എഞ്ചിനീയറിങ്  പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ലാത്ത കാര്യം; പഠിക്കുന്ന സമയം മുതലുള്ള ആഗ്രഹമാണ് ഒരു ബിസിനസ്; ഭാഗ്യം കൊണ്ട് സിനിമയില്‍ എത്തി; നിവിന്‍ പോളി പറയുന്നത്

Malayalilife
എഞ്ചിനീയറിങ്  പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ലാത്ത കാര്യം; പഠിക്കുന്ന സമയം മുതലുള്ള ആഗ്രഹമാണ് ഒരു ബിസിനസ്; ഭാഗ്യം കൊണ്ട് സിനിമയില്‍ എത്തി; നിവിന്‍ പോളി പറയുന്നത്

സ്റ്റാര്‍ടപ് മിഷന്‍ കേരള ഇന്നോവേഷന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഉദ്ഘാടകനായി കഴിഞ്ഞദിവസം നിവിന്‍ പോളി എത്തിയിരുന്നു. ചടങ്ങിനെത്തിയ താരം തന്റെ മനസിലെ ആഗ്രഹം പങ്കിട്ടതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കൊച്ചിയിലെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ 'ഹാക്ജെന്‍ എഐ 2025' ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നടന്‍. എന്തെങ്കിലും ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നുവെന്ന് നിവിന്‍ പറഞ്ഞു.

'ഒരുപാട് വര്‍ഷത്തെ ആഗ്രഹമാണ് സ്റ്റാര്‍ട്ട് അപ്പിനെ സപ്പോര്‍ട്ട് ചെയ്യാന്‍ എന്തെങ്കിലും ചെയ്യുക എന്നുള്ളത്. കാര്യം ഞാന്‍ എഞ്ചിനീയറിങ് ആണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും വലിയ ഉറപ്പില്ലാത്ത കാര്യമാണ്. പക്ഷേ പഠിക്കുന്ന സമയം മുതലുള്ള എന്റെ വലിയ ആ?ഗ്രഹമാണ് ഒരു ബിസിനസ് തുടങ്ങണം, സ്റ്റാര്‍ട്ട് അപ്പ് തുടങ്ങണമെന്നൊക്കെ

എന്‍ജിനിയറിങ്ങാണ് പഠിച്ചതെങ്കിലും എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണെന്ന് നടന്‍ നിവിന്‍ പോളി. ഒരു ബിസിനസോ സ്റ്റാര്‍ട്ട്അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു എന്നും നടന്‍ പറഞ്ഞു. കൊച്ചിയിലെ കേരള സ്റ്റാര്‍ട്ട് അപ് മിഷനില്‍ 'ഹാക്ജെന്‍ എഐ 2025' ലോഗോയും വെബ് സൈറ്റും ലോഞ്ച് ചെയ്തശേഷം സംസാരിക്കുകയായിരുന്നു നടന്‍.

'സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് ഒരുപാട് വര്‍ഷത്തെ ആഗ്രഹമാണ്. എന്‍ജിനിയറിങ്ങാണ് പഠിച്ചതെങ്കിലും അത് എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഒരു ഉറപ്പില്ലാത്ത കാര്യമാണ്. ഒരു ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണം എന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ പ്രായോഗികമായി ഒന്നും മുന്നോട്ടുപോയില്ല. ആവശ്യമായ പിന്തുണയൊന്നും അന്ന് ലഭിച്ചില്ല'.

'പിന്നീട് ഭാഗ്യംകൊണ്ട് സിനിമയില്‍ എത്തി. സിനിമയില്‍ തിരക്കായി. ഇടയ്ക്ക് ഓരോ സ്റ്റാര്‍ട്ട് അപ്പ് ഐഡിയകള്‍ കേള്‍ക്കും. സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കുന്ന പരിപാടി തുടങ്ങണം എന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സിനിമയില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അവയെക്കുറിച്ച് ആളുകളോട് ചര്‍ച്ച ചെയ്യുമായിരുന്നു. സിനിമാ നിര്‍മാണത്തെ സഹായിക്കുന്ന എഐ ടൂളുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു'എന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

nivin pauly about business

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES