Latest News

വീട്ടില്‍ പൂജാ മുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

Malayalilife
വീട്ടില്‍ പൂജാ മുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

പുതുതായി വീട് പണിയുമ്പോള്‍ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യാനാണ് എല്ലാവരും ശ്രമിക്കുക. വീടിന് കൊടുക്കേണ്ട കളര്‍ മുതല്‍ ഫര്‍ണ്ണിച്ചറുകള്‍ സെറ്റ് ചെയ്യുന്നത് വരെ എങ്ങനെയാവണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യും. മാത്രമല്ല ഓരോ മുറിക്കും അതിന്റേതായ പ്രാധാന്യം നല്‍കും. വീടുപണിയുമ്പോള്‍ പ്രധാനമായും നോക്കേണ്ടത് അടുക്കളയുടെ സ്ഥാനമാണ്. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് പൂജ്ജാ മുറിയും. അടുക്കള പ്രധാനമാണെന്ന അറിയുന്ന പലര്‍ക്കും പൂജാ മുറിയുടെ കാര്യത്തില്‍ കൊടുക്കേണ്ട ശ്രദ്ധയെക്കുറിച്ച് അറിില്ല. ചുരുക്കി പറഞ്ഞാല്‍ ഇത് കൂടുതല്‍ പേര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം

പൂജാമുറിയുടെ സ്ഥാനം സംബന്ധിച്ച് വ്യവസ്ഥകള്‍ പാലിക്കാതെയാണ് പലരും വീടു നിര്‍മിക്കുന്നത്. വീടുപണിയുടെ അവസാന ഘട്ടമാവുമ്പോഴേക്കും പടിക്കെട്ടിനു താഴെയോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും ഒഴിവുള്ള സ്ഥലത്ത് പൂജാമുറി നിര്‍മ്മിച്ചുകളയാം എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അത് തികച്ചും തെറ്റാണ്.

വീടിന്റെ വടക്കു കിഴക്കേ കോണിലോ തെക്കു പടിഞ്ഞാറേ കോണിലോ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലോ ആണ് പൂജാമുറിക്കു സ്ഥാനം നല്‍കേണ്ടത്. നാലുകെട്ടിലാണെങ്കില്‍ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നത് അഭികാമ്യമാണ്. വെന്റിലേഷനുണ്ടെങ്കില്‍ ഹൗസിംഗ് കോളനികളിലെയും മറ്റും ആരാധനാസ്ഥലം മധ്യത്തിലാവുന്നതും നല്ലതാണ്. വടക്കുകിഴക്കും കിഴക്കും ഉള്ള പൂജാമുറിയില്‍ പടിഞ്ഞാറു ദര്‍ശനമായാണ് ആരാധനാമൂര്‍ത്തികളുടെ ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ വക്കേണ്ടത്. ഇത്തരം കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ അത് വീടിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. അതുകൊണ്ട് തന്നെ വീടുകളില്‍ പൂജാ മുറി ഒരുക്കുമ്പോള്‍ എവിടെയാണ് പൂജാ മുറിയുടെ സ്ഥാനമെന്ന് കൃത്യമായി അന്വേഷിച്ചിട്ട് മാത്രം പണിയുക. 

Read more topics: # pooja room,# home
how to set a pooja room

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES