Latest News

കരിയറില്‍ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്ത് കല്യാണം; ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല;പുകവലിയും, മദ്യപാനവുമൊന്നും ഇല്ലാത്ത ആളായിരിക്കണം എന്നായിരുന്നു ആഗ്രഹം; പ്രൊഫഷന്‍ തുടരാം എന്ന് പറഞ്ഞ വാക്ക് ഇന്നും പാലിക്കുന്നു; വിന്ദുജ മേനോന്‍ പങ്ക് വച്ചത്

Malayalilife
 കരിയറില്‍ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്ത് കല്യാണം; ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല;പുകവലിയും, മദ്യപാനവുമൊന്നും ഇല്ലാത്ത ആളായിരിക്കണം എന്നായിരുന്നു ആഗ്രഹം; പ്രൊഫഷന്‍ തുടരാം എന്ന് പറഞ്ഞ വാക്ക് ഇന്നും പാലിക്കുന്നു; വിന്ദുജ മേനോന്‍ പങ്ക് വച്ചത്

ഒരു കാലത്ത് മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമായിരുന്നുവിന്ദുജ മേനോന്‍.  മികച്ച നര്‍ത്തകി കൂടിയായ വിന്ദുജ സോഷ്യല്‍മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറിന് ഭര്‍ത്താവ് നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് പറയുകയാണ് താരം.  വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഭര്‍ത്താവ് രാജേഷിനും മകള്‍ നേഹയുമൊത്ത് മലേഷ്യയിലാണ് സ്ഥിരതാമസം. അമ്മ കലാമണ്ഡലം വിമലാ മേനോന്റെ നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ കീഴില്‍ വിന്ദുജ മലേഷ്യയില്‍ നൃത്തം പഠിപ്പിക്കുന്നുണ്ട്.

വലിയൊരു ഇടവേളയ്ക്ക് ശേഷം താരം ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചു വരവും നടത്തിയിരുന്നു. സിനിമയിലും നൃത്തത്തിലുമായി കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു വിന്ദുജയുടെ വിവാഹം. ഒരു കലാകാരി എന്ന നിലയില്‍ തന്റെ കരിയറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന പങ്കാളിയെയായിരുന്നു വിന്ദുജ ആഗ്രഹിച്ചത്. 

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചും പ്രൊഫഷണല്‍ കരിയറിനെക്കുറിച്ചും വിന്ദുജയും ഭര്‍ത്താവ് രാജേഷും പങ്കിട്ട വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. പെണ്ണുകാണാന്‍ വന്നപ്പോള്‍ രാജേഷ് പറഞ്ഞ കാര്യവും പരസ്പരമുള്ള ബഹുമാനവുമാണ് വിന്ദുജ പറഞ്ഞത്. 

എന്റെ ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണലായിരുന്നു ചേട്ടന്റേത്. 
എന്റെ ഡാന്‍സും പാട്ടുമൊക്കെ പോത്സാഹിപ്പിക്കുന്നൊരു പങ്കാളിയും, കുടുംബവുമാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ എന്നെ കൊണ്ടുപോവുന്നത് പോലെ തന്നെയാണ് കലയേയും കാണുന്നത്. നാളെ മുതല്‍ ഇത് ചെയ്യരുത് എന്ന് പുറമെ നിന്നൊരാള്‍ വന്ന് പറഞ്ഞാല്‍ ഞാന്‍ തകര്‍ന്ന് തരിപ്പണമായിപ്പോവും. കരിയറില്‍ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്തായിരുന്നു എന്റെ കല്യാണം. എന്നെ കണ്ടയുടനെ പുള്ളി എഴുന്നേറ്റിരുന്നു. ഒരു സ്ത്രീ റൂമിലേക്ക് വരുമ്പോള്‍ റെസ്പെക്ടായി എഴുന്നേറ്റത് എന്നെ അത്ഭുതപ്പെടുത്തി. അതും ആ കാലത്ത് ഇങ്ങനെയൊരാള്‍.

അതുപോലെ പുകവലിയും, മദ്യപാനവുമൊന്നും ഇല്ലാത്ത ആളായിരിക്കണം എന്നുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്തൊരാള്‍ സിഗരറ്റ് വലിക്കുന്നത് കണ്ടാലും, ഇത് നല്ലതല്ല, ചേട്ടാ കുറച്ച് കൊണ്ടുവരണം എന്ന് പറയുന്ന ആളാണ് ഞാന്‍. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഏയ് എന്നായിരുന്നു രാജേഷേട്ടന്റെ മറുപടി. നിന്റെ പ്രൊഫഷന്‍ നിനക്ക് തുടരാം, ഞാന്‍ അതില്‍ ഇടപെടാന്‍ വരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതൊരു ഡയലോഗ് മാത്രമായിരുന്നില്ല. ഇന്നുവരെ ഇവരാരും അതില്‍ ഇടപെട്ടിട്ടില്ലെന്നും വിന്ദുജ പറയുന്നു.


വിന്ദുജയെ കാണാന്‍ പോവുന്നതിന് രണ്ട് ദിവസം മുന്നെയാണ് മമ്മി എന്നെ സ്ത്രീ സീരിയല്‍ കാണിച്ചത്. കൃഷ്ണകുമാറിനെ വാള്‍ കൊണ്ട് വെട്ടുന്ന സീനായിരുന്നു കണ്ടതെന്ന് രാജേഷ് പറയുന്നു. സീരിയലില്‍ അത്രയും പ്രധാനപ്പെട്ടതും, പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതുമായ രംഗമായിരുന്നു അത്. അങ്ങനെയൊരു രംഗത്തിലേക്ക് വിടില്ലെന്ന് അന്നേ തീരുമാനിച്ചിരുന്നു. എന്റെ മനസില്‍ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു. അതെല്ലാം വിന്ദുജയിലുണ്ടായിരുന്നു. കാണാന്‍ നല്ലതായിരിക്കണം, വിനയത്തോടെയുള്ള പെരുമാറ്റമാവണം, മുടിയുള്ള കുട്ടിയായിരിക്കണം എന്നൊക്കെയായിരുന്നു മനസില്‍. അതെല്ലാം വിന്ദുജയിലുണ്ടായിരുന്നു. അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയത്.

ചേട്ടന്‍ നല്ലൊരു പാട്ടുകാരനാണ്. അവിടെ എല്ലാവരും അദ്ദേഹത്തോട് പാടാന്‍ പറയാറുണ്ട്. പാട്ട് പഠിക്കാനായി അങ്ങേയറ്റത്തെ എഫേര്‍ട്ട് ഇടാറുണ്ട്്. അദ്ദേഹം ആക്ടറാണെന്നാണ് അവിടെയുള്ളവരുടെ ധാരണ. ഞാന്‍ നടിയാണെന്ന് പറയുമ്പോള്‍ അദ്ദേഹം നടനാണ്, അങ്ങനെ കല്യാണം കഴിച്ചതാണെന്നോയെന്നാണ് അവര്‍ ചോദിക്കാറുള്ളത്. ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ലായിരുന്നു.അച്ഛനും അമ്മയുമാണ് കുട്ടിക്കാലം മുതലേ കലാജീവിതത്തെ പോത്സാഹിപ്പിച്ചത്. കലാതിലകമാണെങ്കിലും എപ്പോഴും വിനയത്തോടെയായിരിക്കണം പെരുമാറ്റം എന്ന് അവര്‍ പറയാറുണ്ട്. ഒരു മുള്ള് കുത്തിയാല്‍ തീരുന്ന ഡാന്‍സേ നമുക്കുള്ളൂ എന്നാണ് അമ്മ പറയാറുള്ളത്.നമ്മുടെ ജനറേഷന്‍ മമ്മൂട്ടിയെ ഒക്കെ ഇഷ്ടപ്പെട്ടിരുന്നത് പോലെ മോളുടെ ജനറേഷന്‍ ദുല്‍ഖറിനെയാണ് ആരാധിക്കുന്നത്. ഡിക്യു എന്ന പേര് കണ്ടാല്‍ അവിടെ പോയി നമസ്‌ക്കരിക്കും അവള്‍. ഭാഗ്യയുടെ കല്യാണത്തിന് പോയപ്പോള്‍ ദുല്‍ഖറിനെ കണ്ടപ്പോള്‍ ഫുള്‍ എക്സൈറ്റഡായിരുന്നുവെന്നും നടി പറയുന്നു.
 

vinduja menon reveals about her married life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES