Latest News

മുടി വളരാന്‍ ഇനി ഫ്‌ളാക്സ് ‌സീഡ് ജെല്‍

Malayalilife
topbanner
മുടി വളരാന്‍ ഇനി  ഫ്‌ളാക്സ് ‌സീഡ് ജെല്‍

ലമുടി വളരുന്നതിനായി നാം പലതരം മാർഗ്ഗങ്ങളാണ് പരീക്ഷിക്കാറുള്ളത്. നടൻ വഴികൾ ഉപയോഗിക്കുന്നതായിരിക്കും എന്നെന്നും ശാശ്വതമായി മാറുന്നതും. തലമുടിയുടെ വളർച്ചയ്ക്കും ഇത് എന്നെന്നും ഗുണകരമാകും.  അത്തരത്തിൽ ഗൃഹത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്  ഫ്‌ളാക്‌സ് സീഡുകള്‍. 
ഇതിനെ ചണവിത്ത് എന്നും അറിയപ്പെടുന്നു. പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക്   ഫ്‌ളാക്‌സ് സീഡുകള്‍ മികച്ച ഒരു പരിഹാര മാർഗ്ഗം കൂടിയൻ. ആരോഗ്യപരമായ നിരവധി ഗുണങ്ങളാണ് അടച്ചത്. തടി കുറയ്ക്കാന്‍  ഏറെ മികച്ചതാണ്. ഇവയിൽ ധാരാളം  നാരുകളാല്‍ സമ്പുഷ്‌ടമാണ്. ദഹനത്തിനും ഏറെ പ്രയോജനകരമാണ്..

ആരോഗ്യത്തിന് പുറമെ മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം ചന വിത്തുകള്‍ ഗുണങ്ങൾ നൽകുന്നു. മുടി വളര്‍ച്ചയ്ക്ക് വൈററമിന്‍ ഇ  ഏറെ പ്രയോജനപ്പെടുന്നു.  മുടിയും മുടി വേരുകളും നശിച്ചു പോകാതെ നിലനിർത്താൻ സഹായിക്കുന്നു. വൈറ്റമിന്‍ ഇ മുടി നര തടയാനും  ഏറെ നല്ലതാണ്.  ഒമേഗ 3 ഫാറ്റി ആസിഡ്  ധാരാളമായി ഫ്‌ളാക്‌സ് സീഡുകളില്‍ അടങ്ങിയിട്ടുണ്ട്.  മുടി വളര്‍ച്ചയെ ഇവയും സഹായിക്കുന്ന ഘടകമാണ്.

മുടി വളരാന്‍ പ്രത്യേക ഫ്ളക്സ് സീഡ് ജെല്ലുകള്‍ ഏറെ സഹായകരമാണ്. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.  രണ്ടു കപ്പു വെള്ളം ഇതിനായി ആദ്യമേ തന്നെ എടുക്കുക. ഫ്‌ളാക് സീഡുകള്‍ ശേഷം ശുദ്ധമായ രണ്ടര ടേബിള്‍ സ്പൂണ്‍  ഇടുക. നല്ലതു പോലെ ഇത് വെള്ളത്തില്‍  ഇളക്കിച്ചേര്‍ത്ത് ശേഷം ചെറിയ തീയില്‍ തിളപ്പിക്കാന്‍ വയ്ക്കുക. ശേഷം  നല്ലതു പോലെ ഇത്  കുറുകി ജെല്‍ പരുമവാകും. ശേഷം അടുപ്പില്‍ നിന്ന് മാറ്റി അരിച്ചെടുത്ത്  ഇതിലേയ്ക്ക് അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കാവുന്നതാണ്. മുടി വേരുകളിലും മുടിയിലുമെല്ലാം ഈ മിശ്രിതം  പുരട്ടി നല്ലതു പോലെ മസാജ് ചെയ്യാവുന്നതാണ്. പിന്നീട് അര മണിക്കൂര്‍ കഴിഞജ് കഴുകി കളയാവുന്നതാണ്.  ആഴ്ചയില്‍ ഇത് ഒന്നു രണ്ടു തവണ ചെയ്യുന്നതോടെ തലമുടി സമൃദ്ധമായി വളരും.

Read more topics: # Flax seed gel,# for hair growth
Flax seed gel for hair growth

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES