സൂപ്പര്‍ഹിറ്റ് ചിത്രം 'പ്രേമ'ത്തിലെ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ മലര്‍ മിസ്സിന് പ്രചോദനമായത് തന്റെ ഭാര്യ അലീനയാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. അടുത്തിടെ നടന്ന ബിഹൈന്‍ഡ്സ്‌വുഡ് പുരസ്‌കാര വേദിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. സായ് പല്ലവി അവതരിപ്പിച്ച മലര്‍ മിസ്സ് എന്ന കഥാപാത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും നിരവധി ആരാധകരെ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്.
അല്‍ഫോണ്‍സ് പുത്രനും അലീനയും തമ്മില്‍ പ്രണയവിവാഹമായിരുന്നു. താന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'നേരം' ചെയ്യുന്ന സമയത്താണ് അല്‍ഫോണ്‍സ് അലീനയെ കണ്ടുമുട്ടുന്നത്. അന്ന് ചെന്നൈയിലെ സ്റ്റെല്ലാ മേരീസില്‍ പഠിക്കുകയായിരുന്നു അലീന. 'നേരം' സിനിമയ്ക്ക് ശേഷം ഇരുവരും തമ്മില്‍ സംസാക്കാന്‍ തുടങ്ങുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയുമായിരുന്നു. 'പ്രേമം' സിനിമ പുറത്തിറങ്ങിയതിന് ശേഷം 2025 ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹം നടന്നത്. നര്‍ത്തകി കൂടിയാണ് അലീന.
ഇരുവര്‍ക്കും ഈഥന്‍, ഐന എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. സാരിയുടുത്ത്, മേക്കപ്പില്ലാതെ മുഖക്കുരുവുള്ള മുഖവും ലാളിത്യം നിറഞ്ഞ ചിരിയുമായി കോളേജിലെ ഗസ്റ്റ് ലെച്ചററായി എത്തുന്ന മലര്‍ മിസ്സ് ലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് ആകര്‍ഷിച്ചത്. ഈ കഥാപാത്രത്തിന് അലീന പൂര്‍ണമായി പ്രചോദനമായിട്ടില്ലെന്നും, അല്‍പം മാത്രമാണ് അവര്‍ക്ക് മലരുമായി സാമ്യമുള്ളതെന്നുമുള്ള സംവിധായകന്റെ വാക്കുകളും ശ്രദ്ധേയമായി