Latest News

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം 'അഖണ്ഡ 2'ല്‍ ഹര്‍ഷാലി മല്‍ഹോത്ര 

Malayalilife
 നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം 'അഖണ്ഡ 2'ല്‍ ഹര്‍ഷാലി മല്‍ഹോത്ര 

ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് സംവിധായകന്‍ ബോയപതി ശ്രീനു, സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ഒരുക്കുന്ന 'അഖണ്ഡ 2: താണ്ഡവം' എന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്ര. ബ്ലോക്ക്ബസ്റ്റര്‍ ബോളിവുഡ് ചിത്രമായ ബജ്രംഗി ഭായിജാനില്‍ ബാലതാരമായി തിളങ്ങിയ ഹര്‍ഷാലി മല്‍ഹോത്രയാണ്  'അഖണ്ഡ 2: താണ്ഡവ'ത്തിലെ ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ജനനി എന്നാണ് ചിത്രത്തില്‍ ഹര്‍ഷാലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹര്‍ഷാലിയുടെ ചിത്രത്തിലെ കാരക്ടര്‍ പോസ്റ്ററും ഇതോടൊപ്പം പുറത്ത് വിട്ടു. കഴിഞ്ഞ മാസം ബാലകൃഷ്ണയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ചു  ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരുന്നു. ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുന്‍ ചിത്രമായ അഖണ്ഡയുടെ തുടര്‍ച്ചയാണ്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. 

'മാലാഖയുടെ ചിരിയും തങ്കം പോലൊരു ഹൃദയവും' എന്ന കുറിപ്പോടെയാണ് ഹര്‍ഷാലിയുടെ കഥാപാത്രത്തെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.  അഖണ്ഡ ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ കാണിച്ചു തന്നത്. 2025 സെപ്റ്റംബര്‍ 25 ന് ദസറയ്ക്ക് ചിത്രം ആഗോള റിലീസായെത്തും. ഉഗ്ര രൂപത്തില്‍  ശിവ ഭഗവാന്റെ പ്രതിരൂപമായി മാസ്സ് അവതാരമായാണ് ബാലകൃഷ്ണയുടെ കഥാപാത്രം ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി.

രചന- ബോയപതി ശ്രീനു,  ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമന്‍ എസ്,  എഡിറ്റര്‍- തമ്മിരാജു, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മണ്‍, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.

akhanda 2 harshali malhotra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES