വീടിനുള്ളിലെ പൊടി ശല്യം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. പൊടിശല്യം രൂക്ഷമാകുന്നതോടെ അലര്‍ജി പോലുള്ള ആരോഗ്യപ്രശനങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പലപ്പോഴും പൊടിയും അഴുക്കും ഇല്ലാതാക്കാന്‍ ഒരാൾക്കും അത്രപെട്ടെന്ന് കഴിയണം എന്നില്ല. എന്നാൽ ചില മാർഗ്ഗങ്ങൾ ഉപയോഗിച്ച് പൊടിശല്യം കുറയ്ക്കാം.
ചില വസ്തുക്കള്‍ പടിക്കു പുറത്ത്
വീടുകളിൽ അതിവേഗം പൊടി അടിഞ്ഞുകൂടിയാൻ ഇടയാക്കുന്ന വസ്തുക്കൾ വീടുകളിൽ നിന്നും ഒഴിവാക്കുക. അനാവശ്യ ഗൃഹോപകരണങ്ങള്‍ പഴയ കാര്‍പറ്റ്, ചവിട്ടി, പഴയ കർട്ടൻ, പഴയ മെത്ത, പഴയ പേപ്പറുകളും മാസികകളും എല്ലാം ഒഴിവാകുന്നതിലൂടെ പൊടി ശല്യം ഒഴിവാക്കാൻ സാധിക്കുന്നു.
കാര്‍പറ്റ്
വീടുകളി പ്രധാനമായും പൊടി ശല്യം കൂട്ടുന്ന ഒന്നാണ് കാര്‍പറ്റ്. അതിനാൽ തന്നെ വീടുകളിൽ നിന്ന് കാര്‍പറ്റ് പൂര്‍ണമായും ഒഴിവാക്കണം. അഥവാ കാര്‍പറ്റ് ഇട്ടേ കഴിയൂ എന്നുണ്ടെങ്കില്‍ ദിവസവും വൃത്തിയാക്കേണ്ടതാണ്.
തുടയ്ക്കാം
വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും എല്ലായിടവും നന്നായി തുടച്ചിടാവുന്നതാണ്.
ചെരുപ്പുകള്‍
വീടിന് പുറത്ത് ഷൂ റാക്കില്‍ ചെരുപ്പുകളും മറ്റും സൂക്ഷിക്കാൻ ശ്രമിക്കുക. വീട്ടിനകത്ത് ഒരു കാരണവശാലും ചെരിപ്പിട്ട് കയറാനോ ചെരുപ്പ് ഉപയോഗിക്കാനോ പാടുള്ളതല്ല. ചെരുപ്പുകൾ വീടുകളിൽ സൂക്ഷിക്കുന്നതിലൂടെ പൊടി വേഗം അടിഞ്ഞു കൂടാൻ ഇടയാക്കുന്നു.
ജനലുകള്‍ അടച്ചിടുക
ജനലുകള്‍ കഴിവതും റോഡിനു അടുത്താണ് വീടെങ്കില്‍ അടച്ചടെണ്ടതാണ്. ജനലുകള്‍ അതിരാവിലെയും രാത്രിയും തുറന്ന് ഇടാവുന്നതാണ്. നല്ല ഡോര്‍ കര്‍ട്ടനുകളും വീടുകളിൽ ഉപയോഗിക്കാവുന്നതാണ്.
ഫര്‍ണിച്ചര്‍
നിത്യവും നല്ല വൃത്തിയായി മരം കൊണ്ടുള്ള ഗൃഹോപകാരങ്ങള്‍ തുടയ്ക്കാം.വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ചിതല്‍ പിടിക്കാതിരിക്കാന്‍ വാര്‍ണിഷ് അടിക്കാവുന്നതാണ്.