സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ഈ സൗന്ദര്യ സംരക്ഷണ കാര്യത്തിൽ ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുത്ത നിറം. ബ്യൂട്ടിപാര്‍ലര്‍ ഉള്‍പ്പെടെ പലവിധ മാര്‍ഗ്ഗങ്ങളും പ്രശ്‌ന പരിഹാരത്തിനായി മാറി മാറി പരീക്ഷിച്ചിട്ടും യാതൊരുവിധ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ല എങ്കിൽ ഇനി ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിക്കാവുന്നതാണ്.
തക്കാളി, മഞ്ഞള്‍, നാരങ്ങയുടെ നീര് എന്നിവ സമമായി ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഈ മിശ്രതം കണ്ണിനടിയില്‍ തേയ്ച്ച് 15 മിനിറ്റ് കഴിഞ്ഞ ശേഷം കഴുകി കളയുക. ഇത് കണ്ണിനടിയിലെ കറുപ്പ് അകറ്റുക മാത്രമല്ല, ചര്‍മ്മത്തെ കൂടുതല്‍ മൃദുവാക്കാന്‍ ഏറെ സഹായിക്കുന്നു.
കക്കരിക്ക കണ്ണിന് മുകളില്‍ വയ്ക്കുന്നതിലൂടെ കണ്ണ് തണിപ്പിക്കാനും സാധിക്കുന്നു. ഇതിലൂടെ കണ്ണിന് കുളിർമയും ലഭിക്കുന്നു. ഈ മാര്‍ഗ്ഗത്തിലൂടെ കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കാനും ഏറെ സഹായകരമാണ്. കണ്ണിനടിയിലെ കറുപ്പ് അകറ്റുന്നതിനോടൊപ്പം ചര്‍മ്മത്തിന് മൃദുത്വവും നല്‍കുന്നത്തിനും കോട്ടണ്‍ തുണിയില്‍ റോസ് വട്ടര്‍ നനച്ച് കണ്ണിനടിയില്‍ വയ്ക്കുന്നത് ഏറെ ഫലപ്രദമാണ്.