Latest News

കുറേ വര്‍ഷക്കാലം ഒറ്റയ്ക്കായിരുന്നു താമസം; ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോള്‍  ഒരാള്‍ അവിടെയുണ്ട്; ബാന്റില്‍ കോര്‍പറേറ്റ് പോളിസീസ്  ആഡ് ചെയ്തു;ഗുഡ് മോണിങ് മെസേജില്‍ സ്‌മൈലി കുറഞ്ഞാല്‍ വിളി വരും; വര്‍ഷത്തില്‍ ഒരിക്കല്‍ വഴക്ക്; വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഗായിക അഞ്ജുവും ഭര്‍ത്താവ് ആദിത്യനും മനസ് തുറക്കുമ്പോള്‍

Malayalilife
കുറേ വര്‍ഷക്കാലം ഒറ്റയ്ക്കായിരുന്നു താമസം; ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോള്‍  ഒരാള്‍ അവിടെയുണ്ട്; ബാന്റില്‍ കോര്‍പറേറ്റ് പോളിസീസ്  ആഡ് ചെയ്തു;ഗുഡ് മോണിങ് മെസേജില്‍ സ്‌മൈലി കുറഞ്ഞാല്‍ വിളി വരും; വര്‍ഷത്തില്‍ ഒരിക്കല്‍ വഴക്ക്; വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഗായിക അഞ്ജുവും ഭര്‍ത്താവ് ആദിത്യനും മനസ് തുറക്കുമ്പോള്‍

ജനപ്രിയ റിയാലിറ്റി ഷോയായ 'ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ' മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും പിന്നീട് പിന്നണിഗാനരംഗത്തും സ്റ്റേജ് ഷോകളിലും തിളങ്ങുകയും ചെയ്ത ഗായിക അഞ്ജു ജോസഫിന്റെ പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. 

അടുത്തിടെയായിരുന്നു സുഹൃത്തായ ആദിത്യയുമായുള്ള അഞ്ജുവിന്റെ രണ്ടാം വിവാഹം. വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും ആദിത്യയുമായുള്ള പരസ്പര കെട്ടുറപ്പിനെക്കുറിച്ചും മാധ്യമപ്രവര്‍ത്തക ധന്യ വര്‍മ്മയുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. 

 കുറേ വര്‍ഷക്കാലം താന്‍ ഒറ്റയ്ക്കായിരുന്നു താമസമെന്നും എന്നാല്‍ ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ തനിക്കായി കാത്തിരിക്കാന്‍ ഒരാളുണ്ടെന്നത് വലിയൊരു മാറ്റമാണെന്നും അഞ്ജു പറയുന്നു. 'ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോള്‍ എന്റെ വീടായ ഒരാള്‍ അവിടെയുണ്ട്. അത് വളരെ നല്ലൊരു അനുഭവമാണ്. എല്ലാവര്‍ക്കും ജീവിതത്തില്‍ അതുപോലൊരാള്‍ ഉണ്ടായിരിക്കണം. വീട് ഒരു വ്യക്തിയാണ് എന്ന് പറയുന്നത് പോലെയാണ് എനിക്കിപ്പോള്‍ തോന്നാറുള്ളത്,' അഞ്ജു ജോസഫ് വ്യക്തമാക്കി. 

ആദിത്യ നന്നായി പാട്ട് പാടുന്ന വ്യക്തിയാണ്. പാടാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് അദ്ദേഹം.എത്ര മടുത്തിരിക്കുകയാണെങ്കിലും താന്‍ വിളിച്ചാല്‍ പാട്ട് റെക്കോര്‍ഡിങ്ങിനാണെങ്കില്‍ പോലും ആദിത്യ കൂടെവരും.ജീവിതത്തില്‍ എപ്പോഴെങ്കിലും വഴക്കുണ്ടായാല്‍ വാശി മാറ്റിവെച്ച് ആദ്യം വന്ന് സംസാരിക്കുന്നതും ഒത്തുതീര്‍പ്പാക്കുന്നതും ആദിത്യയാണ്. വര്‍ഷത്തില്‍ ഒരിക്കലൊക്കെയാണ് തങ്ങള്‍ക്കിടയില്‍ വലിയ വഴക്കുകള്‍ ഉണ്ടാകാറുള്ളതെന്നും താന്‍ അല്പം വാശിക്കാരിയാണെന്നും അഞ്ജു സമ്മതിക്കുന്നു. എങ്കിലും ദേഷ്യത്തിനിടയിലും തങ്ങള്‍ക്ക് ചിരി വരുമെന്നും, പരമാവധി അന്നുതന്നെ ആ പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

റിലേഷന്‍ഷിപ്പില്‍ തനിക്കുള്ള അതിര്‍വരമ്പുകളെക്കുറിച്ചും (Boundaries) ആവശ്യങ്ങളെക്കുറിച്ചും ആദിത്യയോട് കൃത്യമായി സംസാരിക്കാറുണ്ട്. സ്റ്റേജ് ഷോകള്‍ കഴിഞ്ഞ് വരുമ്പോള്‍ എല്ലാ ബഹളങ്ങളില്‍ നിന്നും മാറി സ്വന്തം സ്‌പേസില്‍ ഇരിക്കാനാണ് തനിക്ക് താല്പര്യം. എന്നാല്‍ മുന്‍പൊക്കെ ആദിത്യ വിശേഷങ്ങള്‍ ചോദിച്ച് പിന്നാലെ വരുമായിരുന്നു. രണ്ട് ദിവസമായി കാണാതിരിക്കുന്നതിന്റെ സങ്കടം കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തിരുന്നതെന്ന് ആദിത്യയും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ പിന്നീട് അഞ്ജുവിനൊപ്പം ഒരു ഷോയില്‍ പങ്കെടുത്തപ്പോഴാണ് ആ ഹെക്ടിക് ഷെഡ്യൂള്‍ എത്രത്തോളം ക്ഷീണിപ്പിക്കുന്നതാണെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്നും അതിനുശേഷം ആ ശീലത്തില്‍ മാറ്റം വരുത്തിയെന്നും ആദിത്യ ചിരിയോടെ കൂട്ടിച്ചേര്‍ത്തു. 

അവള്‍ക്ക് സ്‌പേസ് വേണമെന്ന് പറയുമ്പോള്‍ ഞാന്‍ അത് ഉള്‍ക്കൊള്ളും. മുമ്പ് ഇക്കാര്യങ്ങള്‍ അഞ്ജു പറയാത്തതുകൊണ്ട് തന്നെ ചില പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായി. ഇപ്പോള്‍ അതില്ല. പ്രോഗ്രാമും ജോലിയുമായി രണ്ടുപേരും രണ്ടിടത്താണെങ്കില്‍ അഞ്ജു രാവിലെ തന്നെ മെസേജ് അയക്കും. ഗുഡ് മോണിങില്‍ ഒരു സ്‌മൈലി കുറഞ്ഞാല്‍ അപ്പോള്‍ തന്നെ അവള്‍ വിളിക്കും. സ്‌മൈലി കുറഞ്ഞതിന്റെ കാരണം അറിയണം. ഞാന്‍ ഉറക്കത്തിലായതുകൊണ്ട് വിട്ടുപോയതാകും ആദിത്യ പറഞ്ഞു.

സ്‌മൈലി കുറഞ്ഞാല്‍ മൂഡ് ശരിയല്ലെന്ന് അല്ലേ അര്‍ത്ഥമെന്ന് അഞ്ജു ചോദിച്ചു. എല്ലാ കാര്യങ്ങളും അഞ്ജു അപ്‌ഡേറ്റ് ചെയ്യും. ആ ശീലം തനിക്കും ഇപ്പോഴുണ്ടെന്നും ആദിത്യ. കുക്കിങും ക്ലീനിങ്ങുമെല്ലാം ചെയ്യുന്നയാളാണ് ആദിത്യ. അതുകൊണ്ട് പറയേണ്ട ആവശ്യം വന്നിട്ടില്ല. പറയാതെ തന്നെ കണ്ട് അറിഞ്ഞ് ചെയ്യും. വളരെ റെസ്‌പോണ്‍സിബിളാണെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

ലിങ്കിടിനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നേയുള്ളു. അഞ്ജുവിന്റെ ക്രിയേറ്റീവ് ഹെഡ്ഡാണ് ഞാന്‍. ബാന്റില്‍ കോര്‍പറേറ്റ് പോളിസീസ് എല്ലാം ഞാന്‍ ആഡ് ചെയ്തു. കുറേ ഗൈഡ് ലൈന്‍സും കോണ്‍ട്രാക്ട്‌സില്‍ വെച്ചു. ഞങ്ങളുടെ കൂടെ വരുന്ന കുട്ടികള്‍ക്ക് സേഫ്റ്റി ഫീല്‍ ചെയ്യണം. ഒരു കോര്‍പറേറ്റ് സെറ്റപ്പായിട്ടാണ് നടത്തുന്നതെന്ന് അഞ്ജു ക്ലൈന്റ്‌സിനോട് പറയുന്നത്. അങ്ങനൊരു പാറ്റേണാണ് ഫോളോ ചെയ്യുന്നതെന്നും അത് നല്ല കാര്യമാണെന്നും ആദിത്യ പറഞ്ഞു.

anju joseph and adithiya about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES