ഇന്ന് ശ്രീ വിനായക ചതുർത്ഥി ദിനം. എല്ലാ വിധ തടസ്സങ്ങങ്ങൾക്കും പരിഹാരമായി നാം വിഘ്നേശ്വര ഭഗവാനെയാണ് പ്രാർത്ഥിക്കാറുള്ളത്. സാധാരണയായി ഓരോ മാസത്തിലും രണ്ട് ചതുർത്ഥികൾ വീതമാണ് ഉള്ളത്. ഒന്ന് വിനായക ചതുർത്ഥിയും മറ്റൊന്ന് സങ്കഷ്ടി ചതുർത്ഥിയും. നമ്മുടെ ജീവിതത്തിൽ വരുന്ന വിഘ്‌നങ്ങളെ അകറ്റി ജീവിതവിജയം നേടുവാൻ ചതുർത്ഥി ദിനത്തിൽ ഭക്തിയോടെ പ്രാർത്ഥിക്കേണ്ടതും അനിവാര്യമാണ്.
"പ്രണമ്യ ശിരസാ ദേവം ,
ഗൌരീപുത്രം വിനായകം
ഭക്ത്യാ വാസം സ്മരേ നിത്യം,
ആയു: കാമാർത്ഥ സിദ്ധയേ
പ്രഥമം വക്രതുണ്ഡം ച,
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം,
ഗജവക്ത്രം ചതുർത്ഥകം
ലംബോദരം പഞ്ചമം ച,
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച,
ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച,
ദശമം തു വിനായകം
ഏകാദശം ഗണപതിം,
ദ്വാദശം തു ഗജാനനം
ദ്വാദശൈതാനി നാമാനി,
ത്രിസന്ധ്യം യ: പഠേത് നര:
ന ച വിഘ്നഭയം തസ്യ,
സർവസിദ്ധികരം ധ്രുവം
വിദ്യാർത്ഥീ ലഭതേ വിദ്യാം,
ധനാർത്ഥീ ലഭതേ ധനം
പുത്രാർത്ഥീ ലഭതേ പുത്രാൻ,
മോക്ഷാർത്ഥീ ലഭതേ ഗതിം
ജപേത് ഗണപതി സ്തോത്രം,
ഷഡ്‌ഭിർമാസൈ: ഫലം ലഭേത്
സംവത്‌സരേണ സിദ്ധിം ച,
ലഭതേ നാത്രസംശയ
അഷ്ഠാനാം ബ്രാഹ്മണാനാം ച
ലിഖിത്വാ യ:സമർപയേത്
തസ്യ വിദ്യാ ഭാവേത് സർവ്വാ
ഗണേശസ്യ പ്രസാദത: "