Latest News

ചിട്ടയായ ശീലവും വ്യായാമവും; ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യങ്ങൾ

Malayalilife
 ചിട്ടയായ ശീലവും വ്യായാമവും; ഐശ്വര്യ റായിയുടെ സൗന്ദര്യ  രഹസ്യങ്ങൾ

ലോകസുന്ദരി ഐശ്വര്യ റായിക്ക് പ്രായം 45 ആയെങ്കിലും ഇപ്പോഴും യുവത്വം വിട്ട് പോയിട്ടില്ലാത്ത സൗന്ദര്യമാണ് താരത്തിന്. മലയാളത്തിന്റെ മമ്മൂട്ടിയെ പോലെ ഐശ്വര്യയ്ക്കും പ്രായം റിവേഴ്‌സ് ഗിയറിലാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിന്റെ രഹസ്യമെന്തെന്ന് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പലരും ആഷിനോട് ചോദിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലക്ഷങ്ങള്‍ ചിലവിട്ടുള്ള സൗന്ദര്യസംരക്ഷണമൊന്നും തനിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

പാരമ്പര്യമായാണ് സൗന്ദര്യത്തിന് നല്ലൊരു പങ്കും പകര്‍ന്ന് കിട്ടിയതെങ്കിലും ചിട്ടയായ ചില പ്രകൃതി ദത്തമായ വഴികളിലൂടെയാണ് ഐശ്വര്യയും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നത്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അടുക്കളയിലെ നുറുങ്ങുവിദ്യകളിലൂടെയാണ് സൗന്ദര്യം നിലനിര്‍ത്തുതെന്ന് താരം വെളിപ്പെടുത്തിയത്. ധാരാളം വെള്ളം കുടിയ്ക്കാറുണ്ട്. അത് നമ്മുടെ ചര്‍മ്മമത്തെ വരണ്ടുണങ്ങുന്നതില്‍ നിന്ന് സംരക്ഷിക്കുംമെന്നാണ് താരം പറയുന്നത്.

ഇതുപോലെ തന്നെ ചര്‍മ്മ സംരക്ഷണത്തിന് കടലമാവും മഞ്ഞളും പാലും ചേര്‍ത്ത നാച്യുറല്‍ സ്‌ക്രബ് ആഴ്ചയില്‍ രണ്ട് തവണ മുഖത്ത് പുരട്ടും. അത് ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്ത്തുകയും തിളക്കം വര്ധിപ്പിക്കുകയും ചെയ്യും. ഇതുപോലെതന്നെ ഐശ്വര്യക്ക് ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്‌സ്പാക്കാണ്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേര്‍ത്ത് മസാജ് ചെയ്യുന്നതും ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുമെന്നാണ് ആഷ് പറയുന്നത്. തണുത്ത തൈരും ദിവസവും ആഷ് മുഖത്തിടും.

മുടിയുടെ പരിചരണത്തിനും പ്രകൃതിദത്തമായ കാര്യങ്ങള്‍ തന്നെയാണ് ഐശ്വര്യ ആശ്രയിക്കുന്നത്. വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് ഐശ്വര്യക്ക് നിര്‍ബന്ധമാണ്. ഒപ്പം മുട്ടയും ഒലീവ് ഓയിലും ചേര്‍ന്ന ഹെയര്‍ മാസ്‌കും പാലും തേനും ചേര്‍ന്ന ഹൈഡ്രേറ്റിങ് മാസ്‌കും ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധംമാണ്. രാസവസ്തുക്കള്‍ മുഖത്ത് ഉപയോഗിക്കുന്നതിനോടും താരത്തിന് എതിര്‍പ്പാണ് കെമിക്കല്‍ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം ഐശ്വര്യ വളരെ കുറച്ചാണ് ഉപയോഗിക്കുന്നത്. ചര്‍മ്മ സംരക്ഷണത്തിന് വേണ്ടി രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ വര്ധക വസ്തുക്കള് ഉപയോഗിക്കുന്നത് ശാശ്വതമല്ലെന്ന് ഐശ്വര്യ പറയുന്നു.അതുപോലെ ഫേഷ്യല്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യുമ്പോള്‍ മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തില്‍ രണ്ടു തവണ ഹെയര്‍ സ്പാ ചെയ്യും. ഇതൊടൊപ്പം തന്നെ അമ്മയായതിന് ശേഷം വണ്ണം കുറയ്ക്കാന്‍ ഐശ്വര്യ കുടംമ്പുളിയാണ് ഉപയോഗിച്ചത്. ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ചു കളയുന്ന ഔഷധമാണ് കുടംപുളി എന്നും  താരം പറയുന്നു.

Actress aishwarya rai beauty secrets

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES