വീട് എല്ലാവരുടേയും സ്വപ്നമാണ്. തന്റെ വീട് എല്ലായ്‌പ്പോഴും മനോഹരമായിരിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളും. ഇത്തരത്തില്‍ മനോഹരമാക്കുവാന്‍ കുറച്ച് എളുപ്പവഴികള്‍.
തന്റെ വീട് മറ്റുള്ളവരുടെ വീടുകളില്‍ നിന്നും കുറച്ച് വ്യത്യസ്തത പുലര്‍ത്തണം അല്ലെങ്കില്‍ കുറച്ച് വെറൈറ്റി ഉള്ളതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുടരാവുന്ന കുറച്ച് ടിപ്‌സ് ആണ് താഴെ പറയുന്നത്. നമ്മള്‍ വീട് പണിയുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട് കുറച്ചുംകൂടെ അട്രാക്റ്റീവ് ആക്കി നിലനിര്‍ത്തുവാന്‍ സാധിക്കും.
ചുമരുകള്‍ക്ക് ലൈറ്റ് ആന്റ് ന്യൂട്രല്‍ കളര്‍ നല്‍കാം
ചിലര്‍ ചുമരുകള്‍ക്ക് ഇളം തവിട്ട് നിറം അല്ലെങ്കില്‍ ഗ്രെ കളര്‍ കൊടുക്കുന്നത് കാണാം. പ്രത്യേകിച്ച് ഫസ്റ്റ് ഫ്‌ലോര്‍ന്. ഇത്തരത്തില്‍ ന്യൂട്രല്‍ കളേഴ്‌സ് ചുമരുകള്‍ക്ക് നല്‍കിയാല്‍ അത് കുറച്ചും കൂടെ അഴകുള്ളതാക്കുന്നതിനും അതുപോലെ, നിങ്ങള്‍ക്ക് ചുമര്‍ അലങ്കരിക്കുവാന്‍ മറ്റ് സാധനങ്ങള്‍ ഉപയോഗിച്ചാലും അവയെല്ലാം തന്നെ ഇവയുമായി ചേര്‍ന്ന് പോകുന്നവയുമായിരിക്കും.
ഇതുപോലെതന്നെ, ഈ ചുമരുകളോട് ചേര്‍ന്ന് ചെറിയ റൂംസ് ഉണ്ടങ്കില്‍ അതിനും ഇതേ നിറം നല്‍കുന്നത് നല്ലതായിരിക്കും. അത് ചെറിയ റൂമിന് കുറച്ചും കൂടെ സ്‌പേയ്‌സ് ഉള്ളതായി തോന്നിപ്പിക്കുവാന്‍ സഹായിക്കുന്നതാണ്. അതുപോലെ, സിങ്കിള്‍ പേയ്ന്റ് മാത്രമല്ലാതെ, ഡബിള്‍ ഷേയ്ഡും ചുമരുകള്‍ക്ക് മിക്‌സ് ചെയ്ത് നല്‍കാവുന്നതാണ്. ഇതിനും ന്യൂട്രല്‍ ആയിട്ടുള്ള നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
നല്ലപോലെ വായുസഞ്ചാരമുള്ള അടുക്കള ഒരുക്കാം
നല്ല പ്രകാശം കടക്കുന്ന രീതിയില്‍ അടുക്കളയുടെ ഇന്റീരിയര്‍ ഒരുക്കി നോക്കിക്കെ. സംഭവം നല്ലൊരു പോസറ്റീവ് എനര്‍ജിയായിരിക്കും നിങ്ങള്‍ക്ക് നല്‍കുന്നുണ്ടാവുക. അതുകൊണ്ട് ജനാലകള്‍ പ്രകാശം കടത്തിവുടന്നതരത്തിലുള്ളത് നോക്കി തിരഞ്ഞെടുക്കുക. അതുപോലെതന്നെ, അടുക്കളയിലെ ഡിസൈനും അതിനനുസരിച്ചുള്ളതായിരിക്കുവാനും ശ്രദ്ധിക്കുക.
എല്ലാ മുറിയിലും കണ്ണാടി തൂക്കിയിടുക
നമ്മള്‍ ഒരു മുറിയില്‍ കണ്ണാടി വച്ചാല്‍ അവിടെ കൂടുതല്‍ ബ്രൈറ്റായിരിക്കുന്ന അനുഭൂതിയാണ് അനുഭവപ്പെടുക. കാരണം ഇവ ആ മുറിയില്‍ മൊത്തം പ്രകാശം നിറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. ഇത് മുറികളില്‍ ഒരു പോസിറ്റീവ് എനര്‍ജി നിറയ്ക്കുവാനും അതുപോലെ, നല്ല ഭംഗി നല്‍കുവാനും സഹായിക്കുന്നുണ്ട്.
കൃത്യമായ രീതിയില്‍ ലൈറ്റും ഒരുക്കാം
ഒരു മുറിയില്‍ തന്നെ മൂന്ന് തരത്തിലുള്ള ലൈറ്റ് അറേഞ്ച് ചെയ്യേണ്ടത് അനിവാര്യമാണ്. ആദ്യത്തേത് ആമ്പിയന്റ് ലൈറ്റ് ആയിരിക്കണം. അതായത്, ആ റൂമിന് മൊത്തത്ില്‍ ഒരു പ്രകാശം നല്‍കുന്നത് ഈ ലൈറ്റാണ്. അടുത്തത് സീലിംഗ് ലൈറ്റ്. ഇത് സാധാരണ അടുക്കള, ഡൈനിംഗ് ഏരിയ എന്നിവിടങ്ങളിലാണ് അനുയോജ്യമായിട്ടുള്ളത്.
പിന്നെ ഒന്ന് ഹൈലൈറ്റിംഗ് ലൈറ്റ്. നമ്മള്‍ റൂമില്‍ എന്തെങ്കിലും ആര്‍ട്ട് വര്‍ക്ക് വെച്ചിട്ടുണ്ടെങ്കില്‍ അതിനെ ഹൈലൈറ്റ് ചെയ്യുവാന്‍ സഹായിക്കുന്ന ലൈറ്റാണ് ഇത്. ഇത്തരത്തില്‍ പലതരത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കുന്നത് വീടിന് ഭംഗികൂട്ടുകയും ചെയ്യും.
റഗ് ഉപയോഗിക്കുന്നത് നല്ലതാണ്.
റൂമില്‍ കട്ടിലിനടിയിലും അതുപോലെ, ലിവിംഗ് ഏരിയയിലെല്ലാം തന്നെ റഗ് ഉപയോഗിക്കുന്നത് നല്ലതാണ്. സോഫയുടേയും ചെയറിന്റേയും നിറത്തിന് ചേരുന്ന തരത്തിലുള്ള റഗ് ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ, സോഫ, ചെയര്‍ ടേബിള്‍ എന്നിവയെല്ലാം എവിടെ ഇടണം എന്ന് മനസ്സിലാക്കുവാനും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി നല്ല വലിപ്പമുള്ള റഗ് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.
വിഷ്വല്‍ ട്രിക്ക്‌സ് ഉപയോഗിക്കാവുന്നതാണ്.
ചില റൂമികളുടെ സീലിംഗ് വളരെ താഴ്ന്നായിരിക്കും. ഇത്തരം അപാകതകള്‍ തോന്നാത്തവിധത്തില്‍ റൂമിനെ മാറ്റിയെടുക്കുവാന്‍ കുറച്ച് വിഷ്വല്‍ ട്രിക്ക്‌സ് ഉപയോഗിക്കാവുന്നതാണ്. അതായത്, ജനാലയ്ക്ക് നല്ല നീളത്തിലുള്ള കര്‍ട്ടന്‍ ഉപയോഗിക്കാം. അതുപോലെ, ചുമരുകള്‍ക്ക് വെള്ള നിറം നല്‍കാവുന്നതാണ്. ഇത് കൂടുതല്‍ ഉയരം തോന്നിപ്പിക്കും. അതുപോലെ പെയ്ന്റിംഗ്‌സ് അടുപ്പിച്ച് വെര്‍ട്ടിക്കലായി സ്ഥാപിക്കുന്നതും നല്ലതാണ്.