Latest News

അടുക്കള വൃത്തിയില്‍ സൂക്ഷിക്കാന്‍ പൊടികൈകള്‍

Malayalilife
 അടുക്കള വൃത്തിയില്‍ സൂക്ഷിക്കാന്‍ പൊടികൈകള്‍

ഞ്ഞള്‍പ്പെടി വിതറിയാല്‍ അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ കഴിയും. ഉറുമ്പു പോകുന്ന വഴിയില്‍ മാത്രം അല്‍പം പൊടി വിതറിയാല്‍ മതി. മീന്‍ വറുക്കുമ്പോഴുണ്ടാകുന്ന മണം ഒഴിവാക്കാന്‍ വറുക്കുന്നതിനു മുമ്പ് നാരങ്ങാ നീരു ചേര്‍ത്ത വെള്ളത്തില്‍ മീന്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുക. ഇങ്ങനെ പല പൊടികൈകളും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ മറ്റു ചില വഴികള്‍ നമ്മുക്ക് നോക്കം. ചിമ്മിനിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുകക്കറ മാറ്റാനും വിദ്യയുണ്ട്. ഒരു ഗാലന്‍ വെള്ളത്തില്‍ ഒരു കപ്പ് ട്രൈസോഡിയം ഫോസ്ഫേറ്റിട്ടിളക്കിയ മിശ്രിതം കൊണ്ട് ചിമ്മിനി കഴുകിയാല്‍ പുകക്കറ പൂര്‍ണ്ണമായി മാറിക്കിട്ടും. കൈയുറ ധരിച്ച് മാത്രമെ മിശ്രിതം കൈകാര്യം ചെയ്യാവൂ.

അടുക്കളയിലെ പുകയും ദുര്‍ഗന്ധവും ഒഴിവാക്കാന്‍ പരന്ന പാത്രത്തില്‍ കറുവാപ്പട്ടയിട്ട് ചൂടാക്കിയാല്‍ മതി. ഒരു വീട്ടില്‍ ഏറ്റവും വേഗത്തില്‍ മാലിന്യം നിറയുന്ന സ്ഥലമാണ് അടുക്കളയെന്നതിനാല്‍ ഇടയ്ക്കിടെ അടുക്കള വൃത്തിയായി കഴുകാന്‍ മറക്കരുത്. ശ്രദ്ധിച്ചാല്‍ മനോഹരവും വൃത്തിയുള്ളതുമായ അടുക്കള സൃഷ്ടിക്കാന്‍ നമുക്ക് കഴിയും. വെളുത്തുള്ളിക്ക് അടുക്കളയില്‍ വിശേഷപ്പെട്ട സ്ഥാനമുണ്ട്. അടുക്കളയില്‍ നിന്നും ഉറുമ്പിനെയും പാറ്റകളെയും ഓടിക്കാന്‍ വെളുത്തുള്ളി നല്ലതാണ്. അടുക്കളയുടെ മൂലകളില്‍ വെളുത്തുള്ളി അല്ലികള്‍ വെച്ചാല്‍ കീടങ്ങള്‍ ജീവനും കൊണ്ട് ഓടി ഒഴിക്കും. വെളുത്തുളളി ഉണങ്ങിയാല്‍ അവ മാറ്റി പുതിയത് വയ്ക്കുക. ഫലം പൈട്ടന്ന് കിട്ടുന്നത് കാണാന്‍ കഴിയും. വെളുത്തുള്ളി അല്ലിക്ക് പകരം വെളുത്തുള്ളി വെള്ളം തളിക്കുകയും ചെയ്യാം. വെളുത്തുള്ളി അല്ലി, ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ, പാത്രം കഴുകന്ന സോപ്പ്, വെള്ളം എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്. വെളുത്തുള്ളി വെള്ളം അടുക്കളയില്‍ എന്ന പോലെ അടുക്കള തോട്ടത്തിലും കീടങ്ങളെ നശിപ്പിക്കാനായി തളിക്കാം.

യൂക്കാലിപ്റ്റസ് ചെടിയില്‍ നിന്നുംഉണ്ടാക്കുന്ന സുഗന്ധമുള്ള യൂക്കാലിപ്റ്റസ് എണ്ണ കീടങ്ങളെ നിയന്ത്രക്കാന്‍ വളരെ ഫലപ്രദമാണ്. അടുക്കളയിലെ കീടങ്ങളെ നശിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം. അല്‍പ്പം യൂക്കാലിപ്റ്റസ് എണ്ണ വെള്ളത്തില്‍ ചേര്‍!*!ത്ത് തളിച്ചാല്‍ പാറ്റ, എട്ടുകാലി, മറ്റു ചെറുകീടങ്ങള്‍ എന്നിവയെല്ലാം വളരെ പൈട്ടന്നു തന്നെ ചാവും.

രോഗങ്ങള്‍ പരത്തുന്ന അടുക്കള

1, അടുക്കള വൃത്തിയല്ലെങ്കില്‍ അണുക്കളുണ്ടാകും. ഈ അണുക്കള്‍ പച്ചക്കറികളും മറ്റും മുറിക്കുമ്പോള്‍, അതിലേക്ക് കടന്നുകയറും. ഇത് ഒഴിവാക്കാന്‍, അടുക്കള, ഇടയ്ക്കിടെ വൃത്തിയാക്കുകയും, നന്നായി തുടച്ച് സൂക്ഷിക്കുകയും വേണം. കഴുകുകയോ വൃത്തിയാക്കുകയോ ചെയ്തശേഷം വെള്ളമയം, അടുക്കളയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

2, ഡസ്റ്റ് ബിന്‍, അടുക്കളയുടെ ഏതെങ്കിലും മൂലയ്ക്ക് സൂക്ഷിക്കകു. എല്ലാദിവസവും രാത്രിയില്‍ ഡസ്റ്റ് ബിന്നിലേക്ക് അണുനാശകമായ സ്‌പ്രേ പ്രയോഗിക്കുക. ഇത് അടുക്കളയില്‍ അണുക്കള്‍ വരുന്നത് തടയാന്‍ സഹായകരമാകും.

3, എപ്പോഴും നനഞ്ഞ കൈകള്‍കൊണ്ട് റെഫ്രിജറേറ്ററിന്റെ ഹാന്‍ഡിലില്‍ പിടിക്കാത്തവരുണ്ടാകില്ല. അതുകൊണ്ടുതന്നെ റഫ്രിജറേറ്ററിന്റെ ഹാന്‍ഡില്‍ അണുക്കളുടെ വാസസ്ഥലമായിരിക്കും. റഫ്രിജറേറ്ററിന്റെ ഹാന്‍ഡില്‍ എപ്പോഴും വൃത്തിയായി, വെള്ളമയമില്ലാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

4, അടുക്കളയിലെ തറ എപ്പോഴും വൃത്തികേടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് തുടച്ചു സൂക്ഷിക്കുക.

5, സ്റ്റൗ വഴിയും അണുക്കള്‍ പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സ്റ്റൗ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. സ്റ്റൗ വൃത്തിയാക്കാന്‍ നാരങ്ങാനീരും, വെള്ളവും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്.

6, പച്ചക്കറികള്‍ അരിയാന്‍ രണ്ടു കട്ടിങ് ബോര്‍ഡുകള്‍ ഉപയോഗിക്കുക. അത് മാറി മാറി ഉപയോഗിക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക്കിന്റേതിന് പകരം തടിയുടെ കട്ടിങ് ബോര്‍ഡ് തന്നെ ഉപയോഗിക്കണം.

7, ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പലതരം മണം അടുക്കളയില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇത് പലപ്പോഴും അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. ഇത് ഒഴിവാക്കാന്‍ ഒരു വലിയ സവാള എടുത്ത് നാലായി അരിഞ്ഞ്, അടുക്കളയുടെ വിവിധ ഭാഗങ്ങളിലായി വെക്കുക.

Read more topics: # tips-for-good-kitchen-hygiene
tips-for-good-kitchen-hygiene

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES