Latest News

നാലുകെട്ട് വീടു പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
നാലുകെട്ട് വീടു പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നകളും, നാലുകെട്ടുകളും എല്ലാം ഒരു കാലത്ത് കേരള തനിമ നിലനിര്‍ത്തുന്ന ഒന്നായിരുന്നു. ഒരുപാട് സങ്കല്‍പ്പത്തിലാണ് ഒരോ വീടുകളും പണിയുന്നത് പല തരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വെച്ച് കൊണ്ടാണ് ഒരോ വീടുകളും ഉയരുന്നത്.പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നു പുതിയകാല സൗകര്യങ്ങളോടെ വീട് എന്നതായിരിക്കും പലരുടെയും സ്വപ്‌നം.  വാസ്തു പരമായി ഒരു നല്ല മന ഉണ്ടാക്കുന്നതിനു ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. 

പുറംകാഴ്ചയില്‍ ഓടിട്ട വീടാണെന്നേ തോന്നുകയുള്ളൂ എന്നല്‍ ഫ്‌ലാറ്റ് റൂഫിന് മുകളില്‍ ട്രസ് വര്‍ക്ക് നല്‍കിയാണ് ഓടവിരിച്ചത് ഏറെ കാണാന്‍ ഭംഗി.അത്തരത്തില്‍ ക്രമീകരിക്കുന്നതാണഅ പുതിയ കാലത്തിനു നല്ലത്. ഇതിനിടയ്ക്കുള്ള സ്ഥലം യൂട്ടിലിറ്റി ഏരിയ ആക്കി മാറ്റുകയും ചെയ്തു. നേരിട്ട് ചൂട് അടിക്കാത്തതുകൊണ്ട് അകത്ത് വെന്റിലേഷനും സുഗമമാകുന്ന രീതിയിലായിരുന്നു വീടിന്റെ പണികള്‍ ക്രമീകരിക്കേണ്ടത്. 
2100 ചതുരശ്രയടിയുള്ള വീട്ടില്‍ പൂമുഖം ക്രമീകരിക്കാം. സ്വീകരണമുറി, ഊണുമുറി, അടുക്കള, നടുമുറ്റം, മൂന്ന് കിടപ്പുമുറികള്‍ എന്നിവയാണ് പീന്നീട് കാര്യമായി ശ്രദ്ധിച്ച് പണിയേണ്ടത്. 

പ്രൗഢമായ പൂമുഖമാണ് അതിഥികളെ വരവേല്‍ക്കുന്നത്. പ്രധാനവാതിലിനു സമീപം ഒരു ആട്ടുകട്ടില്‍ നല്‍കി. വാതിലിന്റെ ഭിത്തിയില്‍ വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ്ങിന്റെ പ്രൗഢിയില്‍ സെറ്റ്‌ചെയ്യാം. മാറ്റ് ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിക്കാം.വാസ്തു അനുസരിച്ചാണ് മുറികള്‍ ക്രമീകരിച്ചത്. ചുവരുകള്‍ ഇല്ലാതെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വിധമാണ് ഇടങ്ങള്‍ ക്രമീകരിച്ചത്. ഇത് കൂടുതല്‍ വിശാലതയും വെന്റിലേഷനും നല്‍കുന്നു. നടുമുറ്റമാണ് വീടിന്റെ ഹൃദയഭാഗം. മുകളിലെ ഓപ്പണിങ്ങിലൂടെ കാറ്റും വെളിച്ചവും അകത്തേക്ക് വിരുന്നെത്തുന്നു. നടുമുറ്റത്ത് ഒരു തുളസിത്തറയും ക്രമീകരിച്ചു.

തെക്കിനിയില്‍ ഒരു കിടപ്പുമുറിയും പടിഞ്ഞാറ്റിനിയില്‍ രണ്ടു കിടപ്പുമുറികളും നല്‍കി. മൂന്ന് കിടപ്പുമുറികള്‍ക്കും അറ്റാച്ഡ് ബാത്‌റൂം സൗകര്യം ഒരുക്കി.ഫര്‍ണിഷിങ്ങില്‍ ചെലവു ചുരുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഫെറോസിമന്റ് സ്ലാബില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്താണ് അടുക്കളയുടെ കബോര്‍ഡുകളും മറ്റും നിര്‍മിച്ചത്. കിടപ്പുമുറിയിലെ വാഡ്രോബുകള്‍ക്കും ഇതുതന്നെയാണ് ഉപയോഗിച്ചത്. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് ഫര്‍ണിച്ചറുകള്‍. പഴയ മേച്ചില്‍ ഓടുകള്‍ പുനരുപയോഗിച്ചതും ഗുണകരമായി.സന്ധ്യ മയങ്ങുമ്പോള്‍ വിളക്കുകള്‍ കണ്‍തുറക്കുമ്പോള്‍ അതിന്റെ പ്രഭാവലയത്തില്‍ വീടിന്റെ ഭംഗിയും വര്‍ധിക്കുന്നു. ചുരുക്കത്തില്‍ പരമ്പരാഗത ശൈലിക്ക് പുതിയകാല മാനം രചിക്കുകയാണ് ഈ വീട്. 

Read more topics: # special-nalukettu-making
special-nalukettu-making

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES