സൗന്ദര്യ സംരക്ഷണകാര്യത്തില്‍ ഏവർക്കും വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് മുഖക്കുരു കൊണ്ടുള്ള പ്രശ്നങ്ങൾ. പൊതുവേ എല്ലാവരിലും ഉള്ള വിശ്വാസമാണ് എണ്ണ, മുഖക്കുരുവുണ്ടാക്കുമെന്നത്. എന്നാൽ ഇതിൽ ചില വാസ്‌തവും ഉണ്ട്. മുഖക്കുരുവിനുള്ള പ്രധാന കാരണം എന്നത് എണ്ണമയമാണ്. എണ്ണമയമുള്ള ചർമ്മങ്ങൾ ഉള്ളവരിൽ അവരുടെ ചർമ്മത്തിലെ സുഷിരങ്ങളില്‍ അഴുക്ക് അതിവേഗം അടിഞ്ഞുകൂടാൻ കാരണമാകും. ഇതിലൂടെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.
എന്നാൽ ചില സാഹചര്യങ്ങളിൽ ഈ എണ്ണകൾ മുഖക്കുരു തടയാനും സഹായകരമാണ്. അതിന് ഏറ്റവും നല്ല ഉത്തമമായ മാർഗ്ഗങ്ങളിൽ ഒന്നാണ് ചന്ദനത്തൈലം. ചന്ദനത്തൈലം മണത്തിന് എന്നതിലുപരി മുഖക്കുരു മാറുവാനും വളരെ നല്ലൊരു പ്രതിവിധിയാണ്. ശരീരത്തിലെ ഊഷ്മാവിന്റെ അളവ് വർദ്ധിക്കുന്നതിലൂടെയാണ് മുഖക്കുരുവുണ്ടാകുന്നത്. അതിനാൽ തന്നെ ശരീരം തണുപ്പിക്കാന്‍ ചന്ദനത്തൈലം അത്യുത്തമമാണ്. ഇത് പതിവായി മുഖത്ത് പുരട്ടേണ്ടതാണ്. അതോടൊപ്പം ചന്ദനം അരച്ചിടുന്നതും മുഖക്കുരു മാറുന്നതിനുള്ള പ്രതിവിധിയാണ്.