നായിക നായകന്‍ താരവും നടനുമായ ആഡിസ് ആന്റണി അക്കരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിമ്മി റേച്ചല്‍ ജേക്കബാണ് പ്രതിശ്രുത വധു. ആഡിസ് ആന്റണി അക്കര തൃശൂര്‍ സ്വദേശിയാണ്.
2022 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചകള്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടന്നത്. ജിമ്പോ, നെഞ്ചില്‍ പങ്ചര്‍ തുടങ്ങിയ വര്‍ക്കുകളില്‍ അഭിനയിച്ചിട്ടുണ്ട്. നായിക നായകന് ശേഷം മഴവില്‍ മനോരമയിലെ തന്നെ 'പാടാം നമുക്ക് പാടാം' എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു.
സംവിധായകന്‍ ലാല്‍ ജോസ്, വിന്‍സി സോണി അലോഷ്യസ്, നന്ദു ആനന്ദ്, ദര്‍ശന എസ് നായര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.അഭിനയത്തിന് പുറമെ പ്രൊഫഷണല്‍ മോഡലിംഗ് രംഗത്തും നടന്‍ സജീവമാണ്. ബെംഗളൂരുവിലെ പഠനകാലത്ത് 'ടൈംസ് ഓഫ് ഇന്ത്യ ഫ്രഷ് ഫേസ്' (2011) വിജയിയായിരുന്നു. സിനിമയോടുള്ള താല്‍പര്യം കാരണം മുംബൈയിലെ ഫിലിം സ്‌കൂളിലും തുടര്‍ന്ന് അമേരിക്കയിലെ പ്രശസ്തമായ ആക്ടിംഗ് സ്‌കൂളിലും അദ്ദേഹം അഭിനയം പഠിച്ചിട്ടുണ്ട്.