ലിവിങ് റൂം മനോഹരമാക്കാം

Malayalilife
ലിവിങ് റൂം മനോഹരമാക്കാം

വീടുകളില്‍ ഏവരെയും ആദ്യം ആകര്‍ഷിക്കുന്ന പ്രധാന ഇടമാണ് ലിവിങ് റൂം അഥവാ സ്വീകരണമുറി. വീടിന്റെ ഉളളിലെ മറ്റിടങ്ങളിലേക്ക് പ്രവേശിക്കുന്ന മുറി കൂടിയാണ് സ്വീകരണമുറി. അത് കൊണ്ട് തന്നെ ഈ മുറി ആകര്‍ഷകമാക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ് .  ലിവിങ് റൂം ഡിസൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി ഉണ്ട് . മുറിയുടെ വിസ്തീര്‍ണം, ലൈറ്റിങ്, ലിവിങ്ങിലേക്കും ആ സ്പേസില്‍ നിന്ന് മറ്റുമുറികളിലേക്കുമുള്ള പ്രവേശനം, ഫര്‍ണിഷ് ചെയ്യാനുള്ള ഇടം തുടങ്ങിയവയാണ്.

സാധാരണയായി സ്വീകരണ മുറി ഒരുക്കാറുളളത് മുറിയുടെ ഒരു വശം നടവഴിയായി ഒഴുവാക്കുകയും അതോടൊപ്പം ബാക്കിയുളള മൂന്ന് വശം ഫര്‍ണിഷ് ചെയ്യാവുന്ന രീതിയിലായിരിക്കും ഒരുക്കുന്നത് . എന്നാല്‍ ചിലപ്പോഴൊക്കെ രണ്ട് വശങ്ങളില്‍ മാത്രമായിട്ടാകും സോഫ ഇടാന്‍ ഉളള സ്ഥലം കിട്ടുകയുളളു . നമുക്ക് ഇന്ന് ലഭിക്കുന്ന സോഫകളുടെ സൈസ് ഒരു സീറ്റ് 85 അല്ലെങ്കില്‍ 90 സെ .മീ ആണ് . ഇതിലൂടെ കുറെ സ്ഥലം സോഫയിടുന്നതിലൂടെ പോകുകയും ചെയ്യും . ഇത് കാരണമാണ് ഇന്ന് കാണുന്ന സ്വീകരണമുറിയുടെ വലിപ്പം കൂട്ടേണ്ടി വരുന്നത്. 

ലിവിങ് റൂമിന്റെ ഒരു ഭാഗത്തെ ചുമര്‍ ഹൈലൈറ്റ് ചെയ്യുന്നക എന്നാതാണ് ഇന്ന് ഭൂരിഭാഗം  ഡിസൈനര്‍മാരും ചെയ്യുന്നത് . ഇതിന് ശേഷം ടിവി യൂണിറ്റ് സ്ഥാപിക്കുക്കയും ചെയ്യുന്നു . കൂടാതെ ടിവി യൂണിറ്റ് സ്പേസ് ലിവിങ്- ഡൈനിങ് പാര്‍ട്ടീഷനായും ഇന്ന് ചെയ്യാറുണ്ട് . സൂര്യപ്രകാശം നന്നായി സ്വീകരണമുറിയില്‍ ലഭിക്കുകയാണെങ്കില്‍ മുറിയുടെ വലിപ്പം കൂടുതലായി തോന്നിക്കുകയും ചെയ്യും . കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിങ് , ജിപ്‌സം വര്‍ക്ക് എന്നിവയും സ്വീകരണമുറിയുടെ മാറ്റ് കൂട്ടുകയും ചെയ്യുന്നു . ചുമര്‍ ചിത്രങ്ങള്‍ , വാള്‍ പേപ്പര്‍ വര്‍ക്ക് എന്നിവയും  ലിവിങ് റൂം കൂടുതല്‍  ആകര്‍കമാക്കും. 

living room decoration simple tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES