ധനവും ഭാഗ്യവും കൊണ്ടുവരുന്ന ചെടിയാണ് മണിപ്ലാന്റ് എന്നാണ് വിശ്വാസം. ബന്ധങ്ങള്‍ വളര്‍ത്താനും മണിപ്ലാന്റിനു കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. സൗഹൃദങ്ങള്‍ വളരാനും രോഗങ്ങളെ അകറ്റാനും മണിപ്ലാന്റ വളര്‍ത്തുന്നതിലൂടെ കഴിയുമെന്നും പറയപ്പെടുന്നു. ഹാര്‍ട്ട് ഷേപ്പിലുളള ഇതിന്റെ ഇലകള്‍ ദീര്‍ഘകാല ബന്ധങ്ങളെ സൃഷ്ടിക്കുമത്രെ. വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് മണിപ്ലാന്റ് വെക്കേണ്ടത്. വീടിന്റെ വലതുഭാഗത്തായി മണിപ്ലാന്റ് വളര്‍ത്തുന്നത് ധന നഷ്ടം വരുത്തും.
വടക്ക് കിഴക്ക് ഭാഗത്തായും നടരുത്. നെഗറ്റിവ് എനര്‍ജ്ജി ഉണ്ടാകും. കിഴക്ക് പടിഞ്ഞാറു ഭാഗത്ത് വളര്‍ത്തുന്നത് കുടുംബകലഹം ഉണ്ടാക്കും. പോസിറ്റിവ് എനര്‍ജി തരുന്ന ചെടിയാണിത്. വീടിന്റെ മൂലകളില്‍ വെക്കുന്നതിലൂടെ മാനസികസംഘര്‍ഷവും ഉത്കണ്ഠയും മാറും. അന്തരീക്ഷ വായുവിനെ ശുദ്ധികരിക്കാന്‍ ഏറ്റവും ഉത്തമമാണ് മണിപ്ലാന്റ . വീടിനുളളില്‍ നടുന്നത് വളരെ ഗുണകരമാണ്. നല്ല സൂര്യപ്രകാശം കിട്ടുന്നിടങ്ങളില്‍ നടുന്നതും ഇലകള്‍ നല്ല പച്ചയായി നല്‍ക്കുന്നതും നല്ല ഫലം നല്‍കും. തറയില്‍ സ്പര്‍ശിച്ചു വളരുന്ന തരത്തില്‍ വെക്കരുത്. മറ്റുളളവരെ കൊണ്ട് മണിപ്ലാന്റിന്റെ തണ്ട് മുറിപ്പിക്കരുത്. വീട്ടി്ലുളളവര്‍തന്നെ വേണം ചെടി മുറിക്കേണ്ടത്. ധനനഷ്ടം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്.