Latest News

ഫാനിന്റെ ലീഫിലെ പൊടി നീക്കാണം;ചോപ്പിങ് ബോര്‍ഡിലെ കറയോ ? മേശപ്പുറത്തെ പാടുകള്‍ക്ക് മാറ്റാന്‍ വഴിയുണ്ടോ? വീട്ടമ്മമാരുടെ സംശയങ്ങക്ക് ചില പൊടിക്കൈകള്‍

Malayalilife
ഫാനിന്റെ ലീഫിലെ പൊടി നീക്കാണം;ചോപ്പിങ് ബോര്‍ഡിലെ കറയോ ? മേശപ്പുറത്തെ പാടുകള്‍ക്ക് മാറ്റാന്‍ വഴിയുണ്ടോ? വീട്ടമ്മമാരുടെ സംശയങ്ങക്ക് ചില പൊടിക്കൈകള്‍

വീട്ടിലെ പല സാധനങ്ങളും എങ്ങനെ വൃത്തിയാക്കും എന്നത് നിങ്ങളുടെ വലിയ വെല്ലുവിളിയായിരിക്കും. എന്നാല്‍ ചില പൊടിക്കൈകള്‍ കൊണ്ട് ഇതൊക്കെ പരിഹരിക്കാം. മുറിയുടെ എല്ലാ മൂലയിലും വാക്വം ക്ലീനറിന്റെ പൈപ്പ് എത്തിയില്ലെങ്കില്‍ വേവലാതിപ്പെടേണ്ട. പഴയൊരു ടോയ്‌ലറ്റ് റോള്‍ ട്യൂബ് എടുത്ത് അതിര്‍ ഘടിപ്പിച്ച് ഉപയോഗിക്കാവുന്നതേയുള്ളൂ. തേപ്പുപെട്ടിയിലെ കറയും മറ്റും കളയുന്നതിന് അയണ്‍ ബോര്‍ഡില്‍ ഉപ്പുവിതറിയശേഷം അതിലൂടെ തേയ്ക്കുക. തേപ്പുപെട്ടി കൂടുതല്‍ വൃത്തിയോടെ തിളങ്ങുന്നത് കാണാം. പാനുകള്‍ വൃത്തിയാക്കുന്നതിന് അത് വിനാഗിരി ഉപയോഗിച്ച് കഴുകിയാല്‍ മതി.

അടുക്കളയിലെ ചോപ്പിങ് ബോര്‍ഡില്‍ പച്ചക്കറിയുടെ കറ നിറഞ്ഞിരിക്കുകയാണോ? എങ്കില്‍ അല്‍പം നാരങ്ങ നീര് അതിലൊഴിച്ച് വൃത്തിയാക്കാം. കുളിമുറിയിലെ ഷവര്‍ വൃത്തിയാക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാല്‍, പ്ലാസ്റ്റിക് കവറില്‍ വിനാഗിരി ഒഴിച്ചശേഷം ഷവറിലേക്ക് രാത്രി മുഴുവന്‍ കെട്ടിവച്ചാല്‍ മതി. കൊഴിഞ്ഞുവീഴുന്ന മുടിയിഴകള്‍ വീടുകളിലെ മറ്റൊരു തലവേദനയാണ്. ഇത്തരം മുടിയിഴകളൊക്കെ നീക്കം ചെയ്യുന്നതിന് റബ്ബര്‍ ഗ്ലൗ ഉപയോഗിക്കാവുന്നതാണ്. മേശപ്പുറത്തെ സ്‌ക്രാച്ചുകളും മറ്റും കളയുന്നതിന്, കാല്‍ഭാഗം വിനാഗിരിയും മുക്കാല്‍ ഭാഗം ഒലിവ് ഓയിലും ചേര്‍ത്ത മിശ്രിതംകൊണ്ട് തുടച്ചാല്‍ മതി.പില്ലോ കവര്‍ ഫാനിന്റെ ഇതളിലേക്ക് കടത്തിയശേഷം ചെറിയ വേഗത്തില്‍ ഫാന്‍ കറക്കുകയാണെങ്കില്‍, ലീഫിലെ പൊടി നീക്കം ചെയ്യാനാകും. സ്പൂണുകളിലെയും മറ്റും തുരുമ്പ് നീക്കുന്നതിന് നാരങ്ങാനീര് ഉപയോഗിക്കുക.

ഷൂവിലെ കറകളും മറ്റും കളയാന്‍ നെയില്‍പോളിഷ് റിമൂവര്‍ ഉപയോഗിക്കാം. തറയിലെ അഴുക്ക് തുടയ്ക്കാന്‍ മോപ്പില്‍ പഴയൊരു സോക്‌സ് ഘടിപ്പിച്ചാല്‍ മതി. കാറുകളുടെയും മറ്റു ഹെഡ്‌ലൈറ്റിലെ അഴുക്ക് കളയാന്‍ അതില്‍ അല്‍പം ടൂത്ത്‌പേസ്റ്റ് തേച്ചശേഷം തുടച്ചാല്‍ മതി. ചൂലും മോപും വൃത്തിയാക്കുന്നതിന് അതുപയോഗിച്ച ശേഷം സോപ്പുവെള്ളത്തില്‍ മുക്കിവെക്കുക. ജനാല വിരികളിലെ പൊടിയും മറ്റും തട്ടിക്കളയാന്‍ ഒരു പെയിന്റ് ബ്രഷ് ഉപയോഗിച്ചാല്‍ ജോലി എളുപ്പമാകും. ഹെഡ്‌ഫോണിലെ പൊടിയും അഴുക്കും കഴയാന്‍, പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിക്കാം.

Read more topics: # house cleaning- guidance
house cleaning- guidance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES