Latest News

ഫ്രിഡ്ജ് ക്രമീകരിക്കാൻ ഇനി ഈ മാർഗ്ഗങ്ങൾ കൂടി

Malayalilife
ഫ്രിഡ്ജ്  ക്രമീകരിക്കാൻ ഇനി ഈ മാർഗ്ഗങ്ങൾ കൂടി

 ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വീട്ടില്‍ ഫ്രിഡ്ജുണ്ടെങ്കില്‍ വളരെ സൗകര്യമാണ്. ഇന്ന് ഫ്രിഡ്ജില്ലാത്ത വീടുകളും ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍  ഫ്രിഡ്ജും കൃത്യമായി ക്രമീകരിക്കാതെ വരുന്നത് പലപ്പോഴും തലവേദനയായി വരുകയും ചെയ്യുന്നുണ്ട്. എന്നാൽ ഫ്രിഡ്ജ് സൗകര്യപൂര്‍വ്വം ക്രമീകരിക്കാനും ഭക്ഷണങ്ങള്‍ കേടാകാതെ സൂക്ഷിക്കാനുമുള്ള ചില ടിപ്സ് എന്തൊക്കെ എന്ന് നോക്കാം.

1.എളുപ്പത്തില്‍ കേടാകുന്ന സാധനങ്ങള്‍  ഫ്രിഡ്ജിലെ ഏറ്റവും മുകള്‍നിലയിലുള്ള ഷെല്‍ഫ്  വയ്ക്കാനായി ഉപയോഗിക്കാം.  ഇവിടെ തന്നെ ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ഇരിക്കില്ലെന്ന് തോന്നുന്ന ഭക്ഷണസാധനങ്ങള്‍ വയ്ക്കാം.  ചീത്തയാകുന്ന ഭക്ഷണങ്ങള്‍  ഇതുകൊണ്ട് തന്നെ നീക്കം ചെയ്യാൻ സാധിക്കും.

2.  താഴെയുള്ള ഷെല്‍ഫുകള്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഇരിക്കുന്നവ വയ്ക്കാന്‍ ഉപയോഗിക്കാം. പച്ചക്കറികള്‍ മുറിച്ചുവച്ചത്, പാല്‍, ജാം, മസാലകള്‍, പാലുത്പന്നങ്ങളെല്ലാം ഇവിടെയാകാം.

3.ഒരിക്കലും ഒരുമിച്ച്‌ പച്ചക്കറി- പഴങ്ങള്‍, ഇറച്ചി- മീന്‍ എന്നിവ  സൂക്ഷിക്കരുത്. ഇവ വെവ്വേറെ തന്നെ വയ്ക്കുക. അങ്ങനെയെങ്കില്‍ ഫ്രിഡ്ജിനകത്ത് ദുര്‍ഗന്ധം വരാതിരിക്കും.

4.ലീക്ക് ആകുന്ന തരം ഭക്ഷണസാധനങ്ങള്‍ ബോക്സിന് താഴെയായി കോട്ടണ്‍ തുണി വയ്ക്കാം. അല്ലെങ്കില്‍ ബോക്സിനകത്ത് തന്നെ താഴെയായി വയ്ക്കാം.

5. നന്നായി വൃത്തിാക്കിയ ശേഷം എയര്‍ടൈറ്റ് കണ്ടെയ്നറുകളില്‍ വേണം ഫ്രീസറില്‍ വയ്ക്കുന്ന ഭക്ഷണസാധനങ്ങള്‍ പ്രത്യേകിച്ച്‌ ഇറച്ചി- മീന്‍ പോലുള്ളവ സൂക്ഷിക്കണം.

6.  എത്ര ദിവസം കഴിഞ്ഞും ഫ്രിഡ്ജില്‍ വച്ചുകഴിഞ്ഞാല്‍ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാമെന്ന് കരുതരുത്. ഒരു ഭക്ഷണസാധനങ്ങളും  ഫ്രിഡ്ജില്‍ അടച്ചുവയ്ക്കാതെ സൂക്ഷിക്കാന്‍ പാടുള്ളതല്ല. ഇത് ഫ്രിഡ്ജനകം വൃത്തിഹീനമാക്കുമെന്ന് മാത്രമല്ല ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

Read more topics: # how to organize fridge
how to organize fridge

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES