Latest News

പൂജാ മുറിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
പൂജാ മുറിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 ണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍ വെക്കുന്നത് വീട്ടില്‍ ദുര്‍ഭാഗ്യവും ദാരിദ്ര്യവും കൊണ്ട് വരാന്‍ കാരണമാകുന്നു. മാത്രമല്ല പൂജാമുറിയില്‍ ഫോട്ടോകള്‍ക്ക് മുകളില്‍ ഇടുന്ന മാലകളും പൂക്കളും ഉണങ്ങിയതാണെങ്കില്‍ അത് പല വിധത്തില്‍ ദാരിദ്ര്യത്തിന്റെ സൂചന കൊണ്ട് വരുന്നതാണ്.അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഇത്തരത്തില്‍ ഉണങ്ങിയ പൂജാ പുഷ്പങ്ങള്‍ ഉണ്ടെങ്കില്‍ അത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കിയിടാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ അത് നമ്മുടെ കുടുംബത്തിന് തന്നെ പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ പൊതുവേ ഇതൊന്നും നമ്മള്‍ ശ്രദ്ധിക്കാറല്ല, അല്ലെങ്കില്‍ അതിന് പ്രാധാന്യം നല്‍കില്ല എന്നതാണ് സത്യാവസ്ഥ. 

പൂജാമുറി ഉണ്ടെങ്കില്‍ അത് അതിന്റേതായ വൃത്തിയോടെയും ചിട്ടയോടെയും പരിപാലിച്ച് കൊണ്ടു പോവേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ അത് വീട്ടില്‍ ഐശ്വര്യം നിറക്കുകയുള്ളൂ. അല്ലെങ്കില്‍ നേരെ വിപരീത ഫലമാണ് ഉണ്ടാക്കുക. വീട്ടിലെ പൂജാമുറിയില്‍ നിരവധി ചിട്ടകള്‍ നമ്മള്‍ പാലിക്കേണ്ടതാണ്. വീട്ടില്‍ ക്ഷേത്രത്തിന് സമാനമായ രീതിയിലും ചിട്ടയിലും തന്നെയായിരിക്കണം പൂജാമുറിയും പാലിക്കേണ്ടത്.
 

Read more topics: # must know things in pooja room
must know things in pooja room

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES