Latest News

വെറുതെയല്ല നക്ഷത്ര കല്ല് മോതിരം; പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം

Malayalilife
 വെറുതെയല്ല നക്ഷത്ര കല്ല് മോതിരം;  പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം

മാണിക്യം:രാസഘടന :- അലുമിനിയം ഓക്‌സൈഡ്‌ ഫലങ്ങള്‍ :- സൂര്യന്റെ രത്നം ഉന്നതപദവി, ആത്മശക്‌തി, ധനസമൃദ്ധി, സന്താനലബ്‌ധി എന്നിവ നല്‍കുന്നു.

മുത്ത്‌; രാസഘടന :- കാത്സ്യം കാര്‍ബണേറ്റ്‌. ഫലങ്ങള്‍ :- ഉദരരോഗങ്ങളും സ്‌ത്രീരോഗങ്ങളും ശമിപ്പിക്കും. എല്ലുകള്‍ക്ക്‌ ദൃഢതയും ശരീരത്തില്‍ ഓറയുടെ ബലവും വര്‍ധിപ്പിക്കുന്നു.

പവിഴം; രാസഘടന :- കാത്സ്യം കാര്‍ബണേറ്റ്‌ ഫലങ്ങള്‍ :- മാനസികരോഗം, ക്യാന്‍സര്‍, രക്‌തസമ്മര്‍ദ്ദം എന്നിവയെ പ്രതിരോധിക്കുന്നു. കാത്സ്യം, അയണ്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നു.

മരതകം; രാസഘടന :- ബെറിലിയം അലുമിനിയം സിലിക്കേറ്റ്‌
ഫലങ്ങള്‍ :- സന്ധിവാതം, പ്രമേഹം എന്നിവ ചെറുക്കുന്നു. ബുദ്ധിക്ക്‌ ഉണര്‍വും ശരീരത്തിന്‌ തേജസും, ഓജസും നല്‍കുന്നു.

പുഷ്യരാഗം; രാസഘടന :- അലുമിനിയം ഓക്‌സൈഡ്‌. ഫലങ്ങള്‍ :- ത്വക്ക്‌രോഗം, ക്ഷയം, കാസം തുടങ്ങിയവ മാറാന്‍ സഹായിക്കുന്നു. സാമ്പത്തിക ഉന്നതിയുണ്ടാവാന്‍ സഹായിക്കുന്നു.

വജ്രം; രാസഘടന :- കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപം. ഫലങ്ങള്‍ :- ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു. ആകര്‍ഷണം നിലനിര്‍ത്തുന്നു.

ഇന്ദ്രനീലം; രാസഘടന :- ഇന്ദ്രനീലം ശാസ്‌ത്രീയമായി അലുമിനിയം ഓക്‌സൈഡ്‌ ആണ്‌. ഫലങ്ങള്‍ :- സന്ധിവാതത്തെ ചെറുക്കുന്നു. ഉണര്‍വ്‌ നല്‍കുന്നു. ശനിപ്രീതി.

ഗോമേദകം; രാസഘടന :- കാത്സ്യം അലുമിനിയം സിലിക്കേറ്റ്‌. ഫലങ്ങള്‍ :- ഗുഹ്യരോഗങ്ങള്‍, കര്‍ണ്ണരോഗങ്ങള്‍ തുടങ്ങിയവ തടയുന്നു. ധാരാളം മൂത്രം പോകാന്‍ സഹായിക്കുന്നു.

വൈഡൂര്യം; രാസഘടന :- ബെറിലിയം അലുമിനേറ്റ്‌. ഫലങ്ങള്‍ :- തിമിരം, ഏകാന്തത, ഓര്‍മ്മക്കുറവ്‌ തുടങ്ങിയ രോഗങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ക്കും ശമനം.


 

Astrological Benefits of Moonstone

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES