വിവാഹങ്ങള്‍, ഉത്സവ അവസരങ്ങള്‍, പാര്‍ട്ടികള്‍, ജോലി സ്ഥലം തുടങ്ങിയ ഇടങ്ങളിൽ എല്ലാം തന്നെ സ്ത്രീകൾ മേക്ക് അപ്പ് ധാരാളമായി ഉപയോഗിക്കുന്നവരാണ്. സൗന്ദര്യത്തിന് പുറമെ മക്ക അപ്പ് ഉപയോഗിക്കുന്നതിലൂടെ ആത്മവിശ്വാസവും ഏറെ നൽകുന്നു . ശരിയായി ചെയ്യുമ്പോൾ , മേക്കപ്പ് നിങ്ങള്‍ക്ക് ഒരു ദോഷവും വരുത്തുന്നില്ല. എന്നാൽ ഈ മേക്ക് അപ്പ് റിമൂവ് ചെയ്യാൻ ഏറെ ബുദ്ധിമുട്ടാണ്. കൃത്രിമ റിമൂവുകളും മറ്റും ഉപയോഗിച്ച് മേക്ക് അപ്പ് ഒഴിവാക്കുന്നത് ചർമ്മത്തിന് ഏറെ ദോഷമാണ് വരുത്തുന്നത്.
എന്നാൽ മേക്ക് അപ്പ് റിമൂവർ നമുക്ക് വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. തേനും ബേക്കിംഗ് സോഡയും ഒരു പാത്രത്തില്‍ കൂട്ടിക്കലര്‍ത്തുക. ശേഷം ബേക്കിംഗ് സോഡ തേനില്‍ വിതറിയാല്‍ അത് മികച്ച ക്ലെന്‍സറായും എക്‌സ്‌ഫോളിയേറ്ററായും ഉപയോഗിക്കാൻ സാധിക്കുന്നു. ഇതില്‍ ഒരു വൃത്തിയുള്ള കോട്ടണ്‍ തുണിയോ പഞ്ഞിയോ മുക്കിയെടുക്കുക. മേക്കപ്പ് തുടച്ചുമാറ്റാന്‍ ഇത് മുഖത്ത് മൃദുവായി തടവി കഴുകിക്കളയുക.
അതേ സമയം മുഖത്തെ എല്ലാ മേക്കപ്പും നീക്കംചെയ്യാന്‍ വെളിച്ചെണ്ണ ഏറെ ഗുണം ചെയ്യുന്നു. ഇത് പ്രത്യേകിച്ചും കനത്ത മേക്കപ്പിനും വാട്ടര്‍പ്രൂഫ് മേക്കപ്പിനും ഉപയോഗപ്രദമാണ്. മുഖത്തും കഴുത്തിലും കുറച്ച് വെളിച്ചെണ്ണ മേക്കപ്പ് നീക്കം ചെയ്യാന്‍ തടവുക, കോട്ടണ്‍ പാഡുകള്‍ ഉപയോഗിച്ച് തുടച്ചുമാറ്റുക. വെളിച്ചെണ്ണ പ്രകൃതിദത്ത ഒരു മോയ്‌സ്ചുറൈസറായി ഉപയോഗിക്കാവുന്നതാണ്.