പഠിക്കാന്‍ ഏകാഗ്രത നല്‍കുന്നതില്‍ പഠനമുറിയോളം തന്നെ പ്രധാനമാണ് സ്റ്റഡി ടേബിളിനും. അതിനാല്‍ തന്നെ സ്റ്റഡി ടേബിള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. എന്തെന്നാല്‍ ചതുരം അല്ലെങ്കില്‍ ദീര്‍ഘചതുരം പോലുള്ള സാധാരണ ആകൃതിയിലുള്ളവയായിരിക്കണം ടേബിള്‍. ഈ ആകൃതിയിലുള്ള ടേബിളുകളായിരിക്കും പഠിക്കാനായി ഉചിതം. നല്ല ടേബിള്‍ തിരഞ്ഞെടുത്തിട്ട് മാത്രം കാര്യം ഇല്ല. ആ ടേബിള്‍ ശാന്തമായ അന്തരീക്ഷത്തില്‍ വേണം ഇടാന്‍.
അതേസമയം ശാന്തമായ സ്ഥലം പലരും പഠനത്തിനായി തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും ടേബിളിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ടേബിളിന്റെ സ്ഥാനത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. യഥാര്‍ത്ഥത്തില്‍ ഏകാഗ്രത കിട്ടാന്‍ നല്ല സ്റ്റഡി ടേബിളുമായിരിക്കണം മാത്രമല്ല സ്റ്റഡി ടേബിള്‍ കിഴക്കോ വടക്കോ അഭിമുഖീകരിച്ച് സ്ഥാപിക്കുകയും ചെയ്യണമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ചുമരും സ്റ്റഡി ടേബിളും തമ്മില്‍ അല്‍പം അകലം പാലിക്കുന്നതാണ് അഭികാമ്യം. പഠിക്കുന്ന പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കിഴക്ക് വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിക്കുകളില്‍ വേണം പഠിക്കുന്ന പുസ്തകങ്ങള്‍ വയ്ക്കാന്‍.