യൂത്തിന്റെ ഫാഷന്‍ സങ്കല്പങ്ങൾക്ക് എല്ലാം തന്നെ അതിവേഗം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. സസ്‌റ്റെയ്‌നബിള്‍, മിനിമലിസം, കംഫര്‍ട്ടബിള്‍ എന്നിവയാണ് ഇന്ന് ഏറെ പ്രാധാന്യം. എന്നാൽ നമ്മൾ നൽകുന്ന ഓരോ മാറ്റങ്ങളും എപ്പോഴും ആകർഷണീയവും ട്രെൻഡിയും ആകുന്നതിൽ ഏറെ ശ്രദ്ധ നൽകണം. സ്ഥിരമായി കണ്ടു വരുന്ന പാറ്റേണിലുള്ള ഡ്രസ്സിങ് സ്‌റ്റൈലും മേക്കപ്പും ഇടക്ക് ഒന്ന് മാറ്റിപിടിച്ചാൽ മാത്രമേ നമുക്ക് സെന്റർ ഒാഫ് അട്രാക്‌ഷൻ ആകാൻ സാധിക്കുകയുള്ളു. എന്നാൽ ഇങ്ങനെ ഉള്ള മാറ്റങ്ങൾ സൃഷ്‌ടിക്കുമ്പോൾ അതിന്റെ ‘ട്രാക്’ വളരെയേറെ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. ഏത് ഡ്രസ്സും യുനീക് ആക്കി മാറ്റാനുള്ള പ്രധാനപ്പെട്ട മൂന്ന് ടിപ്പുകൾ നോക്കാം.
എന്നും എപ്പോഴും നമുക്ക് സ്വന്തം ഡെനിം
ഫാഷൻ ലോകത്ത് എല്ലാക്കാലത്തും ഇൻ ആയി നിൽക്കുന്ന ഒരു വസ്ത്രമാണ് ഡെനിം. ഡെനിമിന്റെ ഒരു ഷർട്ട് എപ്പോഴും നമുക്ക് വാർഡ്രോബിൽ കരുതാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വൈറ്റ് പലാസോയ്ക്ക് ഒപ്പമോ വിവിധ കളറുകളിലുള്ള പാന്റ്്സിനൊപ്പമോ ഏതു ഡിസൈൻ മിഡിക്കൊപ്പവും പെയർ ചെയ്യാനും ഡെനിം ഷർത്തിലൂടെ സാധിക്കുന്നു.
ഡബിൾ ഇഫക്ട് നൽകുന്ന പ്ലെയിൻ ടി ഷർട്ട്
എപ്പോഴും ഒരു ബ്ലാക് കളറും വൈറ്റ് കളറും ടി ഷർട്ടുകൾ കരുതേണ്ടത് അത്യാവശ്യമാണ്. വൈറ്റ്, ബ്ലാക് ടി ഷർട്ടുകൾ ജീൻസ്, ഷോർട്സ് പ്ലെയിൻ ബോട്ടം... ഇവയ്ക്കെല്ലാമൊപ്പം എളുപ്പത്തിൽ ചേർക്കാവുന്നതാണ്. ഇവയ്ക്കൊപ്പം ചേരുംപടി ഏതു നി റത്തിലുള്ള സ്‌റ്റോളും ചേർക്കാവുന്നതാണ്. സ്‌റ്റോൾ കഴുത്തിൽ ചുറ്റിയോ ടൈ പോലെ കെട്ടിയോ കാഷ്വ ൽ അവസരങ്ങളിൽ ആവശ്യമെങ്കിൽ അൽപം ഫോർമൽ ടച് എന്നിവ നൽകി കൊണ്ട് ഏവരുടെയും ശ്രദ്ധ നേടാവുന്നതാണ്.
അതിവേഗം ടക് ഇൻ ചെയ്യാൻ ഇനി വൈറ്റ് ഫുൾ സ്ലീവ് ഷർട്ട്
കരിയർ ഗോൾ ശ്രദ്ധിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഉറപ്പായും കയ്യിൽ ഒരു വൈറ്റ് ഷർട്ട് വേണം. ബ്ലാക്ക് ജീൻസിനും ബ്ലൂ ജീൻസിനും ഏതു ഷേഡിലുള്ള ഫോർമൽ പാന്റ്സിനുമൊപ്പം വൈറ്റ് ഷർട്ട് നിങ്ങൾക്ക് ധരിക്കാവുന്നതാണ്. എന്നാൽ ഇതിനോടൊപ്പം കുറച്ചധികം ട്രെൻഡിയാകാൻ ബ്രൈറ്റ് നിറത്തിലുള്ള ഒരു ടൈ അൽപം ലൂസാക്കി കൊണ്ട് തന്നെ നീ കൾക്ക് കഴുത്തിലണിയാവുന്നതുമാണ്. എന്നാൽ എപ്പോഴും ട്രെൻഡിങ്ങിനിൽ പ്ലെയിൻ സ്കേർട്ടിനൊപ്പം ഇൻ ചെയ്ത് വൈറ്റ് ഫുൾ സ്ലീവ് ഷർട്ടണിയുന്നത് കൂടുതൽ അട്ട്രാക്ഷൻ തോന്നിപ്പിക്കുകയും ചെയ്യുന്നു.