സൗന്ദര്യ സംരക്ഷണ കാര്യത്തിൽ പനിനീർ ഏറെ ഗുണകരമായ ഒന്നാണ്. ചർമ്മ സൗന്ദര്യം നിലനിർത്തുന്നത്തിനായി യാതൊരു സൈട് ഇഫക്ടും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ഈ റോസ് വാട്ടർ. മുഖത്തെ എണ്ണമയം നീക്കുന്നതിനും മുഖക്കുരു അകറ്റുന്നതിനുമെല്ലാം ഇത് കൂടുതൽ ഫലവത്താണ്.
നിത്യേനെ കുളിക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ തുള്ളി റോസ്‌വാട്ടർ ചേർക്കുന്നതിലൂടെ ചർമ്മത്തെ കൂടുതൽ നിർമ്മലമാക്കാൻ സഹായിക്കുന്നു. ശരീരത്തിന് ഉൻമേഷം നൽകുന്നതിനും അതോടൊപ്പം ചർമ്മത്തിന്റെ പി എച്ച് കൃത്യമായി നിലനിർത്താനും റോസ് വാട്ടർ നിത്യേനെ ഉപയോഗിക്കുന്നതിലൂടെ സാധ്യമാകും.
മുഖസൗന്ദര്യം കൂട്ടുന്നതിനായി നാം നിത്യേനെ ഉപയോഗിക്കുന്ന മേക്കപ്പുകൾ കൃത്യ സമയത്ത് റിമൂവ് ചെയ്തില്ലെങ്കിൽ അത് ചർമ്മത്തെ കൂടുതൽ ബാധിക്കുകയും ചെയ്യുന്നു.അതിനാൽ മേക്കപ്പ് റിമൂവ് ചെയ്യുന്നതിന് ഏറെ ഗുണകരമായ ഒന്നാണ് റോസ് വാട്ടർ. അതോടൊപ്പം കണ്ണിന്റെ ആരോഗ്യത്തിനും അഴകിനും റോസ് വാട്ടർ ഗുണകരമാണ്. റോസ്‌വാട്ടർ പഞ്ഞിയിൽ മുക്കിയ ശേഷം കണ്ണിനു മുകളിൽ നിത്യേനെ വയ്ക്കുന്നതിലൂടെ കണ്ണിന് കുളിർമ ലഭിക്കുന്നതിനും കൺ തടത്തിലെ കറുപ്പകറ്റുന്നതിനും ഏറെ ഉപയോഗപ്രദമാണ്.