മലയാള സിനിമയില്‍ ബോള്‍ഡ് ക്യാരക്ടറുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് വാണി വിശ്വനാഥ്. ആക്ഷന്‍ ഹീറോയിന്‍ എന്ന ഇമേജ് വാണിക്ക് ശേഷം മറ്റാെരു നടിക്കും മലയാളത്തില്‍ ലഭിച്ചിട്ടില്ല. നായകന് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന കഥാപാത്രങ്ങള്‍ വാണിക്ക് മലയാള സിനിമകളില്‍ ലഭിച്ചു. നടന്‍ ബാബുരാജിനെ വിവാഹം ചെയ്ത ശേഷമാണ് വാണി വിശ്വനാഥ് മലയാള സിനിമകളില്‍ സജീവമല്ലാതായത്.
മുന്‍നിര നടന്‍മാരോടൊപ്പം പ്രവര്‍ത്തിച്ച വാണി, സിനിമയിലെ തന്റെ യാത്രയെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ഇപ്പോള്‍.വിവാഹശേഷം സിനിമയില്‍നിന്നും ഇടവേളയെടുത്ത താരം നിലവില്‍ അഭിനയരംഗത്ത് വീണ്ടും സജീവമാകുകയാണ്.വാണി തന്റെ കുടുംബജീവിതത്തെക്കുറിച്ചും വിവാഹശേഷം തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.
'സിനിമയിലെ വാണി വിശ്വനാഥും ജീവിതത്തിലെ വാണി വിശ്വനാഥും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഞാന്‍ ജീവിതത്തില്‍ വളരെ ബോള്‍ഡായ വ്യക്തിയാണ്,' വാണി പറഞ്ഞു. ചെറുപ്പകാലത്ത് എം.ജി.ആര്‍, രജനീകാന്ത് തുടങ്ങിയവരുടെ ചിത്രങ്ങള്‍ കണ്ടാണ് ഒരു ഹീറോ ആകണമെന്ന് താന്‍ ആഗ്രഹിച്ചതെന്നും 'മണിച്ചിത്രത്താഴ്' സിനിമയില്‍ ശോഭന ചെയ്ത കഥാപാത്രത്തേക്കാള്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമാണ് താന്‍ ചെയ്യാന്‍ ആഗ്രഹിച്ചതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കുമ്പോഴാണ് കൂടുതല്‍ പേടി തോന്നിയതെന്നും, അതിനാല്‍ മറ്റ് നടിമാര്‍ ഒരു വെല്ലുവിളിയായി തോന്നിയിട്ടില്ലെന്നും വാണി വ്യക്തമാക്കി. 'നായകന്മാരാണ് എനിക്ക് വെല്ലുവിളിയായി വന്നിട്ടുള്ളത്. അവരുടെ അഭിനയം ശ്രദ്ധിക്കുമായിരുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമകളില്‍ അഭിനയിക്കുന്ന കാലത്ത് തിരക്കിലായിരുന്നു. അപ്പോഴും പുറംലോകവുമായി അധികം ബന്ധമില്ല. എന്തെങ്കിലും പരിപാടികള്‍ക്ക് പോകും. അല്ലാതെ ഒറ്റയ്ക്ക് ലാവിഷായി പോകുന്നത് കുറവായിരുന്നു. ഇപ്പോള്‍ തീരെയില്ല. ഇന്‍സ്റ്റ?ഗ്രാമും ഫേസ്ബുക്കുമില്ലാത്ത ആദ്യത്തെ നടിയായിരിക്കും ഞാന്‍. പുറംലോകം താന്‍ കാണാറില്ല എന്നും വാണി വിശ്വനാഥ് ചിരിയോടെ പറഞ്ഞു.
സാരിയൊക്കെ ഉടുക്കാന്‍ അറിയുന്നത് കുറവാണ്. അത് മെയിന്റയിന്‍ ചെയ്യാനൊക്കെ ബുദ്ധിമുട്ടാണ്. ഞാന്‍ ഒരുപാട് സാരിയൊക്കെ ഉടുത്ത് ഡാന്‍സ് ചെയ്തിട്ടുള്ള ആളാണ്. എന്നെ കൂടുതലും ആളുകള്‍ക്കും ജീന്‍സൊക്കെ ഇട്ട് കാണാന്‍ ആയിരുന്നു ആഗ്രഹം. വീട്ടിലും അങ്ങനെ ആണ്. എന്റെ അച്ഛനൊക്കെ എന്നെ ജീന്‍സ് ഇട്ടിട്ട് കാണാന്‍ ആയിരുന്നു ആഗ്രഹം.
എന്റെ വാര്‍ഡ്രോബില്‍ നോക്കി കഴിഞ്ഞാല്‍ ഒന്നോ രണ്ടോ സാരി മാത്രമേ കാണുള്ളൂ. അന്നൊക്കെ ഞാന്‍ വാലറ്റ് അല്ലെങ്കില്‍ ബാഗ് ഒന്നും ഉപയോഗിക്കില്ലായിരുന്നു. കാശൊക്കെ ഞാന്‍ എന്റെ പോക്കറ്റില്‍ ആയിരുന്നു വയ്ക്കുന്നത്. എന്റെ ടച്ചപ്പ് ബോയ്‌സ് ഒക്കെ എന്നോട് ആ സമയത്ത് എപ്പോഴും വന്നു ചോദിക്കും ചേച്ചിയുടെ വാര്‍ഡ്രോബ് ഒതുക്കി തരട്ടെ എന്ന്.
കാരണം എപ്പോഴും എന്റെ പോക്കറ്റില്‍ എന്തെങ്കിലും പൈസ കാണും. അഞ്ഞൂറോ നൂറോ ഒക്കെ എപ്പോഴും എന്റെ പോക്കറ്റില്‍ കാണും. അങ്ങനെ തന്നെ അവര്‍ക്ക് നല്ല പൈസ കിട്ടിയിട്ടുണ്ട്. ഇവരിതിനു വേണ്ടി മാത്രം വരും ഒതുക്കട്ടെ എന്ന് ചോദിച്ചിട്ട്. ജീന്‍സിന്റെ പോക്കറ്റില്‍ എപ്പോഴെക്കും എന്തെങ്കിലും കാണും. എന്റെ ജീന്‍സ് തന്നെ ആയിരുന്നു എന്റെ നൈറ്റിയും.
എനിക്ക് നൈറ്റി എന്നോട് ഡ്രസ്സ് ഉണ്ടായിരുന്നില്ല. ലൂസ് ജീന്‍സും ഒരു ടോപ്പും ഇട്ട് കിടന്നുറങ്ങുമായിരുന്നു. അങ്ങനെ ആയിരുന്നു അപ്പോഴൊക്കെ. ഇപ്പോള്‍ മക്കള്‍ വന്നതോടെ അതൊക്കെ മാറി. ഇപ്പോള്‍ മൊത്തം മക്കളുടെ പിന്നാലെയുള്ള ഓട്ടമാണ്. എന്തെങ്കിലും ഫങ്ഷന്‍ ഒക്കെ വന്നാല്‍ കൂടുതലും ചുരിദാര്‍ ആണ് ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ ജീന്‍സ് ഇടും. അമ്പലത്തില്‍ അതും പ്രത്യേകിച്ച് ഗുരുവായൂര്‍ പോകുമ്പോള്‍ മാത്രമേ സാരി ഉടുക്കാറുള്ളൂ' എന്നാണ് വാണി വിശ്വനാഥ് പറഞ്ഞത്.