വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
topbanner
വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്ധ്യക്ക് മുന്‍പാണ് വിളക്ക് കൊളുത്തേണ്ടത്. വെറുതേ കത്തിക്കും മുന്‍പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. ഇത് കടബാധ്യതകളെയെല്ലാം അകറ്റി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. 

സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി വിളക്ക് കത്തിക്കുമ്പോള്‍ വടക്ക് ദിക്ക് നോക്കി കത്തിക്കാവുന്നതാണ്. വടക്ക് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതും നല്ലതാണ്. ഇത് സമ്പത്ത് വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും അപ്രതീക്ഷിതമായി പണം വന്നു ചേരുന്നതിനും എല്ലാം കാരണമാകുന്നു.


അശുഭകരമായകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് കാരണമാകുന്നു പലപ്പോഴും തെക്ക് ദിക്കില്‍ വിളക്ക് കത്തിക്കുന്നത്. തെക്ക് ദിക്ക് നോക്കി വിളക്ക് കത്തിച്ചാല്‍ അത് മരണം വരെ കേള്‍ക്കാന്‍ ഇടയാക്കും എന്നാണ് വിശ്വാസം. മാത്രമല്ല ഇത് അശുഭകരമായ പല കാര്യങ്ങള്‍ക്കും ഇടയാക്കും എന്നും വിശ്വാസമുണ്ട്. അതുകൊണ്ട് ഒരിക്കലും തെക്ക് ദിക്കില്‍ വിളക്ക് കത്തിക്കാന്‍ പാടില്ല.

കൂടുതല്‍ തിരിയിട്ട് കത്തിക്കുന്ന വിളക്കാണെങ്കില്‍ വടക്ക് ദിക്ക് മുതല്‍ വേണം കത്തിച്ചു തുടങ്ങേണ്ടത്. കത്തിക്കുമ്പോള്‍ ഒരിക്കലും വിളക്കിന് പ്രദക്ഷിണം അരുത്. മുഴുവന്‍ കത്തിച്ച് കഴിഞ്ഞാല്‍ തിരിച്ച് അതു പോലെ തന്നെ വരേണ്ടതാണ്. അല്ലെങ്കില്‍ അത് ദോഷത്തിന് കാരണമാകുന്നു.

വിളക്ക് കത്തിക്കാന്‍ ഉപയോഗിച്ച ദീപം ഉടന്‍ തന്നെ കെടുത്തണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് പല തരത്തിലുള്ള ദോഷങ്ങള്‍ വരുത്തിവെക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് വിളക്ക് കത്തിക്കാന്‍ ഉപയോഗിച്ച ദീപം പെട്ടെന്ന് തന്നെ കത്തിച്ച് കഴിഞ്ഞാല്‍ കെടുത്തേണ്ടത് അത്യാവശ്യമാണ്.
 

Read more topics: # lighting,# nilavilaku,# home
lighting nilavilaku in home

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES