Latest News

ചങ്കിലെ ചൈനയും വരും നാളുകളിലെ വെല്ലുവിളികളും; അവ എന്താണെന്ന് അറിയുക: ജൂണ്‍ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

Malayalilife
ചങ്കിലെ ചൈനയും വരും നാളുകളിലെ വെല്ലുവിളികളും; അവ എന്താണെന്ന് അറിയുക: ജൂണ്‍ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

മ്മുടെ ജാതകത്തിലെ മൂന്നാം ഭാവം ആണ് അയല്‍ക്കാര്‍, സഹോദരങ്ങള്‍, സ്ഥലം മാറ്റം, എന്നാ വിഷയങ്ങളെ സൂചിപ്പിക്കുന്നത്. ഒരു രാജ്യത്തെ സംബന്ധിച്ച്‌ ആണെങ്കില്‍ മൂന്നാം ഭാവം എന്നാല്‍ അയല്‍രാജ്യം, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. ഈ ഭാവം ഭരിക്കുന്ന ഗ്രഹം, ഈ ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍, ദൃഷ്ടി, യുതി ചെയ്തു നില്‍ക്കുന്ന ഗ്രഹങ്ങള്‍, ഇവയുടെ മഹാ ദശാ കാലത്തോ അപഹാര കാലത്തോ ആണ്, അയല്‍ക്കാര്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍, എന്നിവരുമായി അടുപ്പമോ അകല്‍ച്ചയോ ഉണ്ടാകുക. സഹോദരങ്ങളുടെ ജീവിതത്തിലെ മുഖ്യ സംഭവങ്ങള്‍, അതായത് വിവാഹം, ജോലി, അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകുക എന്നാ പ്രമുഖ വിഷയങ്ങള്‍ ഈ സമയം ആണ് ഉണ്ടാകുക. അതെ പോലെ തന്നെ, ഈ ദശാ കാലങ്ങളില്‍ ആണ്, അയാള്‍ രാജ്യങ്ങളുമായി പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.

ഞാന്‍ ഇത് എഴുതുന്നത് നമ്മുടെ ചങ്കിലെ ചൈനയെ മനസ്സില്‍ കണ്ടിട്ടാണ്. ഒരു ജാതകത്തില്‍ ബുധന്‍ ചോവ്വയുമായി ഒന്നിച്ചു നില്‍ക്കുകയോ, ദൃഷ്ടി ചെയ്യുകയോ, നാലാം ഭാവം അശുഭകരമായി നില്‍ക്കുകയോ ചെയ്‌താല്‍, ആ വ്യക്തിക്ക കപട യോഗം ഉണ്ടെന്നാണ് പറയുക. അതായത് കപടത ഈ ജാതകന്റെ മുഖ മുദ്ര ആയിരിക്കും. ചങ്കിലെ ചൈന കപട വസ്തുക്കള്‍ക്ക് പേര് കേട്ട നാടാണ് എന്ന് മറക്കരുത്. ഈ യോഗത്തെ കുറിച്ച്‌, ജാതക തത്വം എന്നാ പുസ്തകത്തില്‍ ആണ് കാണാന്‍ കഴിയുക. ചൈനയുടെ നവാംശ ചാര്‍ട്ടില്‍ ഈ യോഗം നമുക്ക് കാണാന്‍ കഴിയുന്നതാണ്. ജാതകത്തിലും നവാംശതിലും നോക്കിയാല്‍ ശുക്രന്റെ അവസ്ഥ ദയനീയം ആയതിനാല്‍, സ്ത്രീകള്‍ക്ക് പ്രത്യേകിച്ച്‌ റോള്‍ ഒന്നുമില്ലാത്ത ഒരു അവസ്ഥയാണ്. അവര്‍ക്ക് ആഹാരം ഉണ്ടാക്കുക, ഒരു തവണ പ്രസവിക്കുക, അതില്‍ കൂടുതല്‍ തല പുകയ്ക്കേണ്ട ആവശ്യമില്ല. അതായത് ഇവിടുത്തെ നവോധാനം അവിടെ നടക്കില്ല എന്നര്‍ത്ഥം.

Note the Point തൈവാനിലും, ഹോങ്കോങ്ങിലും ഇഷ്ടം പോലെ സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ ഉണ്ട്. അവിടുത്തെ ഫെമിനിസ്ട്ടുകളെ കമ്യൂണിസ്റ്റ് ഗവ്ന്മേന്റ്റ് തന്നെ അടിച്ചൊതുക്കുകയാണ്. ഇവിടുത്തെ ഫെമിനിസ്റ്റുകള്‍ എത്രയോ ഭാഗ്യവതികള്‍. ചന്ദ്രന്‍, ശുക്രന്‍ എന്നിവ ആണ് സ്ത്രീ ഗ്രഹങ്ങള്‍, ചൈനയുടെ ചാര്‍ട്ടില്‍ ഈ ഗ്രഹങ്ങള്‍ വളരെ ബല ഹീനമായ അവസ്ഥയില്‍ ആണ്.

ചൈനയുടെ ജാതകത്തിലെ പല കോമ്ബിനേഷനുകളും കാണിക്കുന്നത് കപടത നിറഞ്ഞ ഒരു അവസ്ഥയെ ആണ്. ലഗ്നാധിപന്‍ ആയ ശനി, ചിങ്ങം രാശിയില്‍ എട്ടാം ഭാവത്തില്‍ നില്‍ക്കുക എന്നാല്‍, ഹീനമായ കപട രാഷ്ട്രീയ തന്ത്രങ്ങളെ ആണ് സൂചിപ്പിക്കുക. ചിങ്ങം രാശി രാഷ്ട്രീയം സൂചിപ്പിക്കുന്ന രാശി ആണ്. എട്ടാം ഭാവം രഹസ്യങ്ങള്‍ സൂചിപ്പിക്കുന്നു. ശനി പരിമിതപ്പെടുതലുകളുടെ ഗ്രഹം ആയതിനാല്‍, ഈ രഹസ്യങ്ങള്‍ അധികൃതര്‍ക്ക് മാത്രം സൂക്ഷിക്കും. 2000-2019 വരെ ശനിയുടെ ദശാ കാലത്തിലൂടെ കടന്നു പോയിരുന്ന ചൈന ഈ സെപ്റ്റംബറില്‍ ബുധന്റെ ദശാ കാലത്തിലേക്ക് കടക്കുന്നതാണ്. ബുധന്‍ ആറാം ഭാവം ഒന്‍പതാം ഭാവം എന്നിവ ഭരിക്കുകയും, ഒന്‍പതാം ഭാവത്തില്‍ കേതുവിനും, സൂര്യനും ഒപ്പം നില്‍ക്കുകയും ചെയ്യുന്നു.

ഒന്‍പതാം ഭാവത്തില്‍ നിന്ന് മൂന്നാം ഭാവതെക്ക് ചങ്കിലെ ചൈനയുടെ ബുധന്‍ ദൃഷ്ടി ചെയ്യുമ്ബോള്‍, അടുത്ത കുറെ നാളേക്ക് ഇവരുടെ മെയിന്‍ ടാര്‍ഗറ്റ് നമ്മുടെ ഭാരതം തന്നെ ആയിരിക്കും. ഇപ്പോള്‍ തന്നെ അവര്‍ നമ്മുടെ അയല്‍ രാജ്യങ്ങള്‍ ആയ നേപ്പാള്‍, ശ്രീലങ്ക, മാലി ദ്വീപ് എന്നിവയെ എല്ലാം അവരുടെ കുന്നംകുളം ഉല്‍പ്പന്നങ്ങള്‍ വിട്ടു ഉണ്ടാക്കിയ സമ്ബാദ്യം കൊണ്ട് വിലക്ക് എടുത്തിരിക്കുന്നു. ഈ രാജ്യങ്ങളും നമുക്ക് നേരെ തിരിയാവുന്ന അവസ്ഥയാണ്. നമ്മുടെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകള്‍, ടിക്ക് ടോക്കില്‍ നിറഞ്ഞാടിയ കഴുതകള്‍ അവര്‍ക്ക് മുന്‍പില്‍ വെളിപ്പെടുതിയിരിക്കുകയും ചെയ്യുന്നു. വേദിക് ജ്യോത്സ്യം അനുസരിച്ച്‌ ജൂണ്‍ 21 ലെ സൂര്യ ഗ്രഹണം, ചങ്കിലെ ചൈനയുടെ ആറാം ഭാവത്തില്‍ ആണ് ഉണ്ടാകുക. സൂര്യ ഗ്രഹണം എന്നാല്‍ പുതിയ തുടക്കങ്ങള്‍ എന്നാണ് അര്‍ഥം. ആറാം ഭാവം എന്നാല്‍ ശത്രുക്കള്‍, നിയമ നിര്‍മ്മാണം, എന്നും. ആ സമയത്തോട്‌ അടുപ്പിച്ചു എന്തെങ്കിലും ' കുത്തിതിരിപ്പുകള്‍' നാം അവരുടെ ഭാഗത്ത്‌ നിന്നും പ്രതീക്ഷിക്കുക. അത് ഒരു തുടക്കം മാത്രം ആയിരിക്കും. പക്ഷെ ഈ ബുധ ദശ മുഴുവന്‍ അവര്‍ക്ക് പ്രതികൂലം ആണ്, ഈ വരുന്ന സൂര്യ ഗ്രഹണം നമ്മുടെ രാജ്യത്തിനും നല്ലതല്ല. നമ്മുടെ രാജ്യത്തിന്റെ രണ്ടാം ഭാവതിനെ ആണ് അത് സ്വാധീനിക്കുക. രണ്ടാം ഭാവം എന്നാല്‍ നമ്മുടെ സാമ്ബത്തികം, നമ്മുടെ ആത്മാഭിമാനം, ആഭ്യന്തര വിഷയങ്ങള്‍ എന്നിവയെ ആണ്. ഒരു ഗ്രഹണം, അത് സൂര്യ ഗ്രഹണമോ, ചന്ദ്ര ഗ്രഹണമോ ആയിക്കോട്ടെ അവയുടെ പ്രതിഫലനം ആറു മാസം മുതല്‍ ഒരു വര്‍ഷമാണ്‌ ഉണ്ടാകുക. ഈ ഗ്രഹണം പാക്കിസ്ഥാന്റെയും മൂന്നാം ഭാവത്തില്‍ ആണ് ഉണ്ടാകുക. പല രാജ്യങ്ങളും തമ്മില്‍ ഉള്ള ബന്ധം ജൂണ്‍ മാസം മുതല്‍ മോശം ആകുന്ന വല്ലാത്ത അവസ്ഥയാണ്. പാക്കിസ്ഥാനും ഈ അവസ്ഥാ നല്ലതല്ല. ഇന്ത്യയിലെ മൊത്തം ജിഹാദികളെ ഇത് വേദനിപ്പിക്കുകയും, എന്ത് ചെയ്യണം എന്ന് അവര്‍ കൂടി ആലോചിക്കുകയും ചെയ്യും. അതിനു തീ കൊടുക്കുക കേരള ജിഹാദികള്‍ ആയിരിക്കും. എനിക്ക് ഇങ്ങനെ ഒക്കെയേ പറയാന്‍ പറ്റൂ. പൊലീസിന്റെ ഇടി കൊള്ളാന്‍ എനിക്ക് വയ്യ . Mundane ജ്യോതിഷം അല്ലെങ്കില്‍ മേദിനി ജ്യോതിഷത്തിന്റെ അടിസ്ഥാന പുസ്തകമായ ബ്രിഹാദ് സംഹിതയില്‍ ഗ്രഹണങ്ങള്‍ എപ്പോഴാണ് അപകട സൂചന നല്‍കുക എന്നത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ഗ്രീഷ്മത്തില്‍ , അതായത് ജൂണ്‍ ജൂലായ്‌ മാസം സൂര്യന്‍ വെളുപ്പും സ്വര്‍ണ നിറത്തിലും കാണപ്പെട്ടാല്‍ ജനങ്ങള്‍ സന്തുഷ്ടര്‍ ആകുമെന്നാണ് ഈ പുസ്തകത്തില്‍ വരാഹ മിഹിരന്‍ പറയുന്നത്. വര്‍ഷത്തില്‍ അതായത് ഓഗസ്ത് സെപ്റ്റംബര്‍ മാസം വെളുത്ത നിറത്തിലും, ശരത്തില്‍ അതായത് ഒക്റ്റോബര്‍ നവംബര്‍ മാസം താമരയുടെ അകത്തെ നിറം പോലെയും, ഹേമന്തത്തില്‍, അതായാത് ഡിസംബര്‍, ജാനുവരി മാസങ്ങള്‍ രക്ത വര്‍ണത്തിലും സൂര്യന്‍ കാണപ്പെട്ടാല്‍ ജനങ്ങള്‍ സന്തോഷവന്മാര്‍ ആകും എന്നാണു. എന്നാല്‍ ഗ്രീഷ്മത്തില്‍ സൂര്യന്‍രക്ത വരണം ആണെങ്കില്‍ ജനങ്ങള്‍ ഭയ ചകിതര്‍ ആകുമെന്നും, ഇരുണ്ട /കറുത്ത സൂര്യന്‍ വര്‍ഷത്തില്‍ ദേശത് ക്ഷാമം കൊണ്ട് വരും എന്നും, ഹേമന്തത്തില്‍ മഞ്ഞ നിറം ആണെങ്കില്‍ വ്യാധികളില്‍ നിന്നുള്ള ഭയവും ഉണ്ടെന്നാണ് പറയുന്നത്. സൂര്യന് മറഞ്ഞു മഴ വില്ല് വന്നാല്‍ യുദ്ധവും, ശിശിരത്തില്‍ തെളിമ ഉള്ള സൂര്യന്‍ വന്നാല്‍ മഴയും ആണെന്നാണ്. വര്‍ഷത്തില്‍ സൂര്യന്‍ തൊട്ടാവാടിപ്പൂവിന്റെ നിറത്തോടെ വന്നാല്‍ പേമാരി, സൂര്യന്‍ ചാര നിറത്തോടെ കാണപ്പെട്ടാല്‍ രാജാവ് യുദ്ധത്തിനു പുറപ്പെടും എന്നാണ്. ആ രാജ്യം ആക്രമിക്കപ്പെടും എന്നാണു. സൂര്യനില്‍ ഇരുണ്ട ദ്വാരം കണ്ടാല്‍, സൂര്യന്‍ ഏതു നക്ഷത്രത്തില്‍ ആ ദിനം നില്‍ക്കുന്നോ, ആ നക്ഷത്രത്തില്‍ പെട്ട രാജാവ് കൊല്ലപ്പെടാം എന്നാണു. ഉദയ സൂര്യന്‍ മിന്നലോടു കൂടെ പ്രത്യക്ഷപ്പെട്ടാല്‍ രാജാവ് യുദ്ധം ജയിക്കും എന്നാണ്.

സമ്ബൂര്ണ ഗ്രഹണം , അധിക സമയം നീണ്ടു നില്‍ക്കുന്നു എങ്കില്‍ 'അവമര്‍ ദന' അതായത് വിപരീത രീതിയില്‍ നമ്മെ ഗ്രസിക്കും എന്നാണ്. ഈ അവസ്ഥയില്‍ അധികാരികള്‍ക്ക് വളരെ ദുര്‍ഘടം ആയ കാലം ആണെന്നാണ് പറയുക.

