Latest News

വീടിന്റെ അകത്തളം മോടി കൂട്ടുന്നതിന്റെ ഭാഗമായി വാഷ് ഏരിയയില്‍ പുതുമ കൊണ്ട് വരാം

Malayalilife
വീടിന്റെ അകത്തളം മോടി കൂട്ടുന്നതിന്റെ ഭാഗമായി വാഷ് ഏരിയയില്‍ പുതുമ കൊണ്ട് വരാം

വീടുകളില്‍ പലപ്പോഴും വാഷ് ഏരിയ എങ്ങിനെ ഭംഗിയാക്കാം എന്നതാണ് ചര്‍ച്ച. പഴ കാലത്ത് വീട് വെക്കുന്നതില്‍ നിന്നും വിത്യസ്തമായിട്ടാണ് ഇപ്പോള്‍ വീടുകള്‍ ഒരുക്കുന്നത്. ആധുനിക വീടുകളില്‍ വാഷ് കൗണ്ടറുകളാണിപ്പോള്‍ താരം. മുന്‍ കാലങ്ങളില്‍ വലിയ പ്രാധാന്യമൊന്നുമില്ലാതെ കിടന്നിരുന്ന വാഷ് ഏരിയകള്‍ വന്‍മാറ്റങ്ങള്‍ക്കാണിപ്പോള്‍ വിധേയമായിക്കോണ്ടിരിക്കുന്നത്. വീടിന്റെ അകത്തളം മോടികൂട്ടുന്നതിന്റെ ഭാഗമായി വാഷ് ഏരിയയില്‍ ചുമരിലെ അലങ്കാരം മുതല്‍ ബേസിനുകളിലെ വൈവിധ്യം വരെ പരീക്ഷിക്കുന്നു.

താഴേക്ക് കാലുപോലെ ആകൃതിയുള്ള പഴയ പെഡസ്റ്റല്‍, ഹാഫ് പെഡസ്റ്റല്‍ ബേസിനുകള്‍ ഇപ്പോള്‍ വ്യാപകമല്ല. കാല്‍ ഭാഗമില്ലാത്തന്മ കുഴിഞ്ഞിരിക്കുന്ന അണ്ടര്‍ കൗണ്ടര്‍, ഓവര്‍ കൗണ്ടര്‍, കോര്‍ണര്‍, ടേബ്ള്‍ടോപ്പ്, ബില്‍റ്റ് ഇന്‍ കൗണ്ടര്‍, ഗ്‌ളാസ്‌ടൈപ്പ് തുടങ്ങിയ ബേസിനുകളാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. വാള്‍മൗണ്ടഡ് മോഡലുകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. വൃത്തിയായി സൂക്ഷിക്കാനുള്ള സൗകര്യം തന്നെയാണ് ഇതിന്റെ മെച്ചം.

താഴെ സ്റ്റോറേജ് സൗകര്യമുള്ള മോഡലുകളും പ്രചാരം നേടിയിരിക്കുന്നു. താഴെയുള്ള പൈപ്പുകളും ഫിറ്റിങ്‌സുകളും പുറത്തേക്ക് കാണാതിരിക്കാന്‍  അടിയില്‍ സ്റ്റോറേജുള്ള തരം വാഷ് കൗണ്ടറുകള്‍ സഹായിക്കുന്നു. കൂടാതെ  കൈതുടക്കാനുള്ള ടവല്‍, ഹാന്‍ഡ് വാഷ്, ടിഷ്യു പേപ്പര്‍ മുതലായവയും വാഷ് കൗണ്ടര്‍ ക്‌ളീന്‍ ചെയ്യാനുള്ള സാധനങ്ങളും മറ്റുമെല്ലാം താഴെയുള്ള കാബിനറ്റുകളില്‍ സൂക്ഷിക്കുകയും ചെയ്യാം.

ഗ്‌ളാസില്‍ വിവിധ ഷേഡുകളിലുള്ള ബേസിനുകള്‍ പുതിയ ട്രെന്‍ഡായിട്ടുണ്ട്. വൃത്തിയോടെ സൂക്ഷിക്കാനുള്ള സൗകര്യവും ഭംഗിയുമാണ് ഇതിന്റെ മികവ്. ഡിജിറ്റല്‍ പ്രിന്റുള്ള സെറാമിക് വാഷ്, വുഡന്‍ വാഷ് കൗണ്ടര്‍ തുടങ്ങി പുത്തന്‍ ശൈലിയിലുള്ള ഡിസൈനര്‍ വാഷ് ബേസിനുകളും വിപണിയിലത്തെിയിട്ടുണ്ട്.

Read more topics: # home-new-trends-wash-room
home-new-trends-wash-room

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES