Latest News

കരിക്ക് താരം സ്‌നേഹ ബാബു അമ്മയായി; കുഞ്ഞിനെ കൈകളില്‍ വാങ്ങി വിതുമ്പി അമ്മമാര്‍; വീഡിയോ സോഷ്യല്‍മീഡിയയില്‍

Malayalilife
കരിക്ക് താരം സ്‌നേഹ ബാബു അമ്മയായി; കുഞ്ഞിനെ കൈകളില്‍ വാങ്ങി വിതുമ്പി അമ്മമാര്‍; വീഡിയോ സോഷ്യല്‍മീഡിയയില്‍

റെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ നടി സ്നേഹ ബാബു അമ്മയായിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ വച്ചാണ് നടി ഒരു കുഞ്ഞിന് ജ•ം നല്‍കിയത്. പെണ്‍കുഞ്ഞാണ് പിറന്നത്. ആശുപത്രിയില്‍ നിന്നുള്ള മനോഹര നിമിഷങ്ങള്‍ സ്നേഹ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് ആരാധകര്‍ ഈ വിശേഷം അറിഞ്ഞത്. ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് സ്നേഹയുടെ ഭര്‍ത്താവ്. പ്രസവ ശേഷം കുഞ്ഞിനെ പുറത്തേക്ക് കൊണ്ടു വരുന്ന വീഡിയോയും രണ്ടുപേരുടെയും അമ്മമാര്‍ കുഞ്ഞിനെ കയ്യിലേക്ക് ഏറ്റുവാങ്ങുന്നതും എല്ലാമാണ് വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ കയ്യിലേക്ക് സ്വീകരിക്കവെ ആ കുഞ്ഞു മുഖം കണ്ട് വിതുമ്പിക്കരഞ്ഞു പോവുകയായിരുന്നു സ്നേഹയുടെ അമ്മയും അഖിലിന്റെയും അമ്മയും.

ഒരാഴ്ച മുമ്പാണ് നടി കുഞ്ഞിന് ജ•ം നല്‍കിയതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്നേഹ റീല്‍സുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും സ്നേഹ പ്രത്യക്ഷപ്പെട്ടു. ഈ വര്‍ഷം ജനുവരിയിലായിരുന്നു സ്നേഹ വിവാഹിതയായത്. സാമര്‍ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകനാണ് ഭര്‍ത്താവ് അഖില്‍ സേവ്യര്‍. 'സാമര്‍ത്ഥ്യ ശാസ്ത്ര'ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. ഈ സീരീസില്‍ ഒരു പ്രധാന വേഷത്തില്‍ സ്നേഹയും എത്തിയിരുന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ജനപ്രിയമായ കരിക്ക് വെബ്‌സീരിസിലൂടെയാണ് സ്നേഹ മലയാളികള്‍ക്ക് പ്രിയങ്കരിയായത്. മാതാപിതാക്കള്‍ക്ക് ജോലി മുംബൈയിലായതിനാല്‍ സ്‌നേഹ ജനിച്ചതും വളര്‍ന്നതും ഒക്കെ അവിടെയാണ്. ഒരു സഹോദരനാണ് സ്‌നേഹയ്ക്കുള്ളത്. അമ്മ അവിടെ അക്കൗണ്ടന്റായിരുന്നു. പഠനമൊക്കെ മുംബൈയിലാണെങ്കിലും എല്ലാ വര്‍ഷവും നാട്ടില്‍ എത്തുന്നതിനാല്‍ സ്‌നേഹയ്ക്ക് മലയാളവും നന്നായി തന്നെ അറിയാം. പണ്ട് മുതലേ ആര്‍ട്ടിസ്റ്റാകുക എന്നതു തന്നെയായിരുന്നു സ്‌നേഹയുടെ സ്വപ്നം. അതിനാല്‍ ഡാന്‍സും പാട്ടുമൊന്നും അറിയില്ലെങ്കിലും എല്ലാ കലാപരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു. ഇന്റീരിയര്‍ ഡിസൈനിങ്ങാണ് സ്‌നേഹ മുംബൈയില്‍ ഉപരിപഠനത്തിന് തെരെഞ്ഞെടുത്തിരുന്നത്.

സന്തോഷകരമായി ജീവിതം മുന്നേറുമ്പോഴായിരുന്നു 2017ല്‍ സ്നേഹയുടെ അച്ഛന്റെ ആകസ്മിക മരണം സംഭവിച്ചത്. അച്ഛന്റെ മരണത്തെതുടര്‍ന്ന് നിരവധി പ്രശ്‌നങ്ങള്‍ സ്‌നേഹയുടെ ജീവിതത്തിലുണ്ടായി. വിഷാദരോഗത്തിലേക്ക് പോലും പോകുമോ എന്ന് ഭയപ്പെട്ട കാലത്താണ് പള്ളി പരിപാടികളിലേക്കും മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. പതിയെ കൂട്ടുകാരുടെ പിന്തുണയിലൂടെ സ്‌നേഹ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഡബ്‌സ്മാഷിലും ടിക്ടോക്കിലുമെല്ലാം ഇതിനിടയില്‍ സ്‌നേഹ വൈറലായി മാറി. ഇത് കണ്ടിട്ടാണ് നാട്ടിലൊരു ചാനലില്‍ കല്യാണിയും ഭര്‍ത്താവുമെന്ന സീരിയലില്‍ അഭിനയിക്കാന്‍ സ്‌നേഹയ്ക്ക് ഓഫര്‍ കിട്ടിയത്.

നടിയാകണമെന്ന് ആഗ്രഹിച്ചിരുന്ന സ്‌നേഹ അങ്ങനെ പഠനം പാതിയില്‍ നിര്‍ത്തി നാട്ടിലേക്ക് എത്തി. സീരിയലിന്റെ ഷൂട്ടിങ്ങൊക്കെ തുടങ്ങി റിലീസ് ചെയ്യാന്‍ ഒരുങ്ങിയപ്പോഴാണ് മറ്റൊരു തിരിച്ചടി കിട്ടിയത്. ചാനലുമായുള്ള പ്രശ്‌നത്തെതുടര്‍ന്ന് സീരിയല്‍ ഉപേക്ഷിച്ചെന്ന വാര്‍ത്തയായിരുന്നു അത്. നിരാശയുടെ പടുകുഴിയില്‍ വീണ സമയത്താണ് കരിക്കിലേക്കുള്ള ഓഡിഷന്‍ നടന്നതും തെരഞ്ഞെടുക്കപ്പെട്ടതും. അത് ശ്രദ്ധിക്കപ്പെട്ടതോടെ സിനിമകളും സ്‌നേഹയെ തേടിയെത്തി. സ്‌നേഹയ്ക്ക് തിരക്കായതോടെ അമ്മയും മുംബൈ വിട്ട് നാട്ടിലെത്തുകയും വീട് വാങ്ങുകയും ചെയ്തു. ലോക്ഡൗണില്‍ പുതിയ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നെങ്കിലും ഇടയ്ക്ക് അമ്മയ്ക്ക് സ്‌ട്രോക്കുണ്ടായി. തുടര്‍ന്ന് സുഖം പ്രാപിച്ചു വരവെയാണ് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം വിവാഹവും നടന്നത്.

 

Read more topics: # സ്നേഹ ബാബു
sneha babu karikk actress

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES