Latest News

എല്ലാ പ്രശ്നങ്ങളും മാറ്റുന്ന ഒരു ഫേസ്പാക്ക് വീട്ടില്‍ തന്നെ

Malayalilife
എല്ലാ പ്രശ്നങ്ങളും മാറ്റുന്ന ഒരു ഫേസ്പാക്ക് വീട്ടില്‍ തന്നെ

വശ്യമായ സാധനങ്ങള്‍

ചെറുപയര്‍ - 2 ടേബിള്‍സ്പൂണ്‍

ഉരുളക്കിഴങ്ങ് - 1 എണ്ണം

അരിപ്പൊടി - 1 സ്പൂണ്‍

പാല്‍ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങും കഴുകി വൃത്തിയാക്കിയ ചെറുപയറും കൂടി വെള്ളത്തിലിട്ട് നന്നായി വേവിച്ചെടുക്കുക. തണുക്കുമ്പോള്‍ ഇതിനെ മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി അതില്‍ അരിപ്പൊടിയും പാലും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഉപയോഗിക്കേണ്ട വിധം

മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഈ പായ്ക്ക് നല്ല കട്ടിയില്‍ പുരട്ടിക്കൊടുക്കുക. മുഖത്ത് മാത്രമല്ല ശരീരം മുഴുവന്‍ ഈ പാക്ക് പുരട്ടാവുന്നതാണ്. വെയിലേറ്റുള്ള കരിവാളിപ്പ് മാറാനും ചര്‍മം തിളങ്ങാനും ഇത് വളരെ നല്ലതാണ്. 15 മിനിട്ടില്‍ കൂടുതല്‍ സമയം ഇത് ഉണങ്ങാന്‍ വയ്ക്കേണ്ട കാര്യമില്ല. കഴുകി കളയാവുന്നതാണ്.
 

Read more topics: # പാല്‍
FACEPACK ONE SPOON MILK

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES