Latest News

അടിമുടി സസ്പെൻസുകൾ; ഇത്തരമൊരു വീട് ഇതാദ്യം

Malayalilife
അടിമുടി സസ്പെൻസുകൾ; ഇത്തരമൊരു വീട് ഇതാദ്യം

സവിശേഷതകൾ ഏറെയുണ്ട് പെരുമ്പാവൂരിൽ സ്ഥിതി ചെയ്യുന്ന വൈറ്റ് മഹൽ എന്ന വീടിന്. ഒരു ശരാശരി വീടിന്റെ അകത്തേക്ക് കയറുമ്പോൾ പ്രതീക്ഷിക്കുന്ന കാഴ്ചകളല്ല ഇവിടെ കാണാനാവുക. എന്നാൽ ഇതൊരു ആഡംബര വീടല്ലതാനും. നേർരേഖയിൽ സ്ഥിതി ചെയ്യുന്ന 25 സെന്റ് പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ രൂപകൽപന. നീളത്തിൽ പരന്നുകിടക്കുകയാണ് വീടിന്റെ ഇടങ്ങൾ. കാഴ്ചയിൽ രണ്ടു നിലയെന്നു തോന്നിക്കുമെങ്കിലും ഒറ്റനിലയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ചുറ്റുമതിൽ പോലും വീടിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. 

പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്ട്‍യാർഡ്, സ്വിമ്മിങ് പൂൾ, 4 ബെ‍ഡ്റൂമുകൾ, എന്നിവയെല്ലാം 5500 ചതുരശ്രയടിയിൽ നിറഞ്ഞുനിൽക്കുന്നു. ഇടനാഴികൾ വഴിയാണ് ഇടങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. 

ഗിമ്മിക്കുകൾ ഇല്ലാത്ത അകത്തളങ്ങളാണ് വീടിന്റെ ഐശ്വര്യം. കടുംനിറങ്ങളോ കൃത്രിമമായ അലങ്കാരപ്പണികളോ വീടിനുള്ളിൽ കാണാനാകില്ല. ഉള്ളിൽ എല്ലായിടത്തും ചുമരുകൾക്ക് വെള്ള നിറമാണ്. ഇടച്ചുമരുകൾ നൽകാതെ തുറസായ അകത്തളങ്ങൾ ക്രമീകരിച്ചു. ഇടനാഴിയുടെ വശങ്ങളിലായി സ്വീകരണമുറി, ഫാമിലി ലിവിങ് എന്നിവ ക്രമീകരിച്ചിരിക്കുന്നു. വീടിന്റെ അകത്തേക്ക് കയറിയാൽ ഒരറ്റത്ത് നിന്നും അങ്ങേയറ്റം വരെ കാഴ്ചകൾ കാണാനാകും. വീട്ടിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ചുവരുകളിൽ നൽകിയ ജാളികളാണ്. പ്രകാശം ഇതിലൂടെ അകത്തേക്ക് അരിച്ചിറങ്ങി നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്നു. 

 

 

ലിവിങ്, ഡൈനിങ് തുടങ്ങിയ ഇടങ്ങൾ ഡബിൾഹൈറ്റിൽ ഒരുക്കിയത് വീടിനു കൂടുതൽ വിശാലത പകരുന്നു. ഇതിനൊപ്പം വെന്റിലേഷനും സുഗമമാക്കുന്നു. കോർട്യാർഡ്, സ്‌കൈലൈറ്റ്, വലിയ ജനാലകൾ എന്നിവ വീടിനകത്തേക്ക് കാറ്റും വെളിച്ചവും ധാരാളമായി എത്തിക്കുന്നു. അതിനാൽ പകൽ സമയത്ത് ലൈറ്റുകളോ ഫാനോ വീട്ടിൽ ആവശ്യമില്ല. 

 

കാറ്റും വെളിച്ചവും കടക്കാൻ വലിയ ജനാലകൾ 4 കിടപ്പുമുറികളിലും നൽകി. വീടിന്റെ നീളം ഓർമിപ്പിക്കുംവിധം മുറികളിൽ നീളമുള്ള ട്യൂബ് ലൈറ്റ് സംവിധാനം നൽകിയിരിക്കുന്നു. മാസ്റ്റർ ബെഡ്‌റൂമിൽ കോട്ടിനൊപ്പം സ്‌റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.  വാക് ഇൻ ബാത്റൂമും നൽകി.

 

 

ഊണുമുറിയും അടുക്കളയും ഓപൺ ശൈലിയിലാണ്. ഇതിനിടയിൽ ഫോൾഡബിൾ ഗ്ലാസ് വാതിൽ നൽകി. സ്വകാര്യത ആവശ്യമുള്ളപ്പോൾ ഇത് അടച്ചിടാം. ഷോ കിച്ചനും വർക്കിങ് കിച്ചനും സജ്ജീകരിച്ചിട്ടുണ്ട്. ഹൈമാക്സ് എന്ന പുതിയ മെറ്റീരിയലാണ് കൗണ്ടർ ടോപ്പിൽ വിരിച്ചിരിക്കുന്നത്.

 

ഒരു കോർട്യാർഡിൽ നിന്നാണ് ഓപൺ ടെറസിലേക്കുള്ള ഗോവണി തുറക്കുന്നത്. മുകളിൽ മുറികൾ നൽകിയിട്ടില്ല. ഒരറ്റത്തെ വാതിൽ തുറന്നാൽ പ്രവേശിക്കുന്നത് സ്വിമ്മിങ് പൂളിന്റെ ഡെക്കിലേക്കാണ്. വീടിനകത്തേക്ക് കയറുമ്പോൾ തന്നെ മനസ്സ് പ്രകാശഭരിതമാകും. വെള്ള നിറത്തിന്റെ പോസിറ്റിവിറ്റിയും ചൂട് കുറഞ്ഞ അന്തരീക്ഷവും പച്ചപ്പിന്റെ സാന്നിധ്യവും വീട്ടിൽ ചെലവഴിക്കുന്ന ഓരോ നിമിഷങ്ങളും ആനന്ദഭരിതമാക്കുന്നു.

 

 

Project Facts

 

Location- Perumbavoor

Area- 5500 FTPlot- 25 cent

Owner- Razak

Designer- Sanas Hameed

Norah Architects

Mob- 99616 37227

white mahal linearhome perumbavoor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക