കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഒരു മുറയ് വന്ത് പാര്‍ത്തായ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ചെറിയ വേഷങ്ങളില്‍ നിന്നും നായികയിലേക്ക് എത്തിയ പ്രയാഗ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ യാത്രകളുടെയും മറ്റും ചിത്രങ്ങളും പങ്കുവയ്ക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയയായ താരമാണ് പ്രയാഗ മാര്‍്ട്ടിന്‍.സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രയാഗ തമിഴിലെ പിശാശ് എന്ന സിനിമയിലൂടെയായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചു. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രത്തെ താരം അവതരിപ്പിച്ചു.ഗോകുല്‍ സുരേഷിന്റെ നായികയായി വരുന്ന ഉള്‍ട്ടയാണ് ഇനി വരാനുള്ള ചിത്രം. കൂടാതെ പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയും അണിയറയില്‍ ഒരുങ്ങുകയാണ്. യാത്രകളെ ഒരു പാട് പ്രണയിക്കുന്ന ആളാണ് പ്രയാഗ. താന്‍ യാത്ര ചെയ്യുന്ന സ്ഥങ്ങളുടെ ചിത്രങ്ങളൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ പ്രയാഗയുടെ ഒരു തകര്‍പ്പന്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ്. വേറിട്ട ബ്രൈഡല്‍ നെറ്റ് ഗൗണ്‍ അണിഞ്ഞ്, മേക്കോവറിലാണ് പ്രയാഗ എത്തിയിരിക്കുന്നത്.. ഏറെ പ്രത്യേകതകളുള്ളതാണ് റോസ് സ്‌റോറ്റി തയ്യാറാക്കിയ ലെഹങ്ക ഗൗണ്‍. ഷോള്‍ഡറുകളില്‍, തൂവലുകളെ ഓര്‍മ്മിപ്പിക്കുന്ന തരം അലുക്കുകള്‍ പിടിപ്പിച്ചിട്ടുള്ള പീച്ച് കളര്‍ ഗൗണില്‍, പ്രത്യേക തരം കല്ലുകള്‍ കൊണ്ടുള്ള മനോഹരമായ വര്‍ക്കുകളാണുള്ളത്. വശങ്ങളിലേക്ക് ഒഴുകിക്കിടക്കുന്ന തരത്തിലാണ് നെറ്റിന്റെ ക്രമീകരണം.
ഗോള്‍ഡന്‍ കളറിലുള്ള ചെറിയ വേസ്റ്റ് ബെല്‍റ്റും ഇതോടൊപ്പമുണ്ട്. ലളിതമെങ്കിലും സുന്ദരമാണ് ഗൗണ്‍.സിംപിള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ മേക്കപ്പിലാണ് ഫോട്ടോഷൂട്ടില്‍ പ്രയാഗ. ആഭരങ്ങള്‍ തീരെ ഒഴിവാക്കിയുള്ള ലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്. മനോഹരമായ ബ്രൈഡല്‍ ലുക്ക് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. രഞ്ജിത്ത് രതിയപ്പനാണ് ഫോട്ടോഷൂട്ട് പകര്‍ത്തിയിരിക്കുന്നത്.പൃഥ്വിരാജ് നായകനാകുന്ന 'ബ്രദേഴ്‌സ് ഡേ'യാണ് പ്രയാഗയുടെ പുതിയ ചിത്രം. സൂപ്പര്‍സ്റ്റാര്‍ ഗണേശിന്റെ നായികയായി പ്രയാഗയെത്തുന്ന കന്നഡ ചിത്രം ഉടന്‍ തന്നെ തിയേറ്ററിലെത്തും