ഇനി അവസാനം ആയി പറയാം ജ്യേഷ്ഠ മാസം, ഗ്രഹണം ഉണ്ടാവും എങ്കില്‍ ബ്രാഹ്മണര്‍, അധികാരികളുടെ ഭാര്യമാര്‍, ധാന്യ വിളകള്‍, പേമാരി, ജനക്കൂട്ടം, സുന്ദരന്മാരും സുന്ദരികളും, സല്പ വംശത്തില്‍ പെട്ടവര്‍, നിഷാദവംശത്തില്‍ പെട്ടവര്‍ എന്നിവര്‍ക്ക് കഷ്ട കാലം എന്നാണ്. ഇപ്പോള്‍ social distancing നിയമങ്ങളില്‍ ഇളവു വന്നു എങ്കിലും, നാം ദയവായി ആള്‍ക്കൂട്ടത്തില്‍ ചെന്ന് നില്‍ക്കാതിരിക്കുക, May 22. മുതല്‍ June 22. വരെ ആണ് ജ്യേഷ്ഠ മാസം, ഈ മാസം ഒരു ഗ്രഹണവും ഉണ്ട്. കഴിഞ്ഞ ആഴ്ച ഒരു ചന്ദ്ര ഗ്രഹണവും ഉണ്ടായിരുന്നു എന്ന് നാം മറക്കരുത്. യൂട്യൂബിലെ ഫുഡ് ചാനല്‍ കണ്ടു നിങ്ങള്‍ ദയവായി ആഹാരം ദുര്‍വ്യയം ചെയ്യരുത്. അതെല്ലാം രാഹുവിന്റെ നെഗറ്റീവ് സ്വാധീനം ഉള്ളവര്‍ ചെയ്യുന്നതാണ്. ആര്‍ക്കും നല്ല കാലമല്ല വരുന്നത്. ധാന്യം ദുര്‍ലഭം ആകുന്ന അവസ്ഥ ഉടന്‍ തന്നെ വന്നു ചേരുന്നതാണ്.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ ആഴ്ചയും കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. മാതാ പിതാക്കള്‍, കുടുംബത്തിലെ മറ്റു അംഗങ്ങള്‍ എന്നിവരുടെ ആരോഗ്യം , സുരക്ഷ എന്നിവയെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, വീട്ടില്‍ നിന്നുള്ള യാത്രകള്‍, വീടിനുള്ളില്‍ തര്‍ക്കങ്ങള്‍, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ട അവസരമാണ്. നിരവധി ചെറു യാത്രകള്‍, പ്രതീക്ഷിക്കാത്ത യാത്രകള്‍, എഴുത്ത് , മീഡിയ എന്നാ മേഖലയില്‍ നിന്നുള്ള നിരവധി ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

നിരവധി ചെറു യാത്രകള്‍ ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ സഹോദരങ്ങള്‍ , ബന്ധുക്കള്‍ ചെറു കമ്യൂണിറ്റികള്‍ എന്നാ വിഷയങ്ങളും ഈ അവസരം സങ്കീര്‍ണമായ രീതിയില്‍ ശക്തമാണ്.ആശയ വിനിമയങ്ങള്‍ കൊണ്ടുള്ള നിരവധി ജോലികള്‍, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല്‍ ആശയ വിനിമയങ്ങള്‍, ഒരേ സമയം നിരവധി ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്‌ട്രോനിക് ഉപകരങ്ങള്‍ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് .പുതിയ,സമ്ബാദ്യ പദ്ധതികളില്‍ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ വിദഗ്ധരുമായി,ചര്‍ച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.

ജമിനി (മെയ് 21 - ജൂണ്‍ 20)
സാമ്ബത്തിക വിഷയങ്ങള്‍ ഈ ആഴ്ചയില്‍ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത്പോലെ തന്നെ , സാമ്ബത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചര്‍ച്ചകള്‍ എല്ലാം തന്നെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ച്‌ ആയിരിക്കാന്‍ കൂടുതല്‍ സാധ്യത ഉണ്ട്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ പൂര്‍ത്തീകരണം സംഭവിക്കും. സൂര്യന്‍ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങള്‍ എന്നിവയെ കുറിച്ച്‌ വികാര പരമായ നിലപാടുകള്‍ സ്വീകരിക്കും. വ്യക്തി ജീവിതത്തില്‍ നിന്നും സാമൂഹിക ബന്ധങ്ങളില്‍ നിന്നും പൂര്‍ത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളില്‍ സെന്‍സിറ്റീവ് ആയ നീക്കങ്ങള്‍ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധത്തില്‍ പുതിയ തുടക്കങ്ങള്‍, ശത്രുക്കളുടെ മേല്‍ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകള്‍. ജോബ്‌ ഓഫര്‍ , ദൂര യാത്രകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പഴയ പങ്കാളികളെ കാണാന്‍ ഉള്ള അവസരം, നിലവില്‍ ഉള്ള അവസരം എന്നിവ ഉണ്ടാകാം.ശാരീരിരിക അസ്വസ്ഥതകള്‍, മാനസികമായ വെല്ലുവിളികള്‍ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവര്‍ത്തകര്‍ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തര്‍ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവില്‍ ഉള്ള പ്രോജക്ക്‌ട്ടുകളില്‍ പൂര്‍ത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളില്‍ നോട്ടം എത്തുന്നതാണ്. ലോങ്ങ്‌ ടേം ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്‍, സാമൂഹിക ബന്ധ്നഗല്‍ എന്നിവയില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്‍തനങ്ങള്‍, കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ ലോങ്ങ്‌ ടേം ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികള്‍ ഈ അവസരം പ്രധാന്മാകും.ശാരീരിരിക അസ്വസ്ഥതകള്‍, മാനസികമായ വെല്ലുവിളികള്‍ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവര്‍ത്തകര്‍ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തര്‍ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവില്‍ ഉള്ള പ്രോജക്ക്‌ട്ടുകളില്‍ പൂര്‍ത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാധ്യതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ലോങ്ങ്‌ ടേം ജോലികളില്‍ പൂര്‍ത്തീകരണം ഉണ്ടാകും. നിലവില്‍ ഉള്ള കൂട്ടായ്മകളില്‍ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിര്‍ന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ്‌ ടേം ജോലികള്‍ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍, ടീം ചര്‍ച്ചകള്‍, മീഡിയയില്‍ നടത്തുന്ന കൂടുതല്‍ നീക്കങ്ങള്‍, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള നിരവധി ജോലികള്‍. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചര്‍ച്ചകള്‍ , പുതിയ സുഹൃത്തുക്കള്‍, അല്ലെങ്കില്‍ ടീം അംഗങ്ങള്‍ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികള്‍, കൂട്ട്കെട്ടുകളില്‍ ഉണ്ടാകാവുന്ന തിരുത്തലുകള്‍ , പൊതു പരിപാടികള്‍ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഈ ആഴ്ച ജോലി വളരെ പ്രാധാന്യം നേടും. അധികാരികളും ആയുള്ള ചര്‍ച്ചകള്‍ വളരെ പ്രധാനമാണ്. ജോലിസ്ഥലത്തെ പല നീക്കങ്ങളിലും നിങ്ങള്‍ക്ക് ആകാംഷ ഉണ്ട്. പല പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക . എഴുത്ത്, മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍, ചെറു പ്രോജക്ക്‌ട്ടുകള്‍, സഹ പ്രവര്‍ത്തകരുമായുള്ള വിയോജിപ്പുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. ഈ അവസരം അത്ര കണ്ടു സുഖ കരം അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സുഹൃത്തുക്കള്‍, ടീമുകള്‍ എന്നിവരുടെ ഒപ്പം പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളില്‍ കൂടുതല്‍ താല്പര്യം ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, പുതിയ ടീം ജോലികള്‍, ടെക്ക്നിക്കല്‍ കമ്യൂണിക്കെഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, മുതിര്‍ന്ന സഹോദരങ്ങലുമായുള്ള ചര്‍ച്ചകള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ പ്രതീക്ഷിക്കുക. വിദേശത്ത നിന്നും ഉള്ള പ്രോജക്ക്‌ട്ടുകള്‍ ലഭിക്കാന്‍ വേണ്ടി ഉള്ള ശ്രമം നടത്തും. ഈ പ്രോജക്ക്‌ട്ടുകള്‍ക്ക് വേണ്ടി ഉള്ള നിരവധി ചര്‍ച്ചകളും പ്രതീക്ഷിക്കുക. എഴുത്ത്, പ്രസിദ്ധീകരണം, മാസ് കമ്യൂണിക്കേഷന്‍, ജേര്‍ണലിസം എന്നാ മേഖലയില്‍ നിന്നും ഉള്ള അവസരങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ശ്രമിക്കുന്നതാണ്. ആത്മീയ യാത്രകള്‍, ബിസിനസ് ട്രിപ്പുകള്‍ , ഉല്ലാസ യാത്രകള്‍ എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, തത്വ ചിന്താ പരമായ ചര്‍ച്ചകള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
വ്യക്തി ജീവിതത്തില്‍ നിന്നും, സാമൂഹിക ജീവിതത്തില്‍ നിന്നും പങ്കാളിത ബന്ധങ്ങളില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാകാം. ചില ബന്ധങ്ങളില്‍ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീര്‍ണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമങ്ങള്‍ സാവധനമാക്കുന്നതയിരിക്കും നല്ലത്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍, പങ്കാളിയോടുള്ള ചര്‍ച്ചകള്‍, ഭൂത കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍, സാമ്ബത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇന്‍ഷുറന്‍സ് എന്നാ മേഖലയില്‍ നിന്നുള്ള തിരുത്തലുകള്‍, പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്‍ എന്നിവയും പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
വ്യക്തി ബന്ധവും ഔദ്യോഗിക ജീവിതവും ഈ അവസരം വളരെ ശ്രദ്ധ നേടുന്നതാണ്. . ഈ ബന്ധങ്ങളില്‍ നിന്നുള്ള തരക്കങ്ങള്‍ സ്വാഭാവികമാണ്. പുതിയ ജോബ്‌ ഓഫര്‍, പുതിയ ബന്ധങ്ങള്‍, എഗ്രീമെന്റുകള്‍ എന്നിവയിലും ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കുക .ചില ജോലികളില്‍ പൂര്തീക്രണം സംഭവിക്കും. ജോലി സ്ഥലത്ത് പുതിയ തുടക്കങ്ങള്‍, സഹ പ്രവര്തകരോടുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ട നിരവധി സാഹ ചര്യങ്ങള്‍ ആണ്. സഹ പ്രവര്‍ത്തകര്‍ക്ക് നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ആരോഗ്യ കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, രഹസ്യമായ നീക്കങ്ങള്‍. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി സ്ഥലം സഹ പ്രവര്‍ത്തകര്‍ എന്നെ വിഷയങ്ങളില്‍ പ്രധാന നീക്കങ്ങള്‍ ഉണ്ടാകും ചില ജോലികള്‍ നാം ചെയ്തു തീര്‍ക്കും. സഹ പ്രവര്തകരോടുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ട നിരവധി സാഹ ചര്യങ്ങള്‍ ആണ്. സഹ പ്രവര്‍ത്തകര്‍ക്ക് നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ആരോഗ്യ കാര്യത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകള്‍ക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, രഹസ്യമായ നീക്കങ്ങള്‍. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.ടീം ജോലികള്‍ ക്രിയെറ്റീവ് ജോലികള്‍ എന്നിവയില് പൂര്‍ത്തീകരണം സംഭവിക്കാം. കുട്ടികള്‍ , യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികള്‍, നെറ്റ് വര്‍ക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളില്‍ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളില്‍ അധിക ശ്രദ്ധ വേണ്ടി വരും.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ടീം ജോലികള്‍ ക്രിയെറ്റീവ് ജോലികള്‍ എന്നിവയില് പൂര്‍ത്തീകരണം സംഭവിക്കാം. കുട്ടികള്‍ , യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികള്‍, നെറ്റ് വര്‍ക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളില്‍ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികള്‍ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളില്‍ അധിക ശ്രദ്ധ വേണ്ടി വരും .കുടുംബ യോഗങ്ങള്‍, ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കള്‍ മറ്റു ബന്ധുക്കള്‍ എന്നിവരോട് സീരിയസ് ചര്‍ച്ചകള്‍ ഉണ്ടാകും. പല തരം റിയല്‍ എസ്റ്റേറ്റ്‌ ഡീലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍, വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും.

second week of june astrology with jayashree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES