തെന്നിന്ത്യൻ താരസുന്ദരി സമാന്ത അഭിനയത്തിനൊപ്പം മോഡലിങ്ങിലും ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ താരം തന്റെ സൗന്ദര്യ രഹസ്യം തുറന്ന് പറയുകയാണ്. സൗന്തര്യ സംരക്ഷണ കാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കുന്ന അഞ്ചു കാര്യങ്ങളാണ് ഇപ്പോൾ താരം വെളിപ്പെടുത്തുന്നത്.
സൺസ്ക്രീൻ
വീടിനകത്തായാലും പുറത്തായാലും സൺസ്ക്രീൻ ഉപയോഗിക്കുക എന്നത് നിർബന്ധമാണ്. സൺസ്ക്രീനിന് വളരേയെറെ പ്രാധാന്യം നൽകുന്നത് ചർമത്തിന് UV രശ്മികൾ സൃഷ്ടിച്ചേക്കാവുന്ന അപകടം അറിയാവുന്നതുകൊണ്ടാണ്. ചർമത്തിന് സൂര്യപ്രകാശം മൂലമുണ്ടാകുന്ന പരുക്കുകൾ ഒഴിവാക്കാൻ സാധിക്കുന്നു.
നൈറ്റ് ക്രീം
ചർമത്തിലെ കൊളീജന്റെ ഉത്പാദനത്തിന് വേഗം വർധിപ്പിക്കാൻ നെറ്റ് ക്രീം ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. നൈറ്റ് ക്രീമിന് ചർമത്തിന്റെ ഇലാസ്തികതയും ആര്‍ദ്രതയും നിലനിർത്തുന്നതിലും വലിയ പങ്കുണ്ട്. ഇതുവഴി ചർമത്തിന് പ്രായക്കുറവ് തോന്നിക്കുന്നു.
ഭക്ഷണം
പഴങ്ങൾക്കും പച്ചക്കറികൾക്കും വളരെയധികം പ്രാധാന്യം നൽകുന്നു. ഒരു വ്യക്തിയെ നിശ്ചയിക്കുന്നത് ആഹാരമാണ് താരം വിശ്വസിക്കുന്നു. എണ്ണ അമിതമായി ഉള്ള ആഹാരങ്ങൾ അധികം കഴിക്കാറില്ല.
മേക്കപ്പ്
ഷൂട്ടുകളുടെ തിരക്കുകൾക്ക് ഇടയിൽ മേക്ക് അപ്പ് അധികമായി ഉപയോഗിക്കേണ്ടി വരും. എന്നാൽ അല്ലാത്ത അവസരങ്ങളിൽ മേക്കപ്പ് ഉപയോഗിക്കാത്തതിലൂടെ അമിതമായ സമ്മർദം ഒഴിവാക്കാൻ സാധിക്കുന്നു. ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കാനാണ് കൂടുതൽ ഇഷ്‌ടം. വീട്ടിലാണെങ്കിൽ സൺസ്ക്രീന്‍ മാത്രം ആകും ഉപയോഗിക്കുക.
മനസ്സ്
ചർമത്തിന്റെ പരിചരണത്തിൽ സന്തോഷത്തോടെയും സമാധാനത്തോടും കൂടിയിരിക്കേണ്ടതും മുഖ്യമാണെന്നാണ് സമാന്തയുടെ നിലപാട്. ‘‘ദേഷ്യവും നെഗറ്റീവുമായി ചിന്തകളിൽ നിന്ന് മനസ്സിനെ മുക്തമായി സൂക്ഷിക്കേണ്ടത് മുഖത്തിന്റെ തിളക്കത്തിനും പ്രസരിപ്പിനും കൂടി ആവശ്യമാണ്’’– ഒരു അഭിമുഖത്തിളുടെ സമാന്ത തുറന്ന് പറഞ്ഞു.