Latest News

നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയെ വീണ്ടും കണ്ടുമുട്ടി; ഖത്തറിലെ ആ നാളുകള്‍ മറക്കാനാകില്ല;മല്ലികാ സുകുമാരനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം വീണ നായരുടെ മുന്‍ ഭര്‍ത്താവ് ആര്‍ജെ അമാന്‍ കുറിച്ചത്

Malayalilife
 നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയെ വീണ്ടും കണ്ടുമുട്ടി; ഖത്തറിലെ ആ നാളുകള്‍ മറക്കാനാകില്ല;മല്ലികാ സുകുമാരനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം വീണ നായരുടെ മുന്‍ ഭര്‍ത്താവ് ആര്‍ജെ അമാന്‍ കുറിച്ചത്

വര്‍ഷങ്ങളായി പ്രവാസി മലയാളികള്‍ക്കിടയിലേക്ക് ആര്‍ജെയായി.. മധുര സംഭാഷണവുമായി എത്തിയിരുന്ന വ്യക്തി ആയിരുന്നു നടി വീണാ നായരുടെ മുന്‍ ഭര്‍ത്താവ്. ക്ലബ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന അമാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചു പൂട്ടിയതിനു പിന്നാലെയാണ് നാട്ടിലേക്ക് മടങ്ങിയതും വീണയുമായുള്ള വിവാഹമോചനം മ്യൂചല്‍ ഡിവോഴ്സിലേക്ക് എത്തിച്ചതുമെല്ലാം. ഇപ്പോള്‍ തന്റെ പുതിയ ജീവിത പങ്കാളിയായ ക്ലിനിക്കല്‍ ഹിപ്നോതെറാപ്പിസ്റ്റും റെയ്കി എന്ന എനര്‍ജി ഹീലിംഗ് തെറാപ്പിസ്റ്റുമായ റീബാ റോയ്ക്കൊപ്പം മുന്നോട്ടു പോകുന്ന അമാന്‍ ഏറെക്കാലത്തിനൊടുവില്‍ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും അമ്മയും നടിയുമൊക്കെയായ മല്ലികാമ്മയെ കാണാന്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഓടിയെത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത് ആരാധകരാണ്. ഇവര്‍ തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടായിരുന്നോയെന്ന് അത്ഭുതത്തോടെയാണ് ആരാധകര്‍ ചോദിക്കുന്നത്. അമാന്‍ വീട്ടിലെത്തിയപ്പോള്‍ പൂര്‍ണിമയും മകള്‍ നക്ഷത്രയുമെല്ലാം വീട്ടിലുണ്ടായിരുന്നു. അവരെ കൂടി കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് അമാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്: ലോകത്തിന്, മുന്‍പില്‍ അവര്‍ ഒരു സെലിബ്രിറ്റിയാണ് - ഇന്ത്യന്‍ സിനിമയിലെ രണ്ട് തിളങ്ങുന്ന താരങ്ങളുടെ അഭിമാനിയായ അമ്മ, ഒപ്പം അമ്മയുടെ നല്ലപാതി മലയാള സിനിമയിലെ ഒരു ഇതിഹാസ നടനും. എന്നാല്‍ എനിക്ക്, 'അമ്മ അതിലൊക്കെ അപ്പുറമാണ് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ആണ് - ഒരു അലങ്കാരവും ആവശ്യമില്ലാത്ത സത്യസന്ധമായ കരുതലും സ്നേഹവും കൊണ്ട് എന്നെ എപ്പോഴും മുന്നോട്ട് നയിച്ച ശക്തമായ സാന്നിധ്യം.

കൂടുതല്‍ സുഖിപ്പിക്കാന്‍ നില്‍ക്കില്ല, പൊക്കിപ്പറയാനും താഴ്ത്താനും നില്‍ക്കില്ല - ശുദ്ധമായ, ഹൃദയത്തില്‍ നിന്നുള്ള നേരിട്ടുള്ള പിന്തുണ മാത്രം ആണ് അമ്മ എനിക്ക് നല്‍കാറുള്ളത്. ഖത്തറിലെ ആ മറക്കാനാവാത്ത ദിവസങ്ങള്‍ ഞാന്‍ എന്നെന്നും എന്റെ ജീവിതത്തില്‍ ഓര്‍ത്തിരിക്കും, ഒരു അതിഥിയായിട്ടല്ല, മറിച്ച് മല്ലികമ്മയുടെ വീട്ടില്‍ ഒരു കുടുംബമായി കഴിഞ്ഞ നാളുകള്‍. ഇന്ന്, നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയെ വീണ്ടും കണ്ടുമുട്ടിയത് എന്നെ വളരെയധികം പോസിറ്റീവിറ്റി കൊണ്ട് നിറച്ചു. അമ്മയുടെ വാക്കുകള്‍ ഇപ്പോഴും എന്റെ ഹൃദയത്തില്‍ പ്രതിധ്വനിക്കുന്നു: ''സന്തോഷമായിരിക്കുക. എല്ലാം ശരിയാകും.''! നന്ദി മല്ലികമ്മ. ഞങ്ങളുടെ കൂടിക്കാഴ്ച്ച കൂടുതല്‍ മാധുര്യം കീറിയത് നക്ഷത്രയേയും പൂര്‍ണ്ണിമയെയും കൂടി കാണാന്‍ കഴിഞ്ഞപ്പോഴാണ് #GratefulHeart #Mallikamma #PositiveVibes #PricelessMoments അമാന്‍ കുറിച്ചു.

കുറിപ്പിലൂടെ തനിക്ക് ജീവിതത്തില്‍ വളരെയേറെ സ്‌പെഷ്യല്‍ ആണ് മല്ലികാ സുകുമാരന്‍ എന്ന വ്യക്തിയെന്നാണ് ആര്‍ ജെ അമാന്‍ കുറിച്ചത്.

Read more topics: # അമാന്‍
RJ AMAN with mallika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES