സമ്പത്ത് അനുദിനം വര്‍ധിക്കും, വീട് പണിയുമ്പോള്‍ വടക്കിന്റെ പ്രാധാന്യം ഇവയൊക്കെ!

Malayalilife
topbanner
 സമ്പത്ത് അനുദിനം വര്‍ധിക്കും, വീട് പണിയുമ്പോള്‍ വടക്കിന്റെ പ്രാധാന്യം ഇവയൊക്കെ!

വാസ്തുശാസ്ത്ര പ്രകാരം വടക്കുദിക്കിന്റെ അധിപനാണ് കുബേരൻ.  കുബേരന്റെ കൈയിലെ സ്വർണ്ണം, രത്നം, ധനം എന്നിവ  സൂക്ഷിക്കുന്ന കുടം ഒരിക്കലും ശൂന്യമാകില്ല .വടക്ക് ദിക്കിനെ വേണ്ടരീതിയിൽ പരിപാലിച്ചാൽ അനുദിനം സമ്പത്ത് വർധനയുണ്ടാകും എന്നാണു വിശ്വാസം .വടക്ക് ഭാഗത്തെ ഭൂമി തെക്കു ഭാഗത്തെ അപേക്ഷിച്ചു താഴ്ന്നിരിക്കണം. കിഴക്കും വടക്കും താഴ്ന്നതും തെക്കും പടിഞ്ഞാറും ഉയർന്നതുമായ  ഭൂമിയിൽ  വസിക്കുന്നവർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു.

വളരെയധികം പോസിറ്റീവ് ഊർജം സ്വീകരിക്കുന്ന ഒരു ഭാഗമാണ് വടക്ക്. ഈ അനുകൂല ഊർജം ഭവനത്തിനും ഭവനത്തിൽ താമസിക്കുന്നവർക്കും ലഭ്യമാവാൻ വടക്ക് ഭാഗം കൂടുതൽ തുറസ്സായി നിലനിർത്തുക. ലക്ഷ്മീദേവീ  സങ്കല്പത്തിൽ നെല്ലിനട്ട് വളർത്തുന്നത് ഭാഗ്യദായകമാണ് .ഈ ദിക്കിൽ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതും കല്ല്, തടി എന്നിവ കൂട്ടിയിടുന്നതും പോസിറ്റീവ് ഊർജത്തെ ഇല്ലാതാക്കും. 

വടക്ക് ദർശനമായുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കുബേരപ്രീതിയാൽ ധനപരമായ ഉയർച്ചകൾ ഉണ്ടാകും. ഗൃഹവാസികൾ നന്മയും ബുദ്ധിശക്തിയും ദീർഘവീക്ഷണവും ക്ഷമയും സഹനശക്തിയുള്ളവരും ആയിരിക്കും. ഇവർ കഠിനാധ്വാനികൾ ആയിത്തീരും  . വ്യാപാര തടസ്സങ്ങൾ, തൊഴിൽ തടസ്സങ്ങൾ എന്നിവയൊന്നും തന്നെ അലട്ടുകയില്ല. ധനാഭിവൃദ്ധിയിലൂടെ തടസ്സങ്ങൾ എല്ലാം തന്നെ മാറികിട്ടും. ഈശാന കോണായ വടക്ക് കിഴക്ക് ദിക്കിന് നിർമ്മാണഘട്ടത്തിൽ ദോഷം വന്നിട്ടുണ്ടെങ്കിൽ ധനക്ഷയം, കുടുംബപ്രശ്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാകും.

impotent of home engines north direction in vasthu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES