മെഴുകുതിരി വാക്സ് കളയാന്‍
തറയില്‍ വീണ മെഴുകുതിരി വാക്സ് കത്തി കൊണ്ടും മറ്റും ചുരണ്ടി കളയാം. എന്നാല്‍ മരം കൊണ്ടുള്ള ടേബിളിലും മറ്റും വീണാലോ? സിമ്പിള്‍ അല്ലെ...ഒരു തീപ്പെട്ടിയോ ഹെയര്‍ ഡ്രയറോ വച്ച് വാക്സ് ഒന്ന് ചൂടാക്കി തുടച്ചെടുക്കുക. പോളിഷ് നഷ്ടപ്പെടാതിരിക്കാന്‍ അല്പം വിനാഗിരിയും വെള്ളവും കൂട്ടിയോജിപ്പിച്ച ലായനി കൊണ്ട് തുടക്കുക
ബബിള്‍ ഗം കളയാന്‍
ബബിള്‍ ഗമ്മും മറ്റും എവിടേലും ഒട്ടിപിടിച്ചാല്‍ കളയാന്‍ പാടാണ്. നിലത്തോ ചുമരിലോ ബബ്ബിള്‍ ഗം ഒട്ടിപിടിച്ചാല്‍ അല്പം വെണ്ണ ആ ഭാഗത്തു പുരട്ടി തുടച്ചെടുക്കുക.
അടുക്കളയിലെ ഓട വൃത്തിയാക്കാന്‍
സിങ്കിലെയും മറ്റും ഓട അടഞ്ഞു പോയെങ്കില്‍ ഉപ്പും ബേക്കിംഗ് സോഡയും ഓരോ കപ്പ് വീതം ഓടയിലിട്ട് ഒരു ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് കൊടുക്കുക.
ക്രയോണുകള്‍ മായ്ക്കാന്‍
കുട്ടികളുളള വീടാണെങ്കില്‍ ചുവരുകളില്‍ ക്രയോണ്‍ കൊണ്ട് വരച്ച് വൃത്തികേടാക്കിയിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. വെള്ളം തൊട്ട് തുടച്ച് കൂടുതല്‍ വൃത്തികേടാക്കാതെ സാദാ റബര്‍ എടുത്തൊന്നു മായ്ച്ചു നോക്ക്. അല്ലെങ്കില്‍ ഒരു ബ്ലോ ഡ്രയര്‍ എടുത്ത് അഞ്ച് തൊട്ട് പത്ത് മിനിറ്റ് വരെ വരച്ചതിന്റെ മുകളില്‍ കാണിച്ച് ഒരു ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക.
ചില്ല് വൃത്തിയാക്കാന്‍
കുളിമുറിയിലെയും മറ്റും ചില്ലുകള്‍ വൃത്തിയാക്കാന്‍ അല്പം വിനാഗരിയില്‍ മുക്കിയ സ്പോഞ്ച് കൊണ്ട് തുടച്ചാല്‍ മതി
പൂപ്പല്‍ കളയാന്‍
ബാത്റൂമിലേയും മറ്റും പൂപ്പല്‍ കളയാന്‍ അല്പം ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ച് തുണി കൊണ്ട് തുടച്ചെടുത്താല്‍ മതി
കത്രികയ്ക്ക് മൂര്‍ച്ച കൂട്ടാന്‍
അടുക്കളയില്‍ മീന്‍ വെട്ടാനും മറ്റും ഉപയോഗിക്കുന്ന കത്രികയ്ക് മൂര്‍ച്ച കൂട്ടാന്‍ ടിന്‍ ഫോയലില്‍ കുറെ തവണ മുറിക്കുക. അതിനു ശേഷം ഏതാനും പേപ്പറുകള്‍ കൂടി മുറിക്കുക
സിങ്കിലെ കറുത്ത കറ കളയാന്‍
സിങ്കിലെ കറുത്ത കറയും തുരുമ്പും കളയാന്‍ ബോറെക്സും നാരങ്ങാ നീരും കൊണ്ട് മിശ്രിതം ഉണ്ടാക്കി സിങ്ക് ഉരച്ച് കഴുകുക. ചെറിയ രീതിയിലുള്ള കറയാണെങ്കില്‍ ഒരു കഷണം നാരങ്ങ കൊണ്ട് ഉരസിയാല്‍ മാത്രം മതി
റെഫ്രിഡ്ജറേറ്ററിലെ മണം കളയാന്‍
ഫ്രിഡ്ജിനകത്തെ ചീത്ത മണം കളയാന്‍ ഒരു പഞ്ഞി അല്പം വാനില എസ്സെന്‍സില്‍ മുക്കി ഫ്രിഡ്ജിനകത്ത് വച്ചാല്‍ മതി
ടവ്വലുകള്‍ പുത്തനാക്കാന്‍
പുതിയ ടൗവ്വലുകള്‍ കഴുകുന്ന വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്താല്‍ ടവ്വലുകള്‍ പുത്തന്‍ പോലെ നിലനില്‍ക്കും.