1. വട്ടമുഖമുള്ളവര്‍ക്ക് സ്റ്റഡുകള്‍ അനുയോജ്യമല്ല. അല്പം വലിയ, നീളമുള്ള കമ്മലുകളാണ് ഇത്തരക്കാര്‍ക്ക് നല്ലത്.
2. ചെറിയ മുഖമുള്ളവര്‍ വലുപ്പമുള്ളതോ നീളം കൂടിയതോ ആയ കമ്മലുകള്‍ ഉപയോഗിക്കരുത്. ഇത്തരക്കാര്‍ക്ക് ഏറെ അനുയോജ്യം സ്റ്റഡുകളും വളഞ്ഞ ആകൃതിയിലുള്ള കമ്മലുകളുമാണ്.
3. നീണ്ട മുഖമുള്ളവര്‍ക്ക് റൗണ്ട്, ഓവല്‍ എന്നീ ആകൃതിയിലുള്ള കമ്മലുകള്‍ അനുയോജ്യമാണ്. അല്പം നീളമുള്ള കമ്മലുകളും ഇത്തരക്കാര്‍ക്ക് ചേരും. സ്റ്റഡിനേക്കാള്‍ കാതില്‍ നിന്ന് അല്പം തൂങ്ങി നില്ക്കുന്ന കമ്മലുകളാണ് നല്ലത്.
4. സമചതുരാകൃതിയിലുള്ള മുഖത്തിന് ഓവല്‍, റൗണ്ട് കമ്മലുകള്‍ ഒട്ടും യോജിക്കില്ല. സ്വകയര്‍, ക്യൂബ്, സ്റ്റാര്‍, ട്രയാംഗിള്‍ ആകൃതിയിലുള്ള കമ്മലുകളാണ് ഏറെ അനുയോജ്യം.