കൈകളെ മനോഹരമാക്കുന്ന ഒന്നാണ് നെയിൽ പോളിഷ്. കൈകളിൽ അണിഞ്ഞിരിക്കുന്ന നെയിൽ പോളിഷിന്റെ നിറങ്ങൾ മാറ്റണമെങ്കിൽ ഇനി റിമൂവര്‍ തേടി പോകേണ്ട. ദിവസവും നമ്മള്‍ ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് നെയില്‍ പോളീഷ് കൃത്യമായി നീക്കാം ചെയ്യാം എന്ന് നോക്കാം.
ടൂത്ത് പേസ്റ്റ്
പഴയ ടൂത്ത് ബ്രഷില്‍ അല്പം ടൂത്ത്‌പേസ്റ്റ് എടുത്ത് പുരട്ടി നഖങ്ങളില്‍ പുരട്ടുക. ടൂത്ത് പേസ്റ്റില്‍ ഈഥൈല്‍ അസെറ്റേറ്റ് അടങ്ങിയിട്ടുള്ളതിനാൽ പോളിഷ് നീക്കം ചെയ്യാൻ സാധിക്കും.
ഡിയോര്‍ഡറന്റ്
നെയില്‍ പോളിഷ് ഇനി ഡിയോര്‍ഡറന്റ് ഉപയോഗിച്ചും നീക്കാം. ഡിയോര്‍ഡറന്റ് നഖങ്ങള്‍ക്ക് മുകളില്‍ സ്പ്രൈ ചെയ്ത ശേഷം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നന്നായി അവ തുടച്ചു മാറ്റാവുന്നതാണ്. ഡിയോര്‍ഡറന്റ് ഉപയോഗിച്ച് നെയില്‍ പോളിഷ് നീക്കുമ്പോൾ സാധാരണ റിമൂവര്‍ ഉപയോഗിച്ച് നീക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം വേണ്ടിവരും.
ഹാന്‍ഡ് സാനിറ്റൈസര്‍
ഒരു കോട്ടണ്‍ തുണിത്തുമ്പിൽ അല്പം സാനിറ്റൈസര്‍ പുരട്ടിയ ശേഷം നഖത്തില്‍ നന്നായി ഉരച്ച് നെയില്‍ പോളിഷ് നീക്കാവുന്നതാണ്.
ഹെയര്‍സ്‌പ്രേ
ആല്‍ക്കഹോള്‍ ഹെയര്‍ സ്‌പ്രേയില്‍ അടങ്ങിയിട്ടുണ്ട്. അല്പം ഒരു കോട്ടണില്‍ ഈ ഹെയര്‍സ്‌പ്രേ ഒഴിച്ച് നഖത്തില്‍ പുരട്ടി നന്നായി ഉരച്ചാല്‍ നെയില്‍ പോളിഷ് നീക്കാം.