റിയാലിറ്റി ഷോയിലൂടെ ആരംഭിച്ച് സിനിമാലോകത്തേക്ക് എത്തിയ താരമാണ് നടി അഖില ശശിധരന്‍. അഭിനയിച്ചത് കേവലം രണ്ട് സിനിമകളില്‍ മാത്രമാണെങ്കിലും മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമായി മാറിയിരുന്നു. ദിലീപ് നായകനായ ഹിറ്റ് ചിത്രം കാര്യസ്ഥനായിരുന്നു അഖിലയുടെ ആദ്യ ചിത്രം.
തേജഭായ് ആന്‍ഡ് ഫാമിലി എന്ന പൃഥ്വിരാജ് സിനിമയിലും നായികയായ അഖില പിന്നീട് അഭിനയിച്ചിട്ടില്ല. ഏറെ ആരാധകരുള്ള താരത്തിന് എന്താണ് സംഭവിച്ചതെന്നാണ് പലരും ചോദിച്ചിരുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മുംബൈയില്‍ ആയിരുന്നു ജീവിതമെന്നും സിനിമയെക്കാള്‍ പ്രധാന്യ കലയ്ക്കാണ് ഈ കാലത്ത് നല്‍കിയതെന്നും അഖില പറയുന്നു.
സിനിമയില്‍ എത്തുന്നതിന് മുമ്പ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി, അവതാരക എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു അഖില. സിനിമ രംഗ വിട്ട പലരും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണെങ്കിലും അവിടേയും അഖില ഉണ്ടായിരുന്നില്ല.
സിനിമ മേഖലയില്‍ ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് കലാരംഗങ്ങളില്‍ സജീവമായിരുന്നുവെന്നാണ് അഖില ശശിധരന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി വന്നതിനാല്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ആളുകള്‍ക്ക് അറിയമെന്ന് കരുതുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടെങ്കിലേ ജീവിച്ചിരിപ്പുള്ളൂ എന്ന് പറയുന്ന കാലഘട്ടത്തില്‍ ജീവിക്കുന്നത് കാരണമായിരിക്കാം, അവയില്‍ സജീവമായില്ലെങ്കില്‍ എവിടെപ്പോയെന്ന് ചോദിക്കുന്നതും അഖില പറയുന്നു.
അഖില ശശിധരന്റെ വാക്കുകള്‍: എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍, ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. കലാപരമായ കാര്യങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. സിനിമകള്‍ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാര്യങ്ങളുമുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഒത്തുവന്നാല്‍ സംഭവിക്കുന്നതാണ് സിനിമ. സിനിമ കഴിഞ്ഞിട്ടും ഞാന്‍ സജീവമായിരുന്നു. ഒരുപാട് ഷോകളിലെല്ലാം പങ്കെടുത്തിരുന്നു. 'കാര്യസ്ഥ'നും 'തേജാഭായ് ആന്‍ഡ് ഫാമിലി'യും കഴിഞ്ഞിട്ട് ഈ കുട്ടിയെ കണ്ടിട്ടേ ഇല്ല എന്ന ചിത്രം വന്നു എന്ന് തോന്നുന്നു. അതാണ് അങ്ങനെ പറയാനുള്ള കാരണം. പക്ഷേ, അത് കഴിഞ്ഞിട്ടും ഒരുപാട് അഭിമുഖങ്ങളും ഷോകളും വന്നിരുന്നു. അതു കഴിഞ്ഞ് അഞ്ചരവര്‍ഷത്തോളം മുംബൈയിലായിരുന്നു. കലാപരമായി എന്റെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നിട്ടുണ്ട്. അടിസ്ഥാനപരമായി ഭരതനാട്യം നര്‍ത്തകി ആയിരുന്നിട്ടുകൂടി, കഥക് അഭ്യസിച്ചു. അത് പെര്‍ഫോംചെയ്യാന്‍ തുടങ്ങി. ഒരുപാട് പെര്‍ഫോം ചെയ്തു.
33 കാരിയായ അഖില ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ''കല്യാണം കഴിച്ചിട്ടില്ല. ഒത്ത് വന്നിട്ടുണ്ടാകില്ല. ആ കാര്യത്തില്‍ നിര്‍ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ അതുമില്ല. എന്നെ പൂര്‍ണമാക്കാന്‍ ഒരാള്‍ വേണമെന്നില്ല. എന്നാല്‍ ജീവിതത്തിന്റെ മൂല്യം കൂട്ടാനോ കൂടുതല്‍ അര്‍ത്ഥം നല്‍കാനോ സാധിക്കുന്നതാണെങ്കില്‍ സ്വാഗതം ചെയ്യുന്നു'' എന്നാണ് അഖില പറയുന്നത്.