1. എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ പാത്രങ്ങള്‍ കഴുകി വയ്ക്കാന്‍ ശ്രമിക്കുക.പാത്രങ്ങള്‍ വലിച്ച് വാരിയിടുന്നത് ജോലി കൂടുകയേയുള്ളൂ.
2. പാത്രങ്ങള്‍ വൃത്തിയായി കഴുകാന്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിക്കാം.
3.ഒരു ജാറില്‍ അല്‍പം സോപ്പുവെള്ളം കലക്കിവച്ചിരുന്നാല്‍ ഉപയോഗിക്കുന്ന സ്പൂണും തവിയും കത്തിയും അതിലിടാം. പിന്നീട് കഴുകി എടുത്താല്‍ മതി.
4. കിച്ചന്‍ ക്യാബിനറ്റുകള്‍ വൃത്തിയാക്കാന്‍ നാച്ചുറല്‍ ക്ലീനര്‍ ഉപയോഗിക്കാം. കൂടാതെ അലമാരകളും ഷെല്‍ഫുകളും നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം. മാസത്തിലൊരിക്കലെങ്കിലും ഷെല്‍ഫുകളില്‍ നിന്നും അലമാരകളില്‍ നിന്നും സാധനങ്ങളെല്ലാം മാറ്റിയശേഷം തുടച്ചു വൃത്തിയാക്കണം.
5. അടുക്കളയില്‍ ദിവസവും ഉപയോഗിക്കുന്ന മേശയും വൃത്തിയുള്ളതായിരിക്കണം. പച്ചക്കറികള്‍ നുറുക്കാനും പാത്രങ്ങള്‍ അടുക്കി വയ്ക്കാനും ഉപയോഗിക്കുന്ന മേശ തുടച്ചു വൃത്തിയായി സൂക്ഷിക്കുക. മേശ തുടയ്ക്കാന്‍ വൃത്തിയുള്ള തുണി ഉപയോഗിക്കാം.