നീണ്ട ഇടതൂർന്ന നല്ല ആരോഗ്യമുള്ള തലമുടി ഏവരുടെയും സ്വപ്നമാണ്. അതിനായി പലതരം മാർഗ്ഗങ്ങൾ നാം പരീക്ഷിക്കാറുണ്ട്. തലമുടിയുടെ വളർച്ചയെ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുയിൽ ധാരാളമായി ഫോളേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ ഡി തുടങ്ങിയ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. മുടി ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കാൻ മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഏറെ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞ മുടി പൊട്ടിപ്പോവുക തടയുന്നതിനും , കൊഴിച്ചില്‍, താരന്‍ തുടങ്ങിയവ തടയുന്നതിനും മുടി കണ്ടീഷന്‍ ചെയ്യാനും ഏറെ ഗുണകരമാണ്.
മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നൽകുന്നതിനായി മുട്ടയിൽ അടങ്ങിയിട്ടുള്ള മുട്ടയിലെ ‘ഫാറ്റി ആസിഡുകള്‍’ സഹായിക്കുന്നു. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം സഹായകമാണ്.
ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ഒരു മുട്ടയുടെ മഞ്ഞയിൽ ചേര്‍ക്കുക. ശേഷം ഇവ നല്ലത് പോലെ പതപ്പിച്ച് തലയോട്ടിയില്‍ തേയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. ഒരു മുട്ടയുടെ മഞ്ഞക്കരു ഒരു കപ്പ് തൈരിൽ ചേർത്ത് തലയില്‍ തേയ്ക്കുക. 20 മിനിറ്റ് കഴിഞ്ഞതിന് ശേഷം കഴുകി കളയാവുന്നതാണ്.