ശരീരത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഗ്രീന്‍ ടീ. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ സൗന്ദര്യ സംരക്ഷണ കാര്യത്തിലും ഏറെ ഗുണം ചെയ്യുന്നുണ്ട്. ശരീരത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ എത്രത്തോളം കൂടുന്നുവോ അത്രത്തോളം കുറവായിരിക്കും നിങ്ങള്‍ക്ക് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളും. സൂര്യതാപം പോലെയുള്ള പ്രശ്നങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന സാഹചര്യത്തിൽ ചര്‍മ്മകോശങ്ങള്‍ നശിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. എന്നാൽ ഇതിനെല്ലാം ഏറെ പ്രയോജനകമായ ഒന്നാണ് ഗ്രീൻ ടീ.
ഗ്രീന്‍ ടീയും, മഞ്ഞളും,കലര്‍ത്തി ഉണ്ടാകുന്ന ഫേസ് പായ്ക്കും ചർമ്മത്തിന് ഏറെ ഗുണം ചെയ്യുന്നു. ഗ്രീന്‍ ടീ നന്നായി ചതച്ച ശേഷം അതിലേക്ക് രണ്ട് നുള്ള് മഞ്ഞള്‍ ചേര്‍ക്കുക. അതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളക്കടല പൊടിച്ചത് ചേര്‍ക്കുക. പിന്നാലെ കുറച്ച് വെള്ളം ചേര്‍ത്ത് ഈ ചേരുവകള്‍ നന്നായി യോജിപ്പിച്ചെടുത്ത ശേഷം കുഴമ്പ് പരുവത്തില്‍ ആക്കിയ ശേഷം നിങ്ങളുടെ മുഖത്ത് തേച്ചു പിടിപ്പിക്കാവുന്നതാണ്. ഇവ നന്നായി ഉണങ്ങിയ ശേഷം മുഖം കഴുകി വൃത്തിയാക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റനും ഗ്രീന്‍ ടീ സഹായിക്കുന്നു. ഫ്രിഡ്ജില്‍ ഗ്രീന്‍ ടീ ബാഗുകള്‍ സൂക്ഷിക്കുക, ശേഷം രണ്ടു കണ്ണുകളിലും തണുത്ത ഗ്രീന്‍ ടീ ബാഗുകള്‍ വയ്ക്കുക.
അതേ സമയം ഗ്രീന്‍ ടീ പ്രകൃതിദത്ത ടോണറായി ഉപയോഗിക്കാവുന്നതാണ്. ഇതിനായി, കുറച്ച് ഗ്രീന്‍ ടീ ഉണ്ടാക്കിയിട്ട് മുറിയുടെ താപനിലയില്‍ എത്തുമ്പോൾ അതിലേക്ക് കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കുക. മുഖക്കുരു വളരുന്നതിനെ ഇതില്‍ അടങ്ങിയിട്ടുള്ള ശക്തമായ ആന്റി മൈക്രോബിയല്‍ സവിശേഷതകള്‍ തടയുന്നു. തേയില ഇല നന്നായി ചതച്ച് നീരാക്കിയ ശേഷം ഒരു ടേബിള്‍സ്‌പൂണ്‍ എടുത്ത്, അതിലേക്ക് രണ്ടു ടേബിള്‍ സ്‌പൂണ്‍ തേന്‍ എന്നിവ ചേര്‍ക്കുക. നന്നായി ഇത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിച്ച് കഴിഞ്ഞ് 20 മിനുട്ടിനുശേഷം വൃത്തിയായി കഴുകി കളയാം.