ദന്ത ശുചിത്വം വ്യക്തി ശുചിത്വം എന്ന പോലെ കാണേണ്ട ഒന്നാണ്. ദന്ത ശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കിൽ പല്ല് കേടുവരാനും ല്ലുവേദന. അണുബാധ, പല്ല് ചെറുതാകുന്നത്, മോണ കുറയുന്നത് തുടങ്ങിയ രോഗങ്ങൾ വരൻ സാധ്യത ഉണ്ട്. രണ്ട് ദിവസത്തില്‍ പല്ലുവേദന കൂടുകയാണെങ്കില്‍ വിദഗ്ധചികിത്സ ഉറപ്പായും തേടണം. പല്ലുവേദന ശമിപ്പിക്കാൻ ചില പൊടി കൈകൾ എന്തൊക്കെ എന്ന് നോക്കാം.
വെളുത്തുള്ളി
ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള വെളുത്തുള്ളി പ്രവർത്തിക്കുകയും ചെയ്യും. പല്ലുവേദന മാറാൻ വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് സഹായിക്കും.
ഗ്രാമ്പൂ
ഗ്രാമ്പൂ എന്ന് പറയുന്നത് പല്ലുവേദനയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ്. ഇത് വേദന നിയന്ത്രിക്കുന്നതോടൊപ്പം വീക്കം ശമിപ്പിക്കുകയും ചെയ്യും.
കറ്റാര്‍ വാഴ
ഔഷധ ഗുണങ്ങൾ ധാരാളം ഉള്ള ഒന്നാണ് കറ്റാര്‍ വാഴയുടെ ഇലകള്‍ക്കുള്ളിലെ നീര്. പല്ലുകളുടെ ശോഷണം തടുക്കാനും വായ്ക്കകത്തുള്ള അണുക്കളെ നശിപ്പിക്കാനും കറ്റാര്‍ വാഴയ്ക്ക് കഴിവുണ്ട്. വേദനയുള്ള ഭാഗത്ത് അതിന്റെ നീരെടുത്ത് പുരട്ടി ചെറുതായി തടവിയാല്‍ വേദനയ്ക്ക് നല്ല കുറവുണ്ടാകും.
ഉപ്പിട്ട വെള്ളം
വായ ഉപ്പിട്ട വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി തുപ്പുന്നത് പല്ലുവേദന അകറ്റാൻ സഹായിക്കും. ഉപ്പുവെള്ളം വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകള്‍ ഭേദമാക്കാനും തൊണ്ട വേദനയ്ക്ക് ശമനമുണ്ടാക്കാനും ഏറെ നല്ലതാണ്.