Latest News

വിവിധ മതങ്ങള്‍ അവയുടെ ആശയങ്ങള്‍ ! രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ച്ചയില്‍ ജയശ്രീ

Malayalilife
വിവിധ മതങ്ങള്‍ അവയുടെ ആശയങ്ങള്‍ ! രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ച്ചയില്‍ ജയശ്രീ


                            


ഒരേ ഒരു ദൈവം,  ആ ദൈവം കല്‍പ്പിച്ച വഴിയിലൂടെ ഉള്ള സഞ്ചാരം, അതാണ് യഹൂദ മതത്തിന്റെ അടിസ്ഥാനം. ഈ കല്പനകള്‍ അടങ്ങിയ പുസ്തകത്തെ അവര്‍ ' തോറ ' എന്ന് വിളിക്കുന്നു. ബൈബിളിലെ ആദ്യ അഞ്ചു പുസ്തകങ്ങളെ ആണ് തോറ എന്ന് വിളിക്കുന്നത്. ഈ പുസ്തകങ്ങള്‍ എഴുതിയത് മോസസ്  ആണെന്നും , അല്ല പലര്‍ ചേര്‍ന്ന് എഴുതിയത് ആണെന്നും വാദങ്ങള്‍ ഉണ്ട്.   അഞ്ചു പുസ്തകങ്ങളില്‍ നിരവധി അദ്ധ്യായങ്ങള്‍ ഉണ്ട്. ഇതില്‍ ആദ്യത്തെ പുസ്തകത്തില്‍ സൃഷ്ടി  മുതല്‍, ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന മനുഷ്യര്‍ ഈജിപ്തില്‍ ചെന്ന് പെട്ടത് വരെ ഉള്ള വിശദീകരണം ആണ്. രണ്ടാമത്തെ പുസ്തകം ആയ പുറപ്പാടു, സ്വന്തമായി മേല്‍വിലാസം പോലും ഇല്ലാതിരുന്ന ഒരു ജനക്കൂട്ടം, ഒരു വന്‍ രാജ്യമായി വളര്‍ന്നു വരുന്നതിന്റെയും ആണ്.  നിങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും പരാജയപ്പെട്ട ഒരു വ്യക്തി ആണെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധപൂര്‍വം വായിക്കേണ്ട രണ്ടു പുസ്തകങ്ങള്‍ ആണ് ബൈബിളിലെ ആദ്യ പുസ്തകം ആയ ഉല്‍പ്പത്തി, രണ്ടാമത്തെ പുസ്തകം ആയ പുറപ്പാടു.  നിങ്ങള്‍ ഏതു മതസ്ഥന്‍ ആയിക്കോട്ടെ, യുക്തി വാദി ആയിക്കോട്ടെ. ഈ രണ്ടു പുസ്തകങ്ങള്‍, സ്വതന്ത്രമായ കാഴ്ചപ്പാടിലൂടെ, പക്ഷം ചേരാതെ വായിച്ചു കഴിയുമ്പോള്‍, ജീവിതത്തെ എങ്ങനെ നേരിടണം, എന്നതിനെ കുറിച്ചുള്ള വ്യക്തമായ ആശയം ഉണ്ടാകുന്നതാണ്. പിന്നെ പുരോഗത്തില്‍ ഉണ്ടായില്ല എങ്കില്‍ അത് നിങ്ങളുടെ കയ്യിലിരുപ്പിന്റെ പ്രശ്‌നമാണ് എന്ന് തിരിച്ചറിയുക. 

ഈ അഞ്ചു പുസ്തകങ്ങളില്‍ എന്ത് പറയുന്നു എന്ന് ചുരുക്കി പറയാം. ആദ്യം ദൈവം സൃഷ്ടി നടത്തി.  എല്ലാം നേരെ ആയി വന്നു ദൈവം സന്തോഷിച്ചു, പക്ഷെ മനുഷ്യനെ സൃഷ്ടിച്ചതില്‍ അദ്ദേഹത്തിന്റെ തന്ത്രം പാളിപ്പോയി. ഉല്പത്തി എന്നാ അദ്ധ്യായം വായിക്കുമ്പോള്‍ സല്‍ബുദ്ധി ഉള്ള ഏവനും വളരെ അധികം സംശയങ്ങള്‍ ഉണ്ടാകാം. എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് ദൈവം എന്തിനു ഈ സാഹസത്തിനു മുതിര്‍ന്നു എന്നത്  ആര്‍ക്കും വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഒരു ചോദ്യം അല്ല. ഏതു വലിയ ദിവ്യനും ഈ ഉത്തരത്തിനു യോജ്യമായ ഒരു മറുപടി ഇല്ല.  ഒരു പക്ഷെ മനുഷ്യന്‍ എന്നാ രീതിയില്‍ പരിമിതമായ ബുദ്ധി ഉള്ള നമുക്ക് അങ്ങനെ ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഉള്ള കഴിവ്, കാണില്ല. എന്ത് തന്നെ ആയാലും, മനുഷ്യന്‍ ഈ സൃഷ്ടാവായ ദൈവത്തെ പിന്നെ മൈന്‍ഡ് ചെയ്തില്ല. പതുക്കെ പതുക്കെ അവര്‍ വിഗ്രഹ ആരധനയിലെക്ക് തിരിഞ്ഞു. ഈ വ്യക്തികളുടെ കൂട്ടത്തില്‍ വിഗ്രഹ ആരാധനയെ വെറുത്തിരുന്ന പലരും ഉണ്ടായിരുന്നു. അവരില്‍ പ്രധാനി ആയ വ്യക്തി ആണ് എബ്രഹാം.  ഇദ്ദേഹം ആണ്, യഹൂദര്‍, ക്രിസ്ത്യാനികള്‍, ഇസ്ലാമികള്‍, എന്നിങ്ങനെ ഏക ദൈവ വിശ്വാസികളുടെ പിതാവായി അറിയപ്പെടുന്നത്. ബൈബിളില്‍ ഇദ്ദേഹത്തെ കുറിച്ച് നിരവധി കാര്യങ്ങള്‍ ഉണ്ട് എങ്കിലും, അദ്ദേഹത്തെ കുറിച്ച് വിശദമായി ബുക്ക് ഓഫ് ജാഷര്‍ എന്നാ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിഗ്രഹങ്ങളോടുള്ള വെറുപ്പും, അരൂപി ആയ ദൈവത്തിനോട് ഉള്ള സമര്‍പ്പണ ബോധവും ആണ് ഉല്‍പ്പത്തി പുസ്തകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇദ്ദേഹം വിവാഹം കഴിച്ചത്, സ്വന്തം സഹോദരന്റെ മകളെ ആണ്.  അദ്ദേഹത്തിന്റെ മകനായ ഇസഹാക്ക് നാല്പത് വയസായപ്പോള്‍ ആണ് വിവാഹം കഴിച്ചത്. അന്ന് അദ്ദേഹത്തിന്റെ ഭാര്യക്ക് പത്തു വയസേ ഉള്ളൂ. അബ്രഹാമിന്റെ ജീവിതം നോക്കുമ്പോള്‍ തനിക്ക് ദൈവം എന്ന് തോന്നിയ പ്രതിഭാസത്തോട്  അഗാധമായ സമര്‍പ്പണ മനോഭാവം പുലര്‍ത്തിയിരുന്നു എന്ന് മനസിലാകും. ഏക ദൈവ വിശ്വാസത്തിലേക്ക് എത്തുന്നതിനു മുന്പ്, അദ്ദേഹം വിഗ്രഹങ്ങള്‍ ദൈവമാണോ അല്ലയോ എന്ന് പരീക്ഷിച്ചു നോക്കി എന്നാണു മനസിലാക്കാന്‍ കഴിയുക. നിമ്രോദ് എന്നാ രാജാവിന്റെ സഹായി ആയാണ് അദ്ദേഹത്തിന്റെ പിതാവ്  ''തേര''ഒരു വിഗ്രഹ ആരാധകന്‍ ആയിരുന്നു. രാജാവും. ഇദ്ദേഹം വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും, വില്‍ക്കുകയും ചെയ്തിരുന്നു. ഈ കടയില്‍ ആണ് എബ്രഹാം ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വായിചു നോക്കുമ്പോള്‍ നമ്മെ ചിന്തിപ്പിക്കുന്ന ഒരു കാര്യം ഇവിടുത്തെ യുക്തിവാദികള്‍ പറയുന്ന അതെ കാര്യം തന്നെ ആണ്. ഒരു ശാസ്ത്ര അടിസ്ഥാനം യാതൊന്നിനും ഇല്ലാത്ത സമൂഹത്തിന്റെ കഥ ആണ് ബൈബിളിലൂടെ നാം വായിക്കുന്നത്. അത് അബ്രഹാമിന്റെ വിവരണത്തില്‍ നിന്ന് തന്നെ നമുക്ക് മനസിലാക്കാം. ബുക്ക് ഓഫ് ജാഷരില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. ' ഞാന്‍ സൂര്യനെ നോക്കി. പകല്‍ തിളങ്ങി നിന്ന സൂര്യനെ രാത്രി ഞാന്‍ കണ്ടില്ല. അപ്പോള്‍ ജനങ്ങള്‍ ആരാധിക്കുന്ന പോലെ സൂര്യന്‍ ദൈവം അല്ല എന്ന് മനസിലായി. രാത്രി വിളങ്ങി നിന്ന ചന്ദ്രനെ ഞാന്‍ പകല്‍ കണ്ടില്ല, അങ്ങനെ ചന്ദ്രനും ദൈവമല്ല എന്ന് എനിക്ക് മനസിലായി''Technicallyspeaking, സൂര്യന്‍ അസ്തമിക്കില്ല എന്നും, ചന്ദ്രന്‍ ഉദിക്കില്ല എന്നും, ഭൂമിയുടെ ചലനതെയും കുറിച്ച് അറിയില്ല.പിന്നെ അദ്ദേഹം, തന്റെ പിതാവിന്റെ വിഗ്രഹങ്ങളെ നോക്കി, അവക്ക് അര്‍പ്പിച്ച ഭക്ഷണം അവര്‍ കഴിക്കുന്നില്ല, അവര്‍ ചലിക്കുന്നില്ല എന്ന് മനസിലാക്കി. . പക്ഷെ ഇതിനു എതിരായ ഒരു സംഭവം ബുക്ക് ഓഫ് ജാഷരില്‍ നമുക്ക് വായിക്കാന്‍ കഴിയും.  പുറപ്പാട് പുസ്തകം വായിക്കുമ്പോള്‍,  ഒരു കൂട്ടം ജനതയെ , അവരുടെ ഭക്ഷണം, ചിന്തകള്‍ എല്ലാം നിയന്ത്രിച്ചു, ഒരു പ്രത്യേക സമൂഹമായി വളര്‍ത്തി എടുക്കാന്‍ higher beings, നടത്തുന്ന നീക്കം ആയി നമുക്ക് കാണാന്‍ കഴിയും. പ്രാപഞ്ചി ശക്തികളെ വരെ നിയന്ത്രിക്കാന്‍ കഴിവുള്ള ജീവികളാണ് ഇവ.

സംഭവം ഇങ്ങനെ ആണ്. ഇദ്ദേഹത്തെ ഇടയ്ക്കിടെ ആരോ സന്ദര്‍ശിക്കാന്‍ വരും. ഈ വരുന്ന വ്യക്തികള്‍ ഒറ്റക്കല്ല കൂട്ടം ആയാണ് വരുക. മിക്കവാറും അവര്‍ മൂന്നു പേരാണ്. ഇവര്‍ ആണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുക.  ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് അവിടെ നിന്ന് വേറെ സ്ഥലത്തേക്ക് , അങ്ങനെ ജീവിതകാലം മൊത്തം അദ്ദേഹം യാത്രയാണ്. ഇടക്കിടക്ക് ഈ പ്രത്യേക ജീവികള്‍ വന്നു അദ്ദേഹത്തിന് ഉപദേശം നല്‍കും, ഈ ഉപദേശം അദ്ദേഹം അക്ഷരം പ്രതി അനുസരിക്കുകയും, അദ്ദേഹത്തിന് അതിന്റേതായ അനുഗ്രഹങ്ങളും ലഭിക്കുന്നു . പല നിര്‍ദേശങ്ങളും പാലിക്കുക എളുപ്പം അല്ല എങ്കിലും, അദ്ദേഹം ഈ നിര്‍ദേശങ്ങളില്‍ വെള്ളം കലര്താതെ അനുസരിക്കുന്നു. അമ്പതു വയസുള്ള മുഹമ്മദ് നബി, ഒന്‍പത വയസുള്ള ആയിഷയെ വിവാഹം കഴിച്ചു എന്ന് പരാതി പറയുന്നവരോട് ബുക്ക് ഓഫ് ജാഷറില്‍ നിന്ന് ചില കാര്യങ്ങള്‍ പറയാം. എബ്രഹാം വിവാഹം കഴിച്ചത്, സ്വന്തം സഹോദരന്റെ മകളെ ആണ്, ഇവരെ ഇടയ്ക്കിടെ മകളെ എന്നാണ് ഇദ്ദേഹം സംബോധന ചെയ്യുക. ഇദ്ദേഹത്തിന്റെ മകന്‍ ആയ ഇസഹാക്ക് അദ്ദേഹത്തിന് നാല്പത് വയസുള്ളപ്പോള്‍ വിവാഹം ചെയ്തത് അന്ന് പത്തു വയസുള്ള റെബേക്കയെ ആണ്.  ഈ രീതികള്‍ വിചിത്രമായി നമുക്ക് തോന്നും എങ്കിലും, ആ ''ദേശത്തെ വഴികള്‍ അതായിരുന്നിരിക്കാം'' നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറം ഇരുന്നു അവയെ ചോദ്യം ചെയ്യുന്നതില്‍ അര്‍ഥം ഉണ്ടോ. 

അബ്രഹാമിനെ കാണാന്‍ വരുന്ന ഉയര്‍ന്ന തലത്തില്‍ ഉള്ള ജീവികളെ പൂര്‍ണമായി അനുസരിക്കുന്നതിലൂടെ , അബ്രഹാമിന്റെ സന്തതികളെ എണ്ണിതീര്‍ക്കാന്‍ പറ്റാത്ത രീതിയില്‍ ആയി തീരും എന്നതാണ് അവരുടെ വാഗ്ദാനം. പക്ഷെ ചിലപ്പോള്‍ ഒക്കെ ഈ ജീവികള്‍ നല്‍കുന്ന വാഗ്ദാനം ചീറ്റിപ്പോകുന്നതും നമുക്ക് കാണാന്‍ കഴിയും അങ്ങനെ പതറിപ്പോയ അവസരത്തില്‍ ആണ്, അബ്രഹാമിന്റെ ഭാര്യ സാറ മരിക്കുന്നത്. ആ  കഥ ബൈബിളില്‍ ഇല്ല, അത് ഇപ്രകാരം ആണ്. അബ്രഹാം സാറ ദമ്പതികള്‍ക്ക് വൃദ്ധാവസ്തയില്‍ ഉണ്ടായ കുട്ടിയാണല്ലോ ഇസഹാക്ക്. അപ്പോള്‍ എന്തുകൊണ്ടും ഈ കുട്ടി ഇവര്‍ക്ക് വളരെ പ്രിയപ്പെട്ടവന്‍ ആണ്. അബ്രഹാമിന് സാറയില്‍ നിന്ന് കുട്ടി ഉണ്ടാകുന്നതിനു മുന്പ് , ഹാഗാര്‍ എന്നാ ദാസിയില്‍ നിന്നും ഇഷ്മാ ഈല്‍ എന്നാ കുട്ടി ഉണ്ടായി.  അതിനു ശേഷം, ഈ പ്രത്യേക ജീവികള്‍ അബ്രാഹമിനോട്  ദൈവത്തിനുള്ള ത്യഗമാനോഭവം ദൃശ്യം ആക്കാന്‍ സുന്നത് ചെയ്യാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ എബ്രഹാം, ഇഷ്മ ഈല്‍, ദാസന്മാര്‍ അങ്ങനെ എല്ലാവരും ഈ കര്‍മം ചെയ്തു. ഇത് ഇസഹാക്ക് ഉണ്ടാകുന്നതിനു വളരെ മുന്‍പാണ് എന്നോര്‍ക്കണം. ഇസഹാക്ക് ഉണ്ടായി കഴിഞ്ഞതിനു ശേഷം, ഒരിക്കല്‍ ഇഷ്മാ ഈല്‍,  താന്‍ ദൈവത്തിനു വേണ്ടി തന്റെ ആഗ്രചര്‍മം നല്‍കിയതിനെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. ഇത് കേട്ടാ ഇസഹാക്ക് ഇപ്രകാരം പറഞ്ഞു ''ഇത്തിരിയോളം വന്ന തൊലി നല്‍കിയതിനു ആണോ നീ ഈ ചാടുന്നത്. ദൈവം ആവശ്യപ്പെട്ടാല്‍ ഞാന്‍ എന്റെ ജീവന്‍ തന്നെ നല്കുകയില്ലേ ?´ഈ സംഭാഷണം. ദൈവം ''ഒളിഞ്ഞു നിന്ന് ' കേള്‍ക്കുയായിരുന്നു എന്നാണു ബുക്ക് ഓഫ് ജാഷര്‍ പറയുന്നത്. അങ്ങനെ ഇസഹാക്കിന്റെ വിശ്വാസത്തെ പരീക്ഷിച്ചതാണ്,  നാം ഇസഹാക്കിനെ കുരുതി കൊടുക്കാന്‍ അബ്രഹാം കൊണ്ട് പോയ കഥയില്‍ വായിക്കുക. ആദ്യം ഇസഹാക്കിന്റെ വിശ്വാസം, പിന്നെ അബ്രഹാമിന്റെ വിശ്വാസം, സാറയുടെ വിശ്വാസത്തെ കുറിച്ച് ഈ ജീവികള്‍ക്ക് പ്രത്യേകിച്ച് ഉറപ്പില്ല. അതിനാല്‍ ദൂര യാത്ര പോകുന്നു എന്നാ വ്യാജേന കുട്ടിയെ സാറയില്‍ നിന്ന് അകറ്റി . മകനും അമ്മയും ഉള്ള വേര്‍ പിരിയല്‍ അദ്ധ്യായം സ്വന്തം കുട്ടികളോട് സ്‌നേഹമുള്ള ഏതൊരു സ്ത്രീക്കും കണ്ണീരൊഴുക്കി അല്ലാതെ വായിക്കാന്‍ സാധ്യമല്ല.  ഈ സ്ത്രീയെ കബളിപ്പിച്ചു കൊണ്ട് എബ്രഹാം കുട്ടിയെ ബലി നല്‍കാന്‍ കൊണ്ട് പോകുന്നു.  ആദമിനെയും , ഹവ്വയെയ്യും ആദ്യ പാപം ചെയ്യിപ്പിച്ച സാത്താന്റെ  റീ എന്റ്രി നാം ഈ അവസരത്തില്‍ ആണ് കാണുന്നത്.  കുട്ടിയെ കൊന്നു എന്ന് സാത്താന്‍ പറയുമ്പോള്‍ അതീവ ദുഃഖിത ആയ സാറ , പിന്നെ കുട്ടി ജീവിച്ചിരിക്കുന്നു എന്നാ വാര്‍ത്ത കേട്ടതിന്റെ സന്തോഷം താങ്ങാന്‍ വയ്യാതെ ഹൃദയ സ്തംഭനം വന്നാണ് മരിക്കുന്നത്. 

 വംശ ശുദ്ധിയില്‍ യഹൂദന്മാരുടെ ദൈവം വളരെ കര്‍ശനനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സെക്കുലര്‍ ചിന്തഗതി അബ്രഹാമിക് വിശ്വാസത്തിന്റെ ഭാഗം അല്ല.   എബ്രഹാം മോഡല്‍ വിശ്വാസം പിന്തുടരുന്ന ഒരു വ്യക്തിക്ക് ഒരേ സമയം കൊണ്‌ഗ്രെസോ, കമ്യൂണിസ്റ്റോ , ബി, ജെ. പി യോ ആകാന്‍ കഴിയില്ല.  അതാണ് അവരുടെ മതം കല്‍പ്പിക്കുന്നത്. അവരുടെ ദൈവം ഒന്നാം സ്ഥാനത് അല്ലാത്ത , അവരുടെ ദൈവം നയിക്കാത്ത ഏതു ഗ്രൂപ്പും അവര്‍ക്ക് നിഷിദ്ധമാണ്.  സെക്കുലറിസം അബ്രാഹം മക്കളുടെ ''സ്റ്റഫ്'' അല്ല.    ഏതു രാജ്യത്തില്‍ ആയാലും, അവരുടെ ദൈവത്തെആണ് അവര്‍ ഒന്നാമതായി കാണുക.  ഈ പോളിസിക്ക് വളരെ നല്ല വശം ഉള്ളത് പോലെ തന്നെ വളരെ അപകടകരമായ വശവും ഉണ്ട്.

പക്ഷെ അബ്രഹാമിന്റെ ആദ്യ പുത്രന്‍ ഈജിപ്ഷ്യന്‍ ആയ അടിമ സ്ത്രീയില്‍ നിന്നായിരുന്നു, ഈ സ്ത്രീയെയും കുട്ടിയേയും അകലെ ഉള്ള മരുഭൂമിയിലേക്ക് പറഞ്ഞയച്ച ശേഷം, വര്‍ഷങ്ങള്‍ക്ക് ശേഷം, ഈ കുട്ടിയെ കാണാന്‍ അദ്ദേഹത്തിന് വളരെ അധികം ആഗ്രഹം ഉണ്ടായി. ഒട്ടകപ്പുറത് ഏറി അദ്ദേഹം തന്റെ പുത്രന്‍ ആയ ഇഷ്മാ ഈല്‍ വസിക്കുന്ന സ്ഥലത്ത് എത്തി.  തന്റെ പുത്രന്റെ ഭാര്യയുടെ പെരുമാറ്റം തീരെ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം അവിടെ ഇല്ലാതിരുന്ന തന്റെ മകനായി ഒരു സന്ദേശം അവന്റെ ഭാര്യ വശം ഏല്‍പ്പിച്ചു. ' വാതില്‍ക്കല്‍ നീ  ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ആണി കൊള്ളില്ല എന്നും, ഈ ആണി മാറ്റി എത്രയും വേഗം വേറെ ആണി തറക്കണം ' എന്നായിരുന്നു ആ സന്ദേശം.  തനിക്ക് ഒരു തുള്ളി വെള്ളം പോലും തരാത്ത, തന്റെ കുട്ടികളോട് സ്‌നേഹപൂര്‍വ്വം പെരുമാറാത്ത ഈ വൃത്തികെട്ട സ്ത്രീയെ നിന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക എന്നതാണ് ഈ സന്ദേശത്തിന്റെ അര്‍ഥം. അദ്ദേഹം അത് അനുസരിച്ച് എന്ന് പറയേണ്ടതില്ലലോ. പിന്നെ അദ്ദേഹം കനാന്‍ ദേശത് പോയി, സ്വന്തം വംശത്തില്‍ നിന്ന് ഒരു ഭാര്യയെ തിരഞ്ഞെടുത്തു. ഈ സ്ത്രീയെ കുറിച്ച് ' ഈ ആണി വളരെ നല്ല ആണി ആണെന്നും, ഒരു കാരണവശാലും, ഈ ആണി എടുത്തു കളയരുത് ''എന്നും ആണ് പുത്രന് പിതാവ് സന്ദേശം അയച്ചത. എങ്കിലും,  എബ്രഹാം, മോശെ, എന്ന് മാത്രമല്ല പല പ്രമുഖരും, മറ്റു ഗോത്രങ്ങളില്‍ നിന്ന് വിവാഹം കഴിച്ചവരാണ്. സ്ത്രീകള്‍ , അവര്‍ പലര്‍ക്കും  ഒരു വീക്ക്നെസ് ആണല്ലോ, അതിനു, നിറം, ഗോത്രം, ശരീര വടിവ്, മുഴുപ്പ്, താഴ്ച,  എന്നിവ ഒരു പ്രശ്‌നമല്ല. ഇനി അങ്ങനെ ഏതെങ്കിലും സ്ത്രീകള്‍ ധരിച്ചു വച്ചിട്ടുണ്ട് എങ്കില്‍, അതവരുടെ വിധി ആണെന്ന് കരുതുക.

പക്ഷെ ദിന വൃത്താന്തം എന്നാ പുസ്തകത്തില്‍, മറ്റു ഗോത്രങ്ങളില്‍ നിന്ന് സ്ത്രീകലെയോ പുരുഷനമാരെയോ എടുക്കരുത് എന്ന് കൃത്യമായി പറയുന്നുണ്ട്, കാരണം, അവര്‍ അന്യ ദൈവങ്ങളെ ആരാധിക്കുന്നു, അവര്‍ നിങ്ങളുടെ ശ്രദ്ധ എന്നില്‍ നിന്ന് തിരിച്ചു  കളയും, അങ്ങനെ വന്നാല്‍, ഞാന്‍ നിങ്ങള്‍ക്ക് നേരെ തിരിയും, നിങ്ങളെ നശിപ്പിച്ചു കളയും . ലോകത്ത് ഇന്ന് വരെ ഉള്ള വ്യക്തികളില്‍ ഏറ്റവും ബുദ്ധിമാന്‍ ആയിരുന്ന സോളമന്‍ വഴി തെറ്റിപ്പോയത്, വിഗ്രഹ ആരാധകര്‍ ആയ   ഭാര്യമാര്‍ ഏക ദൈവത്തില്‍ നിന്ന് അയാളുടെ വിശ്വാസത്തെ അകറ്റിക്കളഞതിനാല്‍ ആണത്രേ. ഇദ്ദേഹത്തിനു ഏതാണ്ട് ആയിരതോട് അടുത്ത ഭാര്യമാരും വെപ്പാട്ടിമാരും ഉണ്ടായിരുന്നു. ഈ സ്ത്രീകള്‍, അദ്ദേഹത്തെ ഏക ദൈവത്തില്‍ നിന്ന് അകറ്റിയാതിനാല്‍ വലിയ വിലയാണ് അദ്ദേഹത്തിന് നല്‍കേണ്ടി വന്നത്.

അബ്രഹാമിന്റെ ജീവിതം ഒരു  പ്രത്യേക ജനതയെ സെറ്റ് ചെയ്‌തെടുക്കുന്ന പ്രോസസിന്റെ ആദ്യ പടി മാത്രമാണ്. ഈ നടപടികള്‍ ഈജിപ്ഷ്യന്‍ വാസത്തിനു ശേഷം അടുത്ത പടിയിലേക്ക് നീങ്ങുന്നു . ഈ ഉന്നത ജീവികളുടെ സഹായം ഉണ്ടെങ്കിലും, അബ്രഹാമിന്റെ ജീവിതം വളരെ അധികം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ചിലപ്പോഴൊക്കെ നമുക്ക് ഈ വ്യക്തിയോട് അതി കഠിനമായ സഹതാപം തോന്നുകയും ചെയ്യും. ഭാര്യയെ നല്ല ഭയം ഉണ്ടായിരുന്ന ഇദ്ദേഹം ഈ ഉന്നത ജീവികലോടുള്ള തന്റെ കമ്മിട്‌മെന്റ്‌റ് അക്ഷരം പ്രതി അനുസരിച്ചതിനാല്‍ ആയിരിക്കണം, നാം ഇപ്പോഴും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പക്ഷെ ഈ പുസ്തകങ്ങള്‍, വായിച്ചു വായിച്ചു മുന്നേറിയപ്പോള്‍  ഇവ ദൈവം ആണെന്ന ആ തോന്നല്‍ ഒക്കെ കുറഞ്ഞു കുറഞ്ഞു വന്നു എന്നത് സത്യമാണ്.  First of all, ഈ സംഭവങ്ങള്‍, ഒരു പ്രത്യേക geographical location ല്‍ നടക്കുന്ന കാര്യം മാത്രമാണ്. ആ ഒരു ഏരിയ വിട്ടു നടക്കുന്ന ഒരു സംഭവങ്ങളും ഇവിടെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഈ പുസ്തകങ്ങളില്‍ ഒക്കെ അത്ഭുതം ആയി തോന്നുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ശാസ്ത്രീയം ആയ രീതിയില്‍ വിശദീകരിക്കാന്‍ കഴിയും. അന്നത്തെ വ്യക്തികള്‍ക്ക് അത് അത്ഭുതം ആണെങ്കില്‍ നമുക്ക് അത് ഒരു പക്ഷെ ഒരു സാധാരണ സംഭവം ആയിരിക്കും. പുറപ്പാട് പുസ്തകം വായിക്കുമ്പോള്‍ ഇസ്രയേല്‍ മക്കള്‍ അത്ഭുതത്തോടെ കണ്ടതൊന്നും തന്നെ നമുക്ക് അത്ഭുതമായി തോന്നുകയില്ല. അതുകൊണ്ട്, civilized അല്ലാത്ത ഒരു ജനക്കൂട്ടത്തെ പരിപോഷിപ്പിക്കാന്‍ ഉള്ള ഒരു പ്രോഗ്രാമിങ് , അതിനു വേണ്ടി ഉള്ള നീക്കങ്ങള്‍ ആണ് ഈ നടക്കുന്നതെല്ലാം എന്ന് മനസിലാകുന്നതാണ്. Note The Point, ഇവരും ദൈവത്തെ കണ്ടിട്ടില്ല എന്ന്, ബൈബിള്‍ പിന്നെയും പിന്നെയും പറയുന്നു.

ഏരീസ് മാര്‍ച്ച് 21 ഏപ്രില്‍ 19
വിവിധ മതങ്ങള്‍ അവയുടെ ആശയങ്ങള്‍നിങ്ങളുടെ ജോലിയെ കുറിച്ചുള്ള കൂടുതല്‍ ആലോചന ഈ ആഴ്ച ഉണ്ടാകും.  ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അവസരങ്ങള്‍ ഉണ്ടാകും. പുതിയ ജോലി ലഭിക്കാം, നിലവില്‍ ഉള്ള ജോലിയില്‍ കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടാകാം. പുതിയ റോള്‍ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലി സംബന്ധമായ യാത്രകള്‍ എന്നിവയും ആകാം. ക്രിയേറ്റീവ് കഴിവുകള്‍ കൊണ്ടുള്ള ജോലികള്‍, കല ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള കൂടുതല്‍ അവസരങ്ങള്‍, എഴുത്ത്, ടെക്‌നോളജി, നെറ്റ വര്‍ക്കിങ് , ആശയ വിനിമയം, സെയ്ല്ല്‌സ് എന്നീ മേഖലയില്‍ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . നിരവധി ഗ്രഹങ്ങള്‍ ഈ ഭാവത്തിലൂടെ നീങ്ങുന്നത് ജോലി സംബന്ധമായ സമ്മര്‍ദ്ദത്തെയും സൂചിപ്പിക്കുന്നു. അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ  നിരീക്ഷണം, വിശകലനം, എന്നിവയും പ്രതീക്ഷിക്കുക. 
ടോറസ് എപ്രില്‍ 20 -മെയ് 20
ദൂര യാത്രകള്‍ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  വിഷയങ്ങള്‍ക്ക് ഈ ആഴ്ച  വളരെ അധികം പ്രാധാന്യം ഉണ്ട്. ഉപരി പഠനം , പരീക്ഷകള്‍ എന്നിവയ്ക്ക് നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാം. ദൂര യാത്രകള്‍, ദൂര ദേശത് നിന്നുള്ള വ്യക്തികള്‍ എന്നിവരോടുള്ള സംവാദം ഉണ്ടാകും. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികള്‍ എന്നിവ ഈ മാസം മുഴവന്‍ ഉണ്ടാകും. നിയമ വശത്തെ കുറിച്ചുള്ള ചര്‍ച്ച, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, സൗഹൃദം എന്നിവയും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും ഉണ്ടാകാം. 

ജമിനി മെയ് 21 ജൂണ്‍ 20
സെക്‌സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്‌ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയ വുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്‌സ്വത്തുക്കള്, ടാക്‌സ്, ഇന്ഷുറന്‌സ്, ലോണുകള്എന്നാവിഷയങ്ങള്‍ക്ക്ഈആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ചിന്തകള്‍ഉണ്ടാകാം. ഈമേഖല പങ്കാളിതബന്ധങ്ങളെസൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതല്‍ റീസേര്‍ച്ച്, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെകുറിച്ചുള്ള ചര്‍ച്ചകള്‍, സാമ്പത്തിക സഹായം ലഭിക്കാനോ നല്‍കാനോ ഉള്ളചര്‍ച്ചകള്‍, ജോയിന്റ്‌സ്വത്തുക്കള്‍, നിക്ഷേപങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതല്‍ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങള്‍ ഉണ്ടാകാം. പങ്കാളിയോടുള്ള ചര്‍ച്ചകള്‍, ബന്ധങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ആലോചന, എന്നിവ അല്‍പ കാലത്തേക്ക്സ്ഥിരമായി പ്രതീക്ഷിക്കാം.

ക്യാന്‍സര്‍ ജൂണ്‍ 21 ജൂലൈ 22
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാവിഷയങ്ങളാണ് ഈ ആഴ്ച  നിങ്ങളെ കൂടുതല്‍ സ്വാധീനിക്കുക.  ഈ ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങള്‍ നീങ്ങുന്നു. വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകള്‍ ഈ മാസം മുഴുവന്‍ ഉണ്ടാകാം. ഈ ബന്ധങ്ങളില്‍ രണ്ടാമത്തെ ആഴ്ച്ചയോടു കൂടി പുതിയ തുടക്കങ്ങള്‍ പ്രതീക്ഷിക്കുക. ബന്ധങ്ങളില്‍ പുതിയ നീക്കങ്ങള്‍ ആവശ്യമായി വരും. നിലവില്‍ ഉള്ള ബന്ധങ്ങളെ പുരോഗമനതിലെക്ക് നയിക്കാനുള്ള  നിരവധി അവസരങ്ങള്‍ ഉണ്ടാകാം.. പുതിയ എഗ്രീമെന്റുകള്‍, കൊന്റ്രാക്ക്ട്ടുകള്‍ എന്നിവയ്ക്കും അവസരം ലഭിക്കാം.  ബന്ധങ്ങളില്‍ പുതിയ പരീക്ഷണങ്ങള്‍ നടതാതിരിക്കുകയാണ് നല്ലത്.  നിങ്ങളുടെ ശത്രുക്കളും ഈ അവസരം സജീവമായിരിക്കും.
ലിയോ ജൂലൈ 23 ഓഗസ്റ്റ് 22
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങള്‍ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങള്‍ ആയിരിക്കും ഈ ആഴ്ച  നിങ്ങളുടെ കൂടുതല്‍ ശ്രദ്ധ. ക്രിയേറ്റീവ് കഴിവുകല്‍ കൊണ്ടുള്ള ജോലികള്‍, ആശയ വിനിമയം, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നാ മേഖലയില്‍ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍,  അവരില്‍ നിന്നുള്ള വേറിട്ട പ്രതീക്ഷകള്‍ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്ട്ടുകള്‍ ഈ അവസരം കൂടുതല്‍ പ്രതീക്ഷിക്കുക. 
വിര്‍ഗോ ഓഗസ്റ്റ് 23 സെപ്റ്റംബര്‍ 22

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങള്‍ ആയിരിക്കും ഈ ആഴ്ച   പ്രധാനം . ക്രിയേറ്റീവ് ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കെണ്ടാതായി വരാം.    സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട അവസരമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം. ഈ അവസരങ്ങളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക. കുട്ടികള്‍ യൂത്ത് ഗഗ്രൂപ്പുകള്‍ എന്നിവയിലും നിങ്ങള്‍ പ്രവര്‍ത്തിക്കാം.  പുതിയ പ്രേമ  ബന്ധങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഉണ്ടാകാം. നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍, വിനോദ പരിപാടികള്‍ക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിരവധി പുതിയ തുടക്കങ്ങള്‍ ഈ അവസരം പ്രതീക്ഷിക്കാം.


ലിബ്ര സെപ്റ്റംബര്‍ 23 ഒക്ടോബര്‍ 22

മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ  വിഷയങ്ങള്‍ ഈ ആഴ്ച  വളരെ സജീവമായിരിക്കും.  ഈ വിഷയങ്ങള്‍ക്ക് മേല്‍ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും.  വീട്ടില്‍ നിന്നുള്ള യാത്രകള്‍, റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ , ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ പ്രശനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍, ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സമാധാനം , സന്തോഷം എന്നിവയും ഈ ഭാവം കൊണ്ട് സൂചിപ്പിക്കപെടുന്നു.  കുടുംബവുമായുള്ള ചര്‍ച്ചകളില്‍ സംയമനം പാലിക്കേണ്ടതാണ് . പുതിയ തുടക്കങ്ങള്‍ ഈ വിഷയങ്ങളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
സ്‌കോര്‍പിയോ ഒക്ടോബര്‍ 23 നവംബര്‍ 21
ധൈര്യ0, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറുയാത്രകള്, ചെറുകോഴ്‌സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിലെ വിഷയങ്ങള്‍ക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്.  ചെറു യാത്രകള്‍, ചെറു പ്രോജക്ക്ട്ടുകള്‍ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങള്‍, സഹോദര തുല്യര്‍ ആയ ബന്ധുക്കള്‍, അയല്‍ക്കാര്‍  എന്നിവരുടെ ജീവിതത്തില്‍ കൂടുതല്‍ ഇടപെടാനുള്ള അവസരം ഉണ്ടാകാം. എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ ജോലികളും പ്രതീക്ഷിക്കുക. ചെറു യാത്രകള്‍, ചെറു കോഴ്‌സുകള്‍ എന്നിവയു0 ഈ അവസരം ഉണ്ടാകാം . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട എല്ലാ വിധ ജോലികളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും . യാത്രകളിലെ തടസങ്ങളും ഈ അവസരം ഉണ്ടാകാവുന്നതാണ്.


സാജിറ്റേറിയസ് നവംബര്‍ 22 ഡിസംബര്‍ 21


ധനം, വസ്തു വകകള്‍,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവതിലായിരിക്കും ഈ ആഴ്ച  കൂടുതല്‍ ശ്രദ്ധയും. പല ഗ്രഹങ്ങള്‍ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു.. സാമ്പത്തിക കാര്യങ്ങളില്‍ പല വിധ ഒത്തു തീര്പുകളും ആവശ്യമായി വരും.  പുതിയ പാര്‍ട്ട് ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടര്‍ന്ന് കൊണ്ടേയിരിക്കും. ഈ ജോലികള്‍ക്ക് വേണ്ടി പുതിയ വിഷയങ്ങള്‍ പഠിക്കേണ്ടി വന്നേക്കാം . ലോണുകള്‍  ലഭിക്കാനും നല്‍കാനും ഉള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികള്‍, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവരോടുള്ള വാദ പ്രതിവാദം  എന്നിവ പ്രതീക്ഷിക്കുക.  നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരമായി കരുതുക. 


കാപ്രിക്കോണ്‍ ഡിസംബര്‍ 22 ജനുവരി 19


നിങ്ങളുടെ വ്യക്തിത്വംലുക്‌സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിലെ വിഷയങ്ങളാണ് ഈ ആഴ്ച  കൂടുതല്‍ പ്രാധാന്യം നേടുക. ഇ ഭാവത്തിലെ വിഷയങ്ങളില്‍ ഈ മാസം മുഴുവന്‍ പല തരം നീക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തില്‍ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. പുതിയ കാഴ്ചപ്പാടുകള്‍,  വൈകാരിക ബന്ധങ്ങളില്‍ നിങ്ങളുടെ നിലപാടുകള്‍ വളരെ നിര്‍ണായകമാകും. നിങ്ങള്‍ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങള്‍ പ്രതീക്ഷിക്കുക . ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളില്‍ പൂര്‍ത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളില്‍ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക .ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം സാധാരണ ആയിരിക്കും. 


അക്വേറിയസ് ജനുവരി 20 ഫെബ്രുവരി 18


രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്‌പ്ലെഷേഴ്‌സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതവിഷയങ്ങള്‍ക്ക്ഈആഴ്ച മുഴുവന്‍പ്രാധാന്യംഉണ്ട്. , ഈഭാവംവൈകാരികമായവെല്ലുവിളികളുടെതാണ് .  ശാരീരിര്കമായഅസ്വസ്ഥതകള്‍ഈഅവസരംഉണ്ടാകാം. നിങ്ങളുടെരഹസ്യമോഹങ്ങള്‍,ആഗ്രഹങ്ങള്‍,അഭിലാഷങ്ങള്‍എന്നിവയുടെതാണ്. അവയുടെനിജസ്ഥിതിഈഅവസരംനിങ്ങള്‍ക്ക്മുന്‍പില്‍വെളിപ്പെടാം. ദൂരയാത്രകളെകുറിച്ചുള്ളപ്ലാനുകള്‍ഉണ്ടാകാം.നിഗൂഡവിഷയങ്ങള്‍പഠിക്കാനുള്ളശ്രമം, വൈകാരികബന്ധങ്ങളുടെപുരോഗതിയെകുറിച്ചുള്ളആശങ്ക. ഏകാന്തനായിതീരാനുള്ളആഗ്രഹം, എന്നിവയുംപ്രതീക്ഷ്‌കിക്കുക. പ്രാര്‍ത്ഥന, ധ്യാനംഎന്നിവയ്ക്കുള്ളനിരവധിഅവസരങ്ങള്‍,ചാരിറ്റിപ്രവര്‍ത്തനങ്ങള്‍നടത്താനുള്ളശ്രമം, എന്നിവയുംഉണ്ടാകാം. 

പയ്‌സീസ് ഫെബ്രുവരി 19 മാര്‍ച്ച് 20


രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്‌പ്ലെഷേഴ്‌സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതവിഷയങ്ങള്‍ക്ക്ഈആഴ്ച മുഴുവന്‍പ്രാധാന്യംഉണ്ട്. , ഈഭാവംവൈകാരികമായവെല്ലുവിളികളുടെതാണ് .  ശാരീരിര്കമായഅസ്വസ്ഥതകള്‍ഈഅവസരംഉണ്ടാകാം. നിങ്ങളുടെരഹസ്യമോഹങ്ങള്‍,ആഗ്രഹങ്ങള്‍,അഭിലാഷങ്ങള്‍എന്നിവയുടെതാണ്. അവയുടെനിജസ്ഥിതിഈഅവസരംനിങ്ങള്‍ക്ക്മുന്‍പില്‍വെളിപ്പെടാം. ദൂരയാത്രകളെകുറിച്ചുള്ളപ്ലാനുകള്‍ഉണ്ടാകാം.നിഗൂഡവിഷയങ്ങള്‍പഠിക്കാനുള്ളശ്രമം, വൈകാരികബന്ധങ്ങളുടെപുരോഗതിയെകുറിച്ചുള്ളആശങ്ക. ഏകാന്തനായിതീരാനുള്ളആഗ്രഹം, എന്നിവയുംപ്രതീക്ഷ്‌കിക്കുക. പ്രാര്‍ത്ഥന, ധ്യാനംഎന്നിവയ്ക്കുള്ളനിരവധിഅവസരങ്ങള്‍,ചാരിറ്റിപ്രവര്‍ത്തനങ്ങള്‍നടത്താനുള്ളശ്രമം, എന്നിവയുംഉണ്ടാകാം. 


 

Read more topics: # astrolagy by,# jayasree
astrolagy by jayasree

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES