കേശ സംരക്ഷണ കാര്യത്തിൽ യാധൊരു വിട്ട് വീഴ്ച്ച മനോഭാവം കാണിക്കാത്തവരാണ് നമ്മളിൽ പലരും.എന്നാൽ ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചിൽ അല്ലെങ്കിൽ കഷണ്ടി. മുടി കൊഴിച്ചിൽ സാധാരണയായി പണ്ടുകാലത്ത് 50 വയസ്സിന് മുകളില്ലാവരെയായിരുന്നു കൂടുതലായി കണ്ട് വന്നിരുന്നത്. എന്നാൽ ഇന്ന് ചെറുപ്രായത്തിൽ തൊട്ടേ ഇങ്ങനെ തന്നെയാണ്.മാർക്കറ്റിൽ ഒരുപാട് എണ്ണകളും ഷാംപൂവും നെറ്റി കയറുന്നതിനും മുടിയുടെ ഉള്ളു കുറയുന്നതിനുമൊക്കെ ലഭ്യമാണ് എങ്കിൽ കൂടിയും ഇത് ഒരു ശാശ്വത പരിഹാരമല്ല. പരമ്പരാഗതമായി മുടി കൊഴിച്ചിൽ നിർത്താൻ അനവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത്.
മുടിയുടെ ആരോഗ്യത്തിന് ഏറെ പങ്കുവഹിക്കുന്ന ഒന്നാണ് നല്ല ഭക്ഷണം. പ്രോട്ടീൻ റിച്ച് ആയിട്ടുള്ളതും വിറ്റാമിൻസും ന്യൂട്രിഷൻസും എല്ലാം ദൈനംദിന ഭക്ഷണത്തിൽ ഉൾപെടുത്തുക. വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിലെ വരൾച്ച മാറുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും എല്ലാം തന്നെ ഗുണകരമാണ്. തലയിൽ ഓയിൽ മസാജ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നിർബന്ധമായും ചെയ്യേണ്ടതാണ്. ഇതിലൂടെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകായും ചെയ്യുന്നു.
തലയിൽ നിത്യേനെ സവാളയുടെ ജ്യൂസ് പുരട്ടുന്നത് മുടി വളരുന്നതിന് ഏറെ പ്രയോജനകമാണ്. ഇത് തലയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കുമ്പോൾ അതിന്റെ കട്ടി കുറച്ച് ഉപയോഗിക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാകുക. മുടി ദിവസവും തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. ഇതിലൂടെ മുടിക്ക് നല്ല ബലം ലഭിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ തടയുന്നതിന് മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം പ്രയോജനകമാണ്.