Latest News

ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

Jayashree
ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച, ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ  എന്നീ വിഷയങ്ങൾ ഈ മാസം വളരെ സജീവമാണ്. ഈ വിഷയങ്ങൾക്ക് മേൽ ചൊവ്വയുടേയും ബുദ്ധന്റെയും നെഗറ്റീവ് സ്വാധീനം ഉണ്ടാകാം. . . വീടിനോട് ബന്ധപ്പെട്ട പല വിഷയങ്ങളിലും തീരുമാനങ്ങൾ വേണ്ടി വരും. വളരെ സീരിയസ് ആയ ചർച്ചകൾ പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ മറ്റു റിയൽ എസ്റ്റേറ്റ് ദീലുകൾ ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകാം. . വീട് മാറ്റം,.വീട്ടിൽ നിന്നുള്ള യാത്രകൾ, റീപെയറിങ് എന്നിവയും ഉണ്ടാകാം. മുതിർന്ന സ്ത്രീകളുടെ സന്തോഷം, ആരോഗ്യം എന്നിവയ്ക്ക് മേൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും.

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം , കുടുംബം, സംസാരം എന്നീ വിഷയങ്ങൾക്ക് മേൽ ഈ മാസവും ശുക്രന്റെ സ്വാധീനം ഉണ്ടാകും. പല തരത്തിലുള്ള സാമ്പത്തിക ഒതുതീർപ്പുകൾ പ്രതീക്ഷിക്കുക. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഇവയെ എങ്ങനെ മുന്നോട്ട് നീക്കണം എന്നീ കടുത്ത ആലോചനകൾ, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ മൂല്യ വര്ധനക്ക്ക് വേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ. നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചമായി പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ, അധിക ചെലവിനെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകാം . നിങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. 

മാസത്തിന്റെ അവസാന ആഴ്ചദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം,  ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ മേഖലയിൽ പൂർണചന്ദ്രൻ ഉദിക്കും. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, ഈ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം. വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം. വിദേശ സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ അറിവ് നേടാനുള്ള അവസരവും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ആശയവിനിമയങ്ങൾ, ആ മേഖലയിൽ നിന്നുള്ള ജോലികൾ ഈ മാസം വളരെ ഏറെ പ്രാധാന്യം നേടും. ബുധനും ചൊവ്വയും ഈ വിഷയങ്ങളെ കർശനമായ രീതിയിൽ സ്വാധീന ചെയ്യുന്നു. . ചെറു സഹോദരങ്ങലോടുള്ള കൂടുതൽ ആശയ വിനിമയം കൂടുതൽ ചെറു പ്രോജക്ക്ട്ടുകൾ, എഴുത്ത്, ആശയ വിനിമയം, മീഡിയ എന്നിവയിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന അവസ്ഥ, ചെറു യാത്രകൾ, ജോലി സംബന്ധംയ ട്രെയിനിങ്ങുകൾ എന്നിവയും ഈ മാസം ഉണ്ടാകാം. പല വിധ തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. 

പുതിയ വ്യക്തി ബന്ധങ്ങളോ , ബിസിനസ് ബന്ധങ്ങളോ ഈ മാസം നിങ്ങളെ തേടി വരാം. ശുക്രൻ നിങ്ങളുടെ വ്യക്തിത്വം, ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള പല അവസരങ്ങളും ഉണ്ടാകാം. ഈ അവസരം നിങ്ങളുടെ വ്യക്തിജീവിതാമോ ഔദ്യോഗിക ജീവിതമോ മെച്ചപ്പെടുത്താനുള്ള അവസരമായി കണ്ടു മുന്നോട്ട് നീങ്ങുക. പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന സമയവും ഇത് തന്നെ ആണ്. പുതിയ ആശയങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ലഭിക്കുനതായിരിക്കും. പുതിയ ഡീലുകൾ, കോണ്ട്രാക്ക്ട്ടുകൾ ഇവയും ഈ അവസരം സാധ്യമാണ്. 

ധനം വസ്തു വകകള്, നിങ്ങളുടെ മൂല്യം , സംസാരം, കുടുംബം എന്നീ വിഷയങ്ങളുടെ പ്രാധാന്യം അവസാന ആഴ്ചകളിൽ ഉണ്ടാകാം. പല സാമ്പത്തിക വിഷയങ്ങളിലും പൂർത്തീകരണം സംഭവിക്കും.

പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, നിങ്ങളുടെ കഴിവുകളെ എടുതുകാട്ടാനുള്ള ചിന്ത, എന്നിവ പ്രതീക്ഷിക്കുക. പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. പല വിധ ചെലവ് എന്നിവയും ഈ അവസരം വന്നു ചേരാം. 

ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങൾക്ക് മേൽ ഒരു നെഗറ്റീവ് സ്വാധീനം ഈ മാസം ഉണ്ടാകാം. ചൊവ്വയും ബുധനും ഈ വിഷയങ്ങളെ സ്വാധീനിക്കുമ്പോൾ. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള കടുത്ത ആലോചനകൾ, നിങ്ങളുടെ കഴിവുകളെ എടുതുകാട്ടാനുള്ള ചിന്ത, എന്നിവ പ്രതീക്ഷിക്കുക. പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ആലോചന, പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഉണ്ടാകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, ജോലി സ്ഥലത്ത് കൂടുതൽ അധ്വാനം വേണ്ട ജോലികൾ എന്നിവയും പ്രതീക്ഷിക്കാം. 

കഴിഞ്ഞ മാസത്തെ പോലെ തന്നെ നിങ്ങളുടെ വൈകാരിക വിഷയങ്ങൾക്ക് മേൽ ശുക്രന്റെ സ്വാധീനം ഉണ്ടാകും. ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, ധ്യാനം, എന്നിവയും ഉണ്ടാകും. ശാരീരിരിക അസ്വസ്ഥകളും ഈ സമയം പ്രതീക്ഷിക്കുക. 

മാസത്തിന്റെ അവസാന ദിവസം, നിങ്ങളുടെ വ്യക്തി ജീവിതത്തിൽ പൂർത്തീകരണ൦ ഉണ്ടാകും നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകല്ൾ ഈ അവസരം ഉണ്ടാകാം. പുതിയ രീതിയിൽ നിങ്ങളെ തന്നെ കാണുവാനുള്ള ശ്രമങ്ങൾ നടത്തും. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ, ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ, പുതിയ വ്യക്തികളെ കാണാനുള്ള അവസരങ്ങൾ., മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിൽ എത്തുന്ന കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ബന്ധങ്ങളിലും പൂർത്തീകാരണം സംഭവിക്കാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതത്തിനു മേൽ ചൊവ്വയും ബുധനും സങ്കീർണമായ സ്വാധീനം ചെലുത്തും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമമങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുമായുള്ള തർക്കങ്ങൾ, പുതിയ തുടക്കങ്ങൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ, ഒരു പുതിയ വ്യക്തിയായി തീരാനുള്ള ശ്രമം എന്നിവയും ഉണ്ടാകാം.

ലോങ്ങ്‌ ടേം ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കഴിഞ്ഞ മാസത്തെ പോലെ ഉണ്ടാകും.  പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്തുന്ന അവസരം ഇതാണ്. പുതിയ ഗ്രൂപിലെക്കുള്ള അവസരവും വന്നെതാം. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് സമയമായി എന്നീ തോന്നലും ഉണ്ടാകാം കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകളും ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ, ലോങ്ങ്‌ ടേം പദ്ധതികളുടെ രൂപ കല്പന എന്നിവയും പ്രതീക്ഷിക്കുക ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

മാനസികമായ വെല്ലുവിളികൾ മാസത്തിന്റെ അവസാന ദിവസങ്ങളിൽ കൂടുതൽ ദ്രിശ്യ്മാകും. പ്രാർത്ഥന, ധ്യാനം, ആത്മീയത എന്നിവയെ കുറിച്ചുള്ള കൂടുതൽ താല്പര്യം പ്രതീക്ഷിക്കുക. ദൂര യാത്രകൾ., ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
വൈകാരിക സമ്മർദ്ദങ്ങൾ, വ്യക്തി ജീവിത൦., ഭൂത കാലം എന്നിവ ഈ മാസം വളരെയേറെ ശ്രദ്ധ നേടുന്നതാണ്. ചൊവ്വയും ബുധനും ഈ വിഷയങ്ങളെ വളരെ അധികം സ്വാധീനിക്കും. ശാരീരിരിക അസ്വസ്ഥതകൾ ഈ സമയത്തിന്റെ പ്രത്യേകതയായിരിക്കും. ആത്മീയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. ഭാവി പദ്ധതികൾക്ക് വേണ്ടി ഉള്ള റീ സേർച്ച്‌ നടത്താൻ അനുയോജ്യമായ ഒരു സമയവും ഇത് തന്നെയാണ്. ജോലി സ്ഥലത്ത് നിന്നുള്ള സമ്മർദ്ദം ഉണ്ടാകാം.

കരിയര സൂചിപ്പിക്കുന്ന മേഖലയിൽ കഴിഞ്ഞ മാസത്തെ പോലെ തന്നെ ശുക്രന്റെ സ്വാധീനം ഉണ്ടാകും. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം ജോലിയിൽ പുതിയ അവസരങ്ങൾ വന്നേക്കാം, പുതിയ ഉത്തര വാദിതങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശങ്ങൾ ലഭിക്കാവുന്ന സമയവും ഇതാണ്. പുതിയ ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാം. സൗന്ദര്യം , കല. ആസ്വാദനം  എന്നീ മേഖലകളിൽ നിന്നുല്ലവ്ർക്കുള്ള കൂടുതൽ അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങൾ ഇത് വരെ ചെയ്ത ജോലിക്കുള്ള പ്രതിഫലവും ലഭിക്കുന്ന അവസരവും ഇത് തന്നെയാണ്. 

ലോങ്ങ്‌ ടേം ബന്ധങ്ങൾ. കൂട്ടുകെട്ടുകൾ എന്നിവയില മാസാവസാനം പൂർത്തീകരണം ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം പദ്ധതികൾ രൂപീകരിക്കാനുള്ള ശ്രമം ഉണ്ടാകും. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പല നീക്കങ്ങളും നടക്കും. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരങ്ങൾ ലഭിക്കാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരെ കുറിച്ച് കൂടുതൽ ആലോചിക്കാനുള്ള അവസരങ്ങളും ലഭിച്ചേക്കാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ അല്പം സങ്കീർണമായ അവസ്ഥയിലൂടെ കടന്നു പോകും. ചാരിറ്റി പ്രവർത്തനങ്ങൾ, ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയെല്ലാം ഈ മാസം പ്രതീക്ഷിക്കുക.                        

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം ലോങ്ങ്‌ ടേം ബന്ധങ്ങൾ, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രധാനമാകും. ഇവയ്ക്ക് മേൽ ബുധനും ശുക്രനും വലിയ സ്വാധീനം ചെലുത്തും. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ടുകളെ കുറിച്ചുള്ള ആലോചനകൾ ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക പുതിയ സുഹൃത്തുക്കളെ ലഭിക്കാം, പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം ലഭിക്കാം, നിലവിൽ ഉള്ള ബന്ധങ്ങളിൽ ഏറ്റ കുരചിലുകളും ഉണ്ടാകാം. പുതിയ മോഹങ്ങളും പ്രതീക്ഷകളും ഉണ്ടാകാം. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിലും പ്രവർത്തിക്കാൻ ഉള്ള അവസരവും ലഭിച്ചേക്കാം. ഗ്രൂപ്പ് ബന്ധങ്ങളിൽ ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. 

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം,  തീര്ത്ഥാടനം എന്നീ എന്നീ വിഷയങ്ങൾ കഴിഞ്ഞ മാസതെത് പോലെ തന്നെ സജീവമാണ്. . ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ ഉണ്ടാകാം ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം എന്നിവ ലഭിക്കാം. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിതമാര്ഗം, എംപ്ലോയർ ,സമൂഹതിലെ വിലഉല്ക്കര്ഷേച്ഛ എന്നീ വിഷയങ്ങളുടെ പ്രാധാന്യം മാസത്തിന്റെ അവസാന ദിവസങ്ങളിൽ കൂടുതൽ ദൃശ്യം ആകും.   പല ജോലികളും ചെയ്തു തീർക്കേണ്ടി വരും.    ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങൾ കൊണ്ടും വര്ധിക്കാം. അധികാരികളിൽ നിന്നുള്ള ഉപദേശം, അവരോടുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന , നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി സംബന്ധമായ വിഷയങ്ങൾ ഈ മാസവും പ്രധാനമാണ്. ചൊവ്വയും ബുധനും ജോലി എന്നീ വിഷയാതെ കർശനമായി സ്വാധീനിക്കും. ഇത് ഒരു സങ്കീർണമായ സ്വാധീനം ആയതിനാൽ ശ്രദ്ധയോടെ വേണം നീങ്ങുവാൻ. ജോലിയെ കുറിച്ചുള്ള പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. അധികാരികളുടെ വക ഉപദേശം ലഭിക്കാം. നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങളും ലഭിച്ചേക്കാം. പുതിയ ബിസ്നസ് അവസരം,. ജോലിയിൽ അധിക അധ്വാനം വേണ്ട അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. 

വൈകാരികമായ വിഷയങ്ങൾ, സാമ്പത്തികം, എന്നിവയ്ക്ക് മേൽ കഴിഞ്ഞ മാസത്തെ പോലെ തന്നെ ശുക്രന്റെ സ്വാധീനം ഈ മാസവും ഉണ്ടാകും. . വൈകാരിക ബന്ധങ്ങളിൽ വളരെ അധികം ആശയ വിനിമയങ്ങൾ നടന്നേക്കാം. മറ്റുള്ളവരുടെ സഹായം ഉപയോഗിച്ച് ചെയ്യേണ്ട ജോലികളും വന്നെതാം ധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ , ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം,  നിയമം, തീര്ത്ഥാടനം വിഷയങ്ങളിൽ ഈ മാസം അവസാനം പൂർത്തീകാരണങ്ങൾ പ്രതീക്ഷിക്കുക ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം. വിദേശ സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ അറിവ് നേടാനുള്ള അവസരവും ഉണ്ടാകാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നീ വിഷയങ്ങൾക്ക് മേൽ ബുധനും ശുക്രനും സങ്കീർണമായ ഒരു സ്വാധീനം ചെലുത്തുന്നതാണ്.  പെട്ടന്നുള്ള യാത്രകൾ, ഈയത്രകളിൽ ഉള്ള തടസങ്ങൾ. ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം. വിദേശ സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ അറിവ് നേടാനുള്ള അവസരവും ഉണ്ടാകാം.

വിവാഹം ബന്ധം, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവയെ കഴിഞ്ഞ മാസത്തെ പോലെ ശുക്രൻ ഈ മാസവും സ്വാധീനിക്കും.  പുതിയ പ്രേമ ബന്ധ൦ , വിവാഹ ബന്ധം എന്നിവയിൽ പല അവസരങ്ങളും ഉണ്ടാകാം. പുതിയ ജോബ്‌ ഓഫർ, പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം, സാമൂഹിക ജീവിതത്തിൽ പുതിയ പല തുടക്കങ്ങളും നിങ്ങളെ തേടി വരുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. ഈ അവസരങ്ങളെ ഫല പ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുക . മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള വളരെ നല്ല അവസരമാണ്. ഈ അവസ്ഥയെ എങ്ങനെ ഉപയോഗിക്കണം എന്നി നിങ്ങൾ ആലോചിക്കുക. 

വൈകാരികമായ പല വെല്ലുവിളികളും മാസത്തിന്റെ അവസാനം ദ്രിശ്യ്മാകും... പാർട്ണർ ശിപ്പുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം ഈ അവസരം മറ്റുള്ളവരുടെ മേൽ നിങ്ങൾ പല സംശയങ്ങളും ഉന്നയിചെക്കാം.,     ഇപ്പോഴുള്ള അവസ്ഥയെ നിങ്ങളുടെ നീക്കങ്ങൾ കൂടുതൽ കുഴപ്പതിലാക്കാനുള്ള വളരെ അധികം സാധ്യതകൾ ഉണ്ടാകാം. ധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ , ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ പങ്കാളിത്തം, വൈകാരികമായ വെല്ലുവിളികൾ എന്നിവയ്ക്ക് മേൽ ഈ മാസം ബുധനും ചൊവ്വയും. വൻ സ്വാധീനം ചെലുത്തും. ഇവ നെഗറ്റീവ് ആയ സ്വാധീനത്തെ കാണിക്കുന്നു. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും. കൂടുതൽ സങ്കീർണമായ അവസ്ഥകളിലേക്ക് ബന്ധങ്ങളെ കൊട്നു പോകാതിരിക്കുക. പല തരത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ, എന്നിവ ഉണ്ടാകാം. പങ്കാളിയും ആയുള്ള വാക്ക് തർക്കങ്ങളും ഈ മാസം ഉണ്ടാകാം. പല തരത്തിലുള്ള സാമ്പത്തിക നടപടികൾ ഏറ്റെടുക്കേണ്ടി വന്നേക്കാം.

ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ജോലി ചെയ്യാനുള്ള അവസരം ഈ മാസവും ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുതാനുൽ ശ്രമം ഉണ്ടാകും. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്താം. പുതിയ ആരോഗ്യ ക്രമം, പുതിയ ഭക്ഷണ ക്രമം എന്നിവയിൽ ശ്രദ്ധിക്കും, പുതിയ ഉത്തര വാദി തങ്ങൾ ജോലി സ്ഥലത്ത് ലഭിച്ചേക്കാം, ജോലി അല്ലെങ്കിൽ ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള കൂടുതൽ ചർച്ചകൾ, വളർത്തു മൃഗങ്ങളെ കുറിച്ചുള്ള കരുതൽ എന്നിവയും ഈ അവസരം ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമവും പ്രതീക്ഷിക്കുക.

വ്യക്തി ബന്ധങ്ങൾ , സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ പൂർത്തീകാരണം ഉണ്ടാകുന്ന മാസമാണ് ജൂൺ. . പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ടുകൾ എന്നിവയിലും അവസരങ്ങൾ ലഭിച്ചേക്കാം. നിലവിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതത്തിലും ഈ പൂർത്തീകാരണം ദ്രിശ്യമാകും. ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വ്യക്തി ജീവിതം, സാമൂഹിക ജീവിതം. എന്നിവയ്ക്ക് മേൽ ബുധന്റെയും ചൊവ്വയുടേയും സങ്കീർണമായ സ്വാധീനം ഈ മാസവും ഉണ്ടാകും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവ പല സങ്കീർണമായ അവസ്ഥകളിലൂടെ കടന്നു പോകാം. പങ്കാളിയും ആയുള്ള വാക്ക് തർക്കങ്ങൾ, ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. നിലവിൽ ഉള്ള കോണ്ട്രാക്റ്റ്, ഡീലുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഇവയെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ബന്ധങ്ങൾ വന്നെതാം, ഈ ബന്ധങളിൽ അല്പം സങ്കീർണത പ്രതീക്ഷിക്കുക പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമ൦ എന്നിവയും പ്രതീക്ഷിക്കുക. 

ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ കഴിഞ്ഞ മാസത്തെ പോലെ ഈ മാസവും പ്രതീക്ഷിക്കുക . ഗ്രൂപ്പ് പരിപാടികളിൽ ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. വിനോദത്തിനു വേണ്ടി ഉള്ള നല്ല അവസരങ്ങൾ, നിങ്ങളെ തന്നെ പ്രൊമോട്ട് ചെയ്യാനുള്ള അനേക അവസരങ്ങൾ, കൂടുതൽ വ്യക്തികളുമായി ഇടപഴകാനുള്ള അവസരം, സ്വന്തം സംരംഭങ്ങളെ കുറിചുള്ളാ ആലോചന, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, അതിനു വേണ്ട വൻ നീക്കങ്ങൾ നടത്താനുള്ള തയ്യാറെടുപ്പ്, നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള വീണ്ടു വിചാരം എന്നിവ പ്രതീക്ഷിക്കുക. 

ജോലി സ്ഥലത്ത് മാസവാസനം പൂർത്തീകാരണങ്ങൾ ഉണ്ടാകാം. ചില ജോലികൾ ചെയ്തു തീർക്കേണ്ടതായി വരാം. സഹ പ്രവർത്തകരുമായുള്ള ചർച്ചകളിൽ മിതത്വം പാലിക്കേണ്ടി വരും., അവരുമായുള്ള തർക്കങ്ങളും ഈ അവസരം ഉണ്ടാകാം. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ടി വരും. നിരവധി ബാധ്യതകളെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി സ്ഥലത്തെ ബുധനും, ചൊവ്വയും സങ്കീർണമായി സ്വാധീനിക്കുന്നു. സഹപ്രവർത്തകരുമായുള്ള തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം,   സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി, ഈ ചർച്ചകളിൽ നിങ്ങൾ ക്ഷമ പാലിക്കേണ്ട സാഹചര്യങ്ങൾ, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം. ജോലി സ്ഥലത്ത് മല്സര സ്വഭാവമുള്ള പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  വിഷയങ്ങൾ കഴിഞ്ഞ മാസത്തെ പോലെ പ്രധാനമാണ്. വീടിനോട് ബന്ധപ്പെട്ട പല വിഷയങ്ങളിലും തീരുമാനങ്ങൾ വേണ്ടി വരും. വളരെ സീരിയസ് ആയ ചർച്ചകൾ പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ മറ്റു റിയൽ എസ്റ്റേറ്റ് ദീലുകൾ ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകാം. . വീട് മാറ്റം,.വീട്ടിൽ നിന്നുള്ള യാത്രകൾ, റീപെയറിങ് എന്നിവയും ഉണ്ടാകാം. 

ക്രിയേറ്റീവ് ജോലികളിൽ മാസ അവസാനം പൂർത്തീകരണം സംഭവിക്കാം. . ഈ ജോലികളിൽ നല്ല അധ്വാനം വേണ്ടി വന്നേക്കാം. പുതിയ ഹോബികൾ ഏറ്റെടുക്കാൻ അവസരങ്ങൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന, ഇവയിൽ ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് പുതുമ വരുത്തുവാനുള്ള ആഗ്രഹം, വിനോദ പരിപാടികൾക്കുള്ള നീക്കങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവരോട് കൂടെ സമയം ചിലവഴിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ക്രിയേറ്റീവ് ജോലികൾ, കുട്ടികൾ എന്നീ വിഷയങ്ങളെ ചൊവ്വയും ബുധനും സങ്കീർണമായി സ്വാധീനിക്കുന്നു. പുതിയ ക്രിയേറ്റീവ് ജോലികൾ ഉണ്ടാകാം, പക്ഷെ ഈ ജോലികളിൽ കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം. ടീം ചർച്ചകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക കല ആസ്വാദനം എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. കുട്ടികളുമായുള്ള ബന്ധത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. അവർക്ക് വേണ്ടി ഉള്ള ചില ജോലികൾ ഏറ്റെടുക്കും. പ്രേമ ബന്ധത്തിൽ വാഗ്വാദങ്ങളും ഉണ്ടാകാം. 

ആശയ വിനിമയം സൂചിപ്പിക്കുന്ന വിഷയങ്ങളെ കഴിഞ്ഞ മാസത്തെ പോലെ ശുക്രൻ സ്വാധീനിക്കുന്നു. . കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയവിനിമയങ്ങളുടെതാണ്, അതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക. . ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക

കുടുംബ ജീവിതം, വീട് എന്നിവയിൽ മാസാവസാനം പൂർത്തീകരണം ഉണ്ടാകാം. വീട് വില്പന, വാങ്ങൽ , മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം. വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആലോചനയും ഉണ്ടാകാം.

Read more topics: # June horoscope,# by Jayashree
June horoscope by Jayashree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക