Latest News

കൊറണക്കാലത്തെ അടുക്കളക്കാര്യം

Malayalilife
കൊറണക്കാലത്തെ അടുക്കളക്കാര്യം

കൊറോണക്കാലത്ത് എല്ലാക്കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും കഴുകുന്നത് എല്ലായ്പ്പോഴും പിന്തുടരേണ്ട ഒരു പ്രധാന ശീലമാണ്. നിലവിലെ കൊറോണക്കാലത്ത് ഇത് നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ്.  കൊറോണക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ പച്ചക്കറികളും പഴങ്ങളും എങ്ങനെ വേണം കഴുകാന്‍ എങ്ങനെ വേണം ഉപയോഗിക്കാന്‍ എന്നുള്ളത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഉല്‍പന്നങ്ങള്‍ തൊലി കളഞ്ഞതിനുശേഷവും മുറിക്കുന്നതിനും മുറിക്കുന്നതിനും മുമ്പായി കട്ടിംഗ് ബോര്‍ഡുകള്‍, പാത്രങ്ങള്‍ എന്നിവ നല്ലതു പോലെ വൃത്തിയാക്കുക. അസംസ്‌കൃത ഉല്‍പന്നങ്ങളില്‍ നിന്നുള്ള മലിനീകരണം മുറിച്ചതിന് ശേഷം പഴത്തിന്റേയോ പച്ചക്കറിയുടേയോ ഉള്ളിലേക്ക് എത്തുന്നത് തടയുന്നതിനാണിത്. പച്ചക്കറികള്‍ വൃത്തിയാക്കിയ ശേഷം അടുക്കള പ്രതലങ്ങളും പാത്രങ്ങളും ചൂടുള്ള, സോപ്പ് വെള്ളത്തില്‍ കഴുകുക.ഉല്‍പന്നങ്ങള്‍ തൊലി കളഞ്ഞതിനുശേഷവും മുറിക്കുന്നതിനും മുറിക്കുന്നതിനും മുമ്പായി കട്ടിംഗ് ബോര്‍ഡുകള്‍, പാത്രങ്ങള്‍ എന്നിവ നല്ലതു പോലെ വൃത്തിയാക്കുക.

 അസംസ്‌കൃത ഉല്‍പന്നങ്ങളില്‍ നിന്നുള്ള മലിനീകരണം മുറിച്ചതിന് ശേഷം പഴത്തിന്റേയോ പച്ചക്കറിയുടേയോ ഉള്ളിലേക്ക് എത്തുന്നത് തടയുന്നതിനാണിത്. പച്ചക്കറികള്‍ വൃത്തിയാക്കിയ ശേഷം അടുക്കള പ്രതലങ്ങളും പാത്രങ്ങളും ചൂടുള്ള, സോപ്പ് വെള്ളത്തില്‍ കഴുകുക. വിനാഗിരി ഉപയോഗിക്കാം സൂക്ഷ്മജീവികളുടെ മലിനീകരണം തടയാന്‍ വിനാഗിരി അല്ലെങ്കില്‍ ബേക്കിംഗ് സോഡ ഉപയോഗിച്ച് കട്ടിംഗ് ബോര്‍ഡുകള്‍ വൃത്തിയാക്കുക. നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍, വ്യത്യസ്തമായ ചോപ്പിംഗ് ബോര്‍ഡുകള്‍, കത്തികള്‍ എന്നിവ ഉപയോഗിക്കുന്നതിനും അവ ഉപയോഗശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകുന്നുണ്ടെന്നും ഉറപ്പാക്കുക. വേര്‍തിരിക്കുക കട്ടിയുള്ള തൊലിയുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുന്‍പ് അതിന്റെ തൊലി കളയുന്നു. ഓറഞ്ച്, വാഴപ്പഴം, മത്തങ്ങ, ചേന, ഉരുളക്കിഴങ്ങ് എന്നിവ കഴിക്കുന്നതിനുമുമ്പ് തൊലി നീക്കംചെയ്യുന്നു. സാധാരണയായി ഇവ വെള്ളത്തില്‍ കഴുകിക്കളയുകയും പ്രോസസ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യുന്നു, എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍, ഈ ഇനങ്ങള്‍ക്ക് പ്രത്യേക കഴുകല്‍ അല്ലെങ്കില്‍ വൃത്തിയാക്കല്‍ ആവശ്യമാണ്. എന്നാല്‍ കട്ടിയില്ലാത്ത തൊലിയുള്ള ഇനങ്ങളായ മുന്തിരി, തക്കാളി, റാഡിഷ്, കാരറ്റ് തുടങ്ങിയവയും കഴുകുമ്പോള്‍ അല്‍പ് ശ്രദ്ധിക്കുക. 


 

Read more topics: # how to clean,# vegetables and,# fruits
how to clean vegetables and fruits

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES