മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരുടെ ഒരു പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച 'ആരോ' എന്ന ഷോര്‍ട് ഫിലിമിലെ ലുക്കാണിത്.
മഞ്ജു വാര്യരും ശ്യാമ പ്രസാദും പ്രധാന വേഷത്തില്‍ എത്തിയ ആരോ സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തു.
ക്രീം കളറിലുള്ള നേര്‍ത്ത കസവു സാരിയും ബ്‌ളൗസും ലളിതമായ ആഭരണങ്ങളും ചുവന്ന വട്ടപ്പൊട്ടും അണിഞ്ഞു നിറചിരിയോടെ വരുന്ന മഞ്ജുവിനെയാണ് ആരോയില്‍ കാണുന്നത്. '47-ാം വയസ്സിലും എന്നാ ഗ്ലാമറാ' എന്ന് കുറിച്ചു കൊണ്ടാണ് പലരും കഥാപാത്രത്തിന്റെ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത്. 'മഞ്ജുവിനെ ഇത്ര സുന്ദരി ആയി മറ്റു സിനിമകളില്‍ പോലും കണ്ടിട്ടില്ല, എന്ത് ഭംഗിയാണ് മഞ്ജുവിന്റെ അഭിനയം, ചുവന്ന വട്ടപ്പൊട്ടും ചിരിയും എന്റമ്മോ, മഞ്ജു ചേച്ചി.. എന്തൊരു രസം ആണ് കാണാന്‍, കണ്ണെഴുതി പൊട്ടുംതൊട്ടില്‍ ഉള്ള ഭദ്രയെ അല്ലേ ഞാന്‍ ഇപ്പോ കണ്ടത്', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍.
പലരും ആറാംതമ്പുരാനിലെ ലാലേട്ടന്‍ പറഞ്ഞ ഡയലോഗും കുറിക്കുന്നുണ്ട്. ''ഇതെന്താണ്, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ ? ആ ശ്രീത്വം വിളങ്ങുന്ന മുഖം... അഴിഞ്ഞുവീണ കേശഭാരം... വാക്കിലും നടപ്പിലും അനുഭവപ്പെടുന്ന ദൈവീക ഭാവം''